സഞ്ജനയുമായി പ്രതീഷ് പ്രണയത്തിലോ? കുടുബവിളക്ക് താരത്തിന്റെ മറുപടി ഇങ്ങനെ

കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. മീര വസുദേവ് നായികയായെത്തുന്ന പരമ്പരയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നൂബിന്‍ ജോണി, സുമേഷ്, മഞ്ജു സതീഷ്, അമൃത, രേഷ്മ, ആനന്ദ് നാരായണ്‍ തുടങ്ങിയവരും പരമ്പരയ്ക്കായി അണിനിരക്കുന്നുണ്ട്. പരമ്പരയിലെ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. പ്രതീഷെന്ന കഥാപാത്രത്തെയാണ് നൂബിന്‍ ജോണി അവതരിപ്പിച്ചത്. ഇതുപോലൊരു മകനുണ്ടായിരുന്നുവെങ്കില്‍ എന്നായിരുന്നു വീട്ടമ്മമാര്‍ പറഞ്ഞത്. അമ്മയെ അത്രയധികം പിന്തുണയ്ക്കുന്ന മകനാണ് പ്രതീഷ്. അച്ഛനും അച്ഛമ്മയുമൊക്കെ അമ്മയെ കുറ്റപ്പെടുത്തുമ്പോള്‍ പിന്തുണയുമായി ഈ മകന്‍ ഒപ്പമുണ്ടാവാറുണ്ട്.

ആത്മാര്‍ത്ഥമായി പ്രണയിച്ച സഞ്ജന വേറൊരു വിവാഹം കഴിക്കുകയാണെന്നറിഞ്ഞപ്പോള്‍ സങ്കടത്തോടെ അമ്മയ്ക്ക് വേണ്ടി അത് സമ്മതിക്കുകയായിരുന്നു. പ്രതീഷിന്റെ സഞ്ജനയെ അവതരിപ്പിച്ചത് രേഷമയായിരുന്നു. ടിക് ടോക്കിലൂടെയും മറ്റുമായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് രേഷ്മ.

kudumbavilak

കുടുംബവിളക്കിലേക്ക് ഇനിയില്ലേയെന്നായിരുന്നു ആരാധകര്‍ താരത്തോട് ചോദിച്ചത്. പ്രതീഷിന് അരികിലേക്ക് തിരിച്ചെത്തില്ലേയെന്നും പ്രേക്ഷകര്‍ ചോദിച്ചിരുന്നു. കുടുംബവിളക്കിലേക്ക് താന്‍ തീര്‍ച്ചയായും തിരിച്ചെത്തും. പ്രതീഷ് സഞ്ജനയെ വിവാഹം ചെയ്യുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും താരം പറഞ്ഞിരുന്നു.

Recommended Video

മരക്കാറിനിടയിലെ പ്രധാന വെല്ലുവിളി അതായിരുന്നു | FilmiBeat Malayalam

കുടുംബവിളക്ക് സീരിയലില്‍ ആരുമായാണ് കൂടുതല്‍ അടുപ്പമെന്ന് ചോദിച്ചപ്പോള്‍ നൂബിന്‍ ജോണിയുടെ പേരായിരുന്നു രേഷഅമ പറഞ്ഞത്. ശരിക്കും നിങ്ങള്‍ പ്രണയത്തിലാണോയെന്ന് ചോദിച്ചപ്പോള്‍ നല്ല ചോദ്യമെന്നായിരുന്നു രേഷ്മയുടെ മറുപടി. പ്രതീഷും സഞ്ജനയുമായുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. രേഷ്മ പങ്കുവെച്ച വിശേഷം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സഹതാരങ്ങളെല്ലാമായി അടുത്ത ബന്ധമാണ് പ്രതീഷിനുള്ളത്. അനന്യയായെത്തുന്ന ആതിര മാധവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം നൂബിനെത്തിയത്.

More from Filmibeat

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X