അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഋതുമതിയായി; ഒന്നും അറിയാത്ത പ്രായമായിരുന്നു അതെന്ന് നടി അമൃത നായര്‍
കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടി അമൃത നായര്‍ ശ്രദ്ധേയാവുന്നത്. ഇപ്പോള്‍ മറ്റ് സീരിയലുകളിലും യൂട്യൂബ് ചാനലിലുമൊക്കെ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് നടി. ഏറ്റവും പുതിയതായി തന്റെ പിരീഡസ് കാലത്തെ അനുഭവങ്ങളാണ് അമൃത യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഒരു ദിവസം ആരംഭിക്കുന്നത് മുതലുള്ള എല്ലാ കാര്യങ്ങളും വീഡിയോയില്‍ നടി ഉള്‍പ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് ഈ ദിവസങ്ങളില്‍ എഴുന്നേറ്റ ഉടന്‍ കുളിക്കുകയാണ് ചെയ്യുന്നത്. അതിന് വേണ്ടി തലേദിവസം തന്നെ ഡ്രസ്സുകളൊക്കെ എടുത്ത് വെക്കും. പണ്ട് മുതലേ ചെയ്ത് വരുന്ന കാര്യങ്ങള്‍ അതുപോലെ തന്നെ ചെയ്യാനാണ് അമൃത ശ്രമിച്ചത്.

പിരീയഡ്‌സ് ആയിരിക്കുമ്പോള്‍ നല്ലോണം ഭക്ഷണം കഴിക്കണെന്ന് വ്യക്തമാക്കിയ നടി താന്‍ കഴിക്കാറുള്ള ബ്രേക്ക് ഫാസ്റ്റിനെ പറ്റിയും ഉച്ചയൂണിനെ പറ്റിയുമൊക്കെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് ആദ്യമായി പീരിയഡ്‌സ് ആയ നിമിഷത്തെ കുറിച്ചും അതിന് കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നുവെന്നും അമൃത പറയുന്നത്.
നടിയുടെ വാക്കുകളിങ്ങനെയാണ്.. 'അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് ഋതുമതിയാവുന്നത്. വളരെ ചെറിയ ക്ലാസ്സില്‍ വെച്ചായിരുന്നു എനിക്ക് പീരിഡ്‌സ് വരുന്നത്. ഇതിനെ കുറിച്ചൊന്നും എനിക്കൊന്നും അറില്ലായിരുന്നു. പക്ഷേ അമ്മ എനിക്ക് എല്ലാം നേരത്തേ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. പക്ഷേ വളരെ കുട്ടിയായിരുന്നപ്പോള്‍ തന്നെ വയസ്സറിയിച്ചപ്പോള്‍ എല്ലായിടത്തും നിയന്ത്രണങ്ങളായി. അങ്ങോട്ട് പോവല്ലേ, ഇങ്ങോട്ട് പോവല്ലേ, എന്നൊക്കെ പറഞ്ഞ് വല്ലാതെ നിയന്ത്രണം വരുന്ന സമയമാണിത്.

പണ്ട് പാഡ് ഉപയോഗിച്ച് ശീലമില്ലായിരുന്നു. തുണിയായിരുന്നു ഉപയോഗിച്ചിരുന്നത്. തുണിയാണ് ഏറ്റവും നല്ലത്, മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് അമ്മുമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ലീക്കേജിന്റെ പ്രശ്‌നമുണ്ടായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിച്ച കാലത്ത് തുണിയുപയോഗം കാരണം ലീക്കേജിന്റെ പ്രശ്‌നം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ എല്ലാവരും കണ്ടാല്‍ എന്ത് വിചാരിക്കുമെന്ന നാണക്കേട് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. കാര്യങ്ങളൊക്കെ മാറി.
സഹോദരന്മാരും പങ്കാളികളുമൊക്കെ നമുക്ക് പാഡ് വാങ്ങി കൊണ്ട് വരാന്‍ തുടങ്ങി. അതില്‍ അവര്‍ക്കൊന്നും ഒരു പ്രശ്‌നവുമില്ല. ഇന്ന് ലീക്കേജ് പ്രശ്‌നങ്ങളൊന്നും പെണ്‍കുട്ടികളെ ബാധിക്കുന്ന വിഷയമേ അല്ലെന്നും കാലമൊക്കെ മാറിയിട്ടുണ്ടെന്നും അമൃത പങ്കുവെക്കുന്നു.


Click it and Unblock the Notifications