എന്നെ സ്‌നേഹിക്കുന്നവരെ ഞാനും സ്‌നേഹിക്കും, പക്ഷെ വെറുപ്പിച്ചാൽ ചത്താലും തിരിഞ്ഞു നോക്കില്ലെന്ന് അമൃത ഗണേശ്

മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ മീര വാസുദേവ്, കൃഷ്ണകുമാർ മേനോൻ, നൂപിൻ, ശരണ്യ, ആതിര മാധവൻ, അമൃത ഗണേശ്, ആനന്ദ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പോസിറ്റീവ് കഥാപാത്രങ്ങൾക്ക് മാത്രമല്ല നെഗറ്റീവ് റോൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

കുടുംബവിളക്ക് പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ആനന്ദ് നാരയണനും അമൃത ഗണേശും. ഇവരുടെ യഥാർത്ഥ പേരിനെക്കാളും അനിരുദ്ധ്, ഇന്ദ്രജ എന്നിങ്ങനെയാണ് പ്രേക്ഷകർക്ക് പരിചിതമായ പേരുകൾ. അമൃത ഗണേശ് ആണ് ഇന്ദ്രജയായി എത്തുന്നത്. പരമ്പരയിലെ ഇന്ദ്രജ മാഡത്തെ പ്രേക്ഷകർക്ക് അത്ര വല്യ കാര്യമൊന്നുമില്ല. എന്നാൽ റിയൽ ലൈഫിൽ അമൃത സീരിയലിൽ കാണുന്നത് പോലെയല്ല.

AMRUTHA

ഇപ്പോഴിതാ താരത്തിൻ്റെ ഒരഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഞാൻ സീരിയലിന് പുറമേയും നെഗറ്റീവ് ഷേഡുള്ള ആളാണെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ എന്നെ അടുത്തറിയാവുന്നവർക്ക് മാത്രമേ ഞാൻ ജോളി ടൈപ്പ് ആണെന്ന് അറിയുള്ളൂ..

പക്ഷെ ഇന്ദ്രജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതുകൊണ്ട് ആളുകൾ പരസ്യമായി ആക്രമിച്ച സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴൊത്തെ ജനങ്ങൾക്ക് കഥയും യഥാർത്ഥ്യവും എന്താണെന്ന് അറിയാം. മുൻപ് വളരെ സെൻസിറ്റീവ് ആയിരുന്നു ജനങ്ങൾ.

യഥാർത്ഥ ജീവിതത്തിൽ എനിക്ക് ഇന്ദ്രജ എന്ന കഥാപാത്രവുമായി എനിക്ക് യാതൊരു ബന്ധവും ഇല്ല. എന്നെ സ്‌നേഹിക്കുന്നവരെ ഞാനും തിരിച്ച് സ്‌നേഹിയ്ക്കും. പക്ഷെ വെറുപ്പിച്ചാൽ പിന്നെ ചത്താലും തിരിഞ്ഞു നോക്കില്ല എന്ന പ്രകൃതക്കാരിയാണ്. സിനിമയിലും സീരിയലിലും ഉള്ള കുത്തി തിരിപ്പുകളും ഈഗോയും ഒന്നും എനിക്ക് ഇഷ്ടമല്ല, അമൃത ​ഗണേശ് പറയുന്നു.

സീരിയലിന് പുറമെ എനിക്ക് സ്റ്റേജ് ഷോകൾ ചെയ്യാനാണ് താത്പര്യം. ബി എ ഭരതനാട്യം ആണ് ഞാൻ പഠിച്ചത്. കൊവിഡിന് മുൻപ് ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. എന്നാൽ കൊറോണ കാലത്ത് അതൊന്നും ഇല്ലാതെ വന്നപ്പോൾ ഭയങ്കര വിഷമം ആയി. ഇപ്പോൾ എല്ലാം പതുക്കെ ഓണായി വരുന്നുണ്ട്. സ്‌റ്റേജ് ഷോ ഭയങ്കര ഇഷ്ടമാണ്. അഭിനയിക്കണം എന്ന് ആഗ്രഹിച്ച് സീരിയലിൽ എത്തിയതല്ല. അത് സംഭവിച്ചു പോയതാണ്.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X