'മൈനര്‍ അറ്റാക്കിന്റെ ലക്ഷണമാണെന്ന് കരുതി, ബ്ലീഡിങ് ഉണ്ടായിരുന്നു, ശ്രദ്ധിച്ചിരുന്നില്ല'; അമ്മയെ കുറിച്ച് അമൃത
മിനി സ്‌ക്രീനിൽ ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ശീതൾ എന്നാ കഥാപാത്രത്തിലൂടെ സീരിയൽ പ്രേമികളുടെ നിറഞ്ഞ കൈയ്യടി വാങ്ങിയെടുത്ത താരമാണ് അമൃത നായർ. ശീതൾ ആയി എത്തും മുമ്പെ തന്നെ മിനി സ്‌ക്രീൻ പരമ്പരകളിലും സ്റ്റർമാജിക്കിലും അമൃത ഉണ്ടായിരുന്നു.
അമൃതയെ സ്റ്റാർമാജിക്കിലൂടെ പ്രേക്ഷർക്ക് പരിചിതം ആണെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത് ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ്. തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യമാണ് ശീതളെന്ന് എപ്പോഴും അമൃത നായർ പറയാറുണ്ട്. അമ്മയും സഹോദരനുമാണ് അമൃതയുടെ പിൻബലം. കുടുംബ വിളക്കിൽ നിന്നും പിന്മാറിയെങ്കിലും അമൃതയോട് ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്.

അമൃത സീരിയലിൽ നിന്നും പിന്മാറിയ ശേഷമാണ് തന്റെ വിശേഷങ്ങൾ പങ്കുവെക്കാനായി യുട്യൂബ് ചാനൽ ആരംഭിച്ചത്. അമൃതയ്ക്കൊപ്പം അമ്മയും സഹോദരനുമെല്ലാം അമൃതയുടെ യുട്യൂബ് ചാനലിലെ വീഡിയോയിൽ നിറഞ്ഞ് നിൽക്കാറുണ്ട്. അമ്മയേയും അമൃതയേയും കണ്ടാൽ സഹോദരിമാരെപ്പോലെയുണ്ടെന്നും സന്തൂർ മമ്മിയാണോ എന്നുള്ളതുമായ തരത്തിൽ നിരവധി ചോദ്യങ്ങൾ വരാറുണ്ട്.
ഇപ്പോഴിത അമ്മയുടെ ആരോഗ്യത്തെ കുറിച്ചും അസുഖത്തെ കുറിച്ചുമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് അമൃത. അമ്മയ്ക്ക് ഒരു സർജറി ആവശ്യമായി വന്നതിനെ കുറിച്ചുമെല്ലാം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ അമൃത പറയുന്നുണ്ട്.
കുറച്ച് നാൾ മുമ്പ് കാലിന് പരിക്കേറ്റും അമൃതയുടെ അമ്മ വിശ്രമത്തിലായിരുന്നു. പിന്നാലെയാണ് വീണ്ടും അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 'ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് അമ്മ തല കറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. ചെന്ന് നോക്കി ടെസ്റ്റുകള്‍ എല്ലാം ചെയ്തു.'
'ഇസിജിയില്‍ ചെറിയ ഒരു വാരിയേഷനുണ്ടെന്നും മൈനര്‍ അറ്റാക്കിന്റെ ലക്ഷണമാണ് എന്നുമൊക്കെയാണ് ആദ്യം ഡോക്ടര്‍ പറഞ്ഞ് പേടിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് സാരമുള്ളതല്ലെന്നും ഈ പ്രായത്തില്‍ വരുന്ന ഇസിജി വാരിയേഷനാണെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ വീട്ടിലെത്തിയ ശേഷം വീണ്ടും അമ്മയ്ക്ക് അതേ അവസ്ഥ. പല തവണ ആശുപത്രിയില്‍ കൊണ്ടുപോയി.'

'ഒടുവിലാണ് അറിഞ്ഞത് യൂട്രസ്സില്‍ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നുവെന്ന്. അത് പരിധിയ്ക്ക് അപ്പുറം വളര്‍ന്നു. പിരിയഡ്‌സ് ആയി കഴിഞ്ഞാല്‍ ഏഴ് ദിവസത്തിന് അപ്പുറവും അമ്മയ്ക്ക് നല്ല ബ്ലീഡിങ് ഉണ്ടാവുമായിരുന്നു. എന്നാല്‍ അതൊന്നും അമ്മ ശ്രദ്ധിച്ചില്ല. ഇപ്പോള്‍ അതൊരു സീരിയസ് സ്‌റ്റേജിലായി. ഇനി ആര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ.'
'ഇത്തരം ബ്ലീഡിങുകള്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ അമ്മയ്ക്ക് യൂട്രസ് റിമൂവ് ചെയ്യുക അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. പെട്ടന്നാണ് ഓപ്പറേഷന്‍ വേണമെന്ന് പറഞ്ഞത്. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്' എന്നാണ് വീഡിയോ പങ്കുവെച്ച് അമൃത പറഞ്ഞത്.
നിരവധി പേരാണ് അമ്മയുടെ അസുഖം ബേധമാകുന്നതിന് വേണ്ടി പ്രാർഥനകൾ നേർന്ന് എത്തിയത്. ഗീതാ ഗോവിന്ദം എന്ന സീരിയലിലും അമൃത ഇപ്പോൾ അഭിനയിക്കുന്നുണ്ട്. സെയിൽസ് ഗേളായിരുന്ന അമൃത തന്റെ വളരെ നാളത്തെ പ്രയത്നം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.
അടുത്തിടെ അമൃത തന്റെ ഭാവി വരനെ പരിചയപ്പെടുത്തിയിരുന്നു. ആറ് വർഷത്തോളമായി ഇരുവരും പരിചയപ്പെട്ടിട്ട്. താന്‍ ഒന്നുമല്ലാതിരുന്ന സമയത്താണ് വരൻ രാഹുലിനെ പരിചയപ്പെട്ടതെന്നും അമൃത പറഞ്ഞിരുന്നു. അന്നത്തെ അമൃതയും ഇന്നത്തെ അമൃതയും തമ്മിൽ വ്യത്യാസമൊന്നും തോന്നുന്നില്ലെന്നാണ് രാഹുൽ പറഞ്ഞത്.
ജാഡയൊന്നും ഇല്ലെന്നതാണ് അമൃതയെ കുറിച്ചുള്ള രാഹുലിന്‍റെ അഭിപ്രായം. എന്ത് സങ്കടം വന്നാലും ആദ്യം പങ്കുവെക്കുന്നത് രാഹുലുമായിട്ട് ആണെന്നും അമൃത വീഡിയോയിൽ പറഞ്ഞിരുന്നു. എഞ്ചിനീയറായിരുന്ന രാഹുൽ വിദേശത്ത് ആയിരുന്നു. ഇപ്പോൾ ബിസിനസുമായി നാട്ടിൽ തന്നെയാണുള്ളത്.


Click it and Unblock the Notifications