'കുഞ്ഞ് പേര് കേട്ടുകാണില്ലേയെന്ന് സംശയം....!'; മകന്റെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ആതിര മാധവ്!

കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര മാധവ്. ലൈം ലൈറ്റിലേക്കുള്ള വരവ് അവതാരികയായിട്ടായിരുന്നുവെങ്കിലും കുടുംബവിളക്ക് സീരിയലാണ് ആതിരയ്ക്ക് കൂടുതൽ പ്രശസ്തി നൽകിയത്. സീരിയലിൽ ഡോ.അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിച്ചിരുന്നത്.

നാളുകളായി കുടുംബവിളക്കിന്റെ ഭാ​ഗമായിരുന്ന ആതിര ​ഗർ‌ഭിണിയായശേഷമാണ് സീരിയലിൽ നിന്നും പിന്മാറിയത്. അഞ്ച് മാസം ​ഗർഭിണിയായിരുന്നപ്പോഴും ആതിര മാധവ് കുടുംബവിളക്കിൽ അഭിനയിച്ചിരുന്നു.

യാത്രകൾ ബുദ്ധിമുട്ടായതോടെയും ഡോക്ടർ വിശ്രമം നിർദേശിച്ചതിനാലുമാണ് ആതിര കുടുംബവിളക്കിൽ നിന്നും പിന്മാറിയത്. കുടുംബവിളക്കിൽ അഭിനയിച്ച് തുടങ്ങിയ ശേഷം നിരവധി ആരാധകരേയും ആതിര സ്വന്തമാക്കിയിരുന്നു.

സീരിയൽ അഭിനയം നിർത്തിയെങ്കിലും സോഷ്യൽമീഡിയ പേജുകൾ വഴിയും യുട്യൂബ് ചാനലായ ആതീസ് ലിറ്റിൽ വേൾഡിലൂടെയും ആതിര മാധവ് വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ​ഗർഭകാല വിശേഷങ്ങളും മകൻ പിറന്ന സന്തോഷവും ഡെലിവറി വീഡിയോയും എല്ലാം പങ്കുവെച്ചിരുന്ന ആതിര ഇപ്പോൾ മകന്റെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

നൂലുകെട്ടും പേരിടൽ ചടങ്ങും

നൂലുകെട്ടും പേരിടൽ ചടങ്ങും മകന് വേണ്ടി ആഘോഷമായാണ് ആതിരയും ഭർത്താവ് രാജീവും കുടുംബവും നടത്തിയത്. റേ രാജീവ് എന്നാണ് മകന് ആതിരയും കുടുംബവും നൽകിയിരിക്കുന്ന പേര്.

സിംപിളും വ്യത്യസ്തവുമായ പേരാണ് കുഞ്ഞിന്റേത് എന്നാണ് താരത്തിന്റെ ആരാധകർ കുറിച്ചത്. പേരി വിളിച്ച ശേഷം കുഞ്ഞ് പേര് കേട്ടുകാണില്ലേയെന്ന് പരസ്പരം സംശയം ചോദിക്കുന്ന ആതിരയുടയും ഭർത്താവിന്റേയും രം​ഗങ്ങളും പ്രേക്ഷകരിൽ ചിരിയുണർത്തി.

വളൈകാപ്പ്, ബേബി ഷവർ എന്നിവയും ആഘോഷമായി ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ആതിര ആഘോഷിച്ചിരുന്നു. സിനിമ-സീരിയൽ താരം ഡയാനയും ആതിരയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ആദ്യത്തെ കൺമണിക്കിട്ട പേര്

2020 നവംബറിലായിരുന്നു ആതിരയും ഭർത്താവ് രാജീവും തമ്മിലുള്ള വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്.

ഏപ്രിൽ നാലിനായിരുന്നു ആതിര കുഞ്ഞിന് ജന്മം നൽകിയത്. ശേഷം പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നത് മുതലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോയും ആതിര പങ്കുവെച്ചിരുന്നു.

നിരവധി വ്യാജവാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നതിനാലാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നായിരുന്നു ഡെലിവറി സ്റ്റോറി പങ്കുവെച്ച് ആതിര കുറിച്ചത്. 'ഏപ്രിൽ ഒന്നിനാണ് വേദന തുടങ്ങിയത്.'

പ്രസവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ

'തൊട്ടടുത്ത ദിവസമാണ് ആശുപത്രിയിലേക്ക് പോയത്. രണ്ടു ദിവസത്തോളം ആശുപത്രിയിൽ ചെലവഴിച്ചു. സ്യൂട്ട് ഡെലിവറി റൂമായിരുന്നതുകൊണ്ട് ഭർത്താവിനും അമ്മയ്ക്കും പ്രസവസമയത്ത് ഒപ്പം നിൽക്കാനായി.'

'ഭർത്താവ് നൽകിയ പിന്തുണയും ധൈര്യവും വളരെ വലുതാണെന്നും' ആതിര വീഡിയോയിൽ പറഞ്ഞിരുന്നു. ആതിരയെ ഒരു പോരാളി എന്നാണ് രാജീവ് വിശേഷിപ്പിച്ചത്. 'ഡിസ്റ്റാർജാകുന്നതിന് മുമ്പ് വീഡിയോ ചെയ്യാനാണ് തിരക്കെന്ന് ചിലരെങ്കിലും നെഗറ്റീവായി പറഞ്ഞേക്കാം.'

'ഒരിക്കലും അങ്ങനെ അല്ല. പ്രസവത്തെക്കുറിച്ച് പല തെറ്റായ വിവരങ്ങളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇതേതുടർന്ന് നിരവധി ഫോൺ കോളുകളാണ് വരുന്നത്. മറുപടി പറയാനേ രാജീവിന് സമയമുള്ളൂ. എങ്കിൽ പിന്നെ യഥാർഥ കാര്യങ്ങൾ സ്വയം പറയുന്നതല്ലേ നല്ലെതന്ന് കരുതിയാണ് വീഡിയോ ചെയ്യുന്നതെന്നും' ആതിര വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

ഇനി അഭിനയത്തിലേക്ക് എപ്പോൾ?

ഒന്നാം വിവാഹ വാർഷിക ദിനത്തിലാണ് താൻ ​ഗർഭിണിയാണെന്നും പുതിയൊരാൾ കൂടി ജീവിതത്തിലേക്ക് വരാൻ പോവുകയാണെന്നും ആതിര അറിയിച്ചത്. നിരവധി പേരാണ് ആതിരയുടെ കുഞ്ഞിനും കുടുംബത്തിനും ആശംസകൾ നേർന്ന് എത്തുന്നത്.

എഞ്ചിനീയറിങ് ബിരുദധാരിയായ ആതിര അഭിനയ മോഹം കൊണ്ടാണ് ജോലി ഉപേക്ഷിച്ച് അവതാരികയായി മാറിയത്. പിന്നീടാണ് സീരിയൽ അവസരങ്ങൾ ലഭിച്ചത്.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X