'ഇത് എന്റെ ഏറ്റവും വലിയ സന്തോഷം, ഒരു വർഷത്തിന് ശേഷം അത് സംഭവിക്കുന്നു'; പുതിയ വിശേഷം പറഞ്ഞ് അമൃത നായർ!

കുടുംബ വിളക്ക് സീരിയലിൽ നിന്നും പിന്മാറിയെങ്കിലും നടി അമൃത നായരോടുള്ള ആരാധക സ്നേഹത്തിന് കുറവൊന്നുമില്ല. സോഷ്യൽ മീഡിയ വഴി അമൃത പങ്കുവെക്കാറുള്ള ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്.

ജനപ്രീതി നേടി മുന്നേറുന്നതിനിടെയാണ് കുടുംബ വിളക്ക് സീരിയലിൽനിന്ന് അപ്രതീക്ഷിതമായി അമൃത നായർ പിന്മാറിയത്. പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്. സീരിയലിൽ നിന്നും അമൃത പിന്മാറിയത് സീരിയൽ പ്രേക്ഷകർക്കും വലിയ സങ്കടമായി.

കുടുംബവിളക്കിൽ നിന്നും പിന്മാറിയ ശേഷം അമൃത ല‍േഡീസ് റൂം ചെയ്തിരുന്നു. കൂടാതെ മോഡലിങ് സ്വന്തം യുട്യൂബ് ചാനലിന് വേണ്ടി വ്ലോ​ഗിങും താരം ചെയ്യാറുണ്ട്. കൗമുദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലേഡീസ് റൂം എന്ന ഹാസ്യ പരമ്പരയ്ക്ക് നിരവധി ആരാധകരുണ്ട്. കുടുംബവിളക്കാണ് അമൃതയ്ക്ക് മിനി സ്ക്രീനിൽ ഇത്രയേറെ പോപ്പുലാരിറ്റി നൽകിയത്.

'കുടുംബവിളക്കില്‍ നിന്ന് പെട്ടെന്നാണ് പിന്മാറിയത്. ആ സമയത്ത് കുടുംബവിളക്കിൽ മാത്രമെ ഞാന്‍ അഭിനയിച്ചിരുന്നുള്ളൂ. എനിക്ക് നല്ലൊരു പ്രോജക്ട് വന്നു.'

ഇത് എന്റെ ഏറ്റവും വലിയ സന്തോഷം

'അത് കിട്ടിയപ്പോള്‍ കളയാന്‍ തോന്നിയില്ല. ഈയൊരു സാഹചര്യത്തിൽ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ പറ്റില്ല. അതൊരു സീരിയല്‍ അല്ല... പ്രോഗ്രാമാണ്. ഇതേ കുറിച്ച് കുടുംബവിളക്കിന്റെ അണിയറയില്‍ പറഞ്ഞപ്പോള്‍ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോന്ന് നോക്കാമെന്ന് പറഞ്ഞു.'

'പക്ഷെ ആ പരിപാടിയുടെ ഷെഡ്യൂള്‍ ഡേറ്റും സീരിയലിന്റേയും ഒരുപോലെ വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. എവിടെ ഡേറ്റ് കൊടുത്താലും ഞാൻ കാരണം അവിടൊരു പ്രശ്‌നം ഉണ്ടാവാന്‍ പാടില്ലല്ലോ. അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കേണ്ടി വരുമെന്നായി.'

ഒരു വർഷത്തിന് ശേഷം അത് സംഭവിക്കുന്നു

'അങ്ങനെ രണ്ടില്‍ ഒന്ന് എന്ന അവസ്ഥ വന്നപ്പോള്‍ എനിക്ക് കുടുംബവിളക്ക് വേണ്ടെന്ന് വെക്കേണ്ടി വരികയായിരുന്നുവെന്നാണ്' അമൃത പെട്ടന്നുള്ള പിന്മാറ്റത്തിനുള്ള കാരണമായി പറഞ്ഞത്. ഇപ്പോഴിത ‌തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയൊരു വിശേഷത്തെ കുറിച്ച് പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃത നായർ.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മിനി സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്ന സന്തോഷമാണ് അമൃത പങ്കുവെച്ചത്. കുടുംബവിളക്കിന് ശേഷം വീണ്ടുമൊരു സീരിയലിന്റെ ഭാ​ഗമായിരിക്കുകയാണ് അമൃത നായർ. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് സീരിയലിലാണ് അമൃത നായർ ഭാ​ഗമായിരിക്കുന്നത്.

പുതിയ വിശേഷം പറഞ്ഞ് അമൃത നായർ

റബേക്ക സന്തോഷ്, നിതിൻ ജേക്ക് ജോസഫ് എന്നിവരാണ് കളിവീട് എന്ന സീരിയലിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂജ എന്ന കഥാപാത്രത്തെയാണ് റബേക്ക സന്തോഷ് അവതരിപ്പിക്കുന്നത്. അർജുനായിട്ടാണ് നിതിൻ അഭിനയിക്കുന്നത്.

അർജുന്റെ സഹോദരൻ അഖിലായി അഭിനയിക്കുന്ന ജീവയുടെ ​ഗോപാലിന്റെ നായികയായിട്ടാണ് അമൃത നായർ കളിവീടിൽ അഭിനയിക്കുന്നത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ‌ ജനപ്രീതിയും കളിവീട് സീരിയലിനാണ്.

ഇപ്പോഴിത കളിവീട് സീരിയലിന്റെ ഭാ​ഗമായ സന്തോഷം പങ്കുവെച്ച് അമൃത പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുകയാണ്.

കളിവീടിൽ അമൃതയും

'ഇത് എന്റെ ജീവിതത്തിലെ വലിയ സന്തോഷമാണ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ മിനി സ്ക്രീനിലേക്ക് തിരിച്ച് വരുന്നുവെന്നതാണ് സന്തോഷം. കുറുപ്പ് മാരാരിക്കുളം സാർ സംവിധാനം ചെയ്യുന്ന കളിവീട് എന്ന സീരിയലിലൂടെയാണ് തിരിച്ചുവരവ്. പ്രധാന്യമുള്ള കഥാപാത്രം തന്നെയാണ്.'

'എന്റെ തുടക്കവും സൂര്യയിൽ നിന്നാണ്. ഇത് വരെയുള്ള സപ്പോർട്ട് ഇനിയും എനിക്ക് നിങ്ങൾ തരണം. എനിക്ക് കളിവീടിലെ ചിലരെ മാത്രമെ പരിചയമുണ്ടായിരുന്നുള്ളു. പക്ഷെ സെറ്റിൽ ചെന്നപ്പോൾ എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. സീരിയൽ കണ്ട ശേഷം എല്ലാവരും അഭിപ്രായം പറയണം' അമൃത നായർ പറഞ്ഞു. നിരവധിപേരാണ് താരത്തിന് ആശംകളുമായി എത്തിയത്.

More from Filmibeat

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X