ഇന്റിമേറ്റ് സീനുകൾ ഭാര്യക്കിഷ്ടമല്ല; അമൃതയ്ക്കൊപ്പം അഭിനയിച്ചപ്പോൾ ഭാര്യക്ക് ടെൻഷൻ; ആനന്ദ് നാരായണൻ

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയ സീരിയൽ ആണ് കുടുംബ വിളക്ക്. വളരെ ചുരുങ്ങിയ സമയം കൊണ്ട് സീരിയൽ പ്രേക്ഷക ശ്രദ്ധ നേടി. ഒരേപോലെ വിമർശകരും അത് പോലെ തന്നെ കാഴ്ചക്കാരുമുള്ള സീരിയലാണ് കുടുംബ വിളക്ക്. സീരിയലിൽ പ്രധാന കഥാപാത്രങ്ങളിലൊന്ന് ചെയ്യുന്ന നടനാണ് ആനന്ദ് നാരായണൻ. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ. ഇന്ത്യാ ​ഗ്ലിറ്റ്സിനോടാണ് പ്രതികരണം.

'മകന് ഞാൻ സീരിയൽ ആക്ടറാണെന്നൊന്നും വലുതായി അറിയില്ല. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ ഞാൻ അമ്പലത്തിലും മറ്റും പോവുമ്പോൾ ആളുകൾ ഫോട്ടോ എടുക്കാൻ വരും. ഇന്ന് അങ്ങോട്ട് പോവേണ്ട അച്ഛനെ നമുക്ക് കിട്ടില്ല എന്നൊക്കെ മകൻ പറയും. ലോക്ഡൗൺ പോയി മാസ്ക് മാറിയപ്പോഴേക്കും ആളുകൾ തിരിച്ചറിയുന്നുണ്ട്'

'ഭാര്യ വളരെ സപ്പോർട്ട് ആണ്. ഞാൻ ചാൻസ് ചോദിച്ച് നടക്കുമ്പോഴും നമ്മളെ സംവിധായകൻ പുറത്താക്കുമ്പോഴും ബാക്ക് ബോൺ എന്ന പോലെ നമ്മളെ മനസ്സിലാക്കി കൂടെ നിന്ന ഭാര്യ ആണ്. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് സംവിധായകൻ പുറത്താക്കിയപ്പോഴും നമ്മളുടെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത ഭാര്യ ആണ്'

 Anand Narayan Family

'പക്ഷെ ഇന്റിമസി സീനുകൾ ചെയ്യാൻ‌ ഒട്ടും സപ്പോർട്ട് അല്ല. കിച്ചണിൽ നിന്ന് എന്തെങ്കിലും സംസാരിക്കുമ്പോൾ നമ്മൾ സ്നേഹത്തോടെ കെട്ടിപ്പിടിക്കില്ലേ ഇത് സീരിയലിലും ചെയ്യണ്ടേ എന്ന് ചോദിക്കുമ്പോൾ അത് വേണ്ട അടുത്ത് നിന്നാൽ മതി എന്ന് പറയും'

'അതിപ്പോൾ എല്ലാ ഭാര്യമാരും അങ്ങനെ ആയിരിക്കും. ഇടയ്ക്ക് ഫോണിൽ വിളിക്കുമ്പോൾ അസിസ്റ്റന്റ് ഡയരക്ടർ വന്ന് പറയും ബെഡ്റൂം സീൻ ആണേയെന്ന് പറയും. ബെഡ് റൂം സീനോ എന്ത് ബെഡ് റൂം സീനോ എന്ന് ചോദിക്കും. ഞാൻ പറയും ഒന്നുമില്ല ഞാൻ ബെഡ് റൂമിൽ ഇരിക്കുന്നു, അമ്മ ചായ കൊണ്ട് വരുന്ന ദേഷ്യപ്പെടുന്നു ഇതാണ് സംഭവമെന്ന്'

'2001 ലാണ് ഞങ്ങൾ കാണുന്നത്. 2011 ലാണ് കല്യാണം കഴിക്കുന്നത്. ഇപ്പോൾ 2023 ആയി. കളിവഞ്ചി എന്ന വെബ് സീരീസിന്റെ പേര് കേട്ടപ്പോൾ തന്നെ ഭാര്യ ടെൻഷൻ ആവാൻ തുടങ്ങി. സ്ക്രിപ്റ്റ് കിട്ടിയോ എന്ന് ചോദിച്ചു. ഞാന് പറഞ്ഞു ഇതിൽ ഫുൾ വിവാഹേതര ബന്ധം ആണെന്ന്'

'അതിനകത്ത് അഭിനയിച്ച് കുടുംബ വിളക്കിൽ ഇന്ദ്രജ എന്ന ക്യാരക്ടർ ചെയ്ത അമൃത ആണ്. അമൃതയും ഞാനും നല്ല കമ്പനിയുമാണ്. അത് കേട്ട കാര്യം മുതൽ ഭാര്യക്ക് ടെൻഷനായി. അതിലെ ലിപ് ലോക്ക് സീനൊക്കെ ഒഴിവാക്കി'

Anand Narayan

'അതിൽ ബെഡിൽ കിടന്ന് ഉരുളുന്ന സീൻ ഒക്കെയുണ്ട്. ഇപ്പോൾ സംസാരിക്കുമ്പോൾ ചിരിയായി തോന്നുമെങ്കിലും ഭാര്യ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ ഏതൊരാളും അങ്ങനെയാണ്. ഇതോട് കൂടി തീർന്നേ എന്ന് ഭാര്യ പറഞ്ഞു. പക്ഷെ സീരീസ് മൂന്നാം ഭാ​ഗത്തിലേക്ക് കടക്കുകയാണ്'

നിങ്ങളിത് നിർത്തില്ലെന്നാണ് ഭാര്യ പറയുന്നത്. പക്ഷെ ഇതൊക്കെ ഓഫ് ക്യാമറയിലെ തമാശകളാണ്. അവൾക്കെന്നെ നന്നായി അറിയാം, ആനന്ദ് നാരായണൻ പറഞ്ഞു. മിനി എന്നാണ് ഭാര്യയുടെ പേര്. അതിനാൽ അനിയത്തി പ്രാവ് എന്ന സിനിമ തനിക്ക് വളരെ ഇഷ്ടമാണെന്നും ആനന്ദ് നാരായണൻ പറഞ്ഞു.

നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബവിളക്കിലൂടെ ആണ് ആനന്ദ് ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ ആങ്കറായും നടൻ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.

More from Filmibeat

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X