ബൈസെപ്‌സിനെ കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞത് ഏറെ സന്തോഷിപ്പിച്ചു, അനുഭവം പങ്കുവെച്ച് ജോണ്‍ കൊക്കന്‍

തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടികളോടെ കെജിഎഫ് മുന്നേറുകയാണ്. ഭാഷ-ദേശം വ്യത്യാസമില്ലാതെയാണ് കെജിഎഫിനായി ഇന്ത്യന്‍ സിനിമ ലോകം കാത്തിരുന്നത്. ഒരു തരിപോലും പ്രേക്ഷകരെ നിരാശപ്പെടുത്താതെയായിരുന്നു റോക്കി ഭായും ടീം എത്തിയത്. ഓരേ ദിവസം കഴിയുന്തേറും ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഹിന്ദി ബെല്‍റ്റില്‍ ഇതുവരെ 255 കോടി രൂപ നേടിയിട്ടുണ്ട്. ലോകമെമ്പാടും 645 കോടി രൂപയാണ് കെജിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച ചിത്രം 16 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഏഴ് ദിവസം കൊണ്ട് ഹിന്ദിയില്‍ എക്കാലത്തെയും വേഗത്തില്‍ 250 കോടി രൂപ പിന്നിട്ട ചിത്രമായി കെജിഎഫ് മാറി.

യഷിനോടൊപ്പം വന്‍ താരനിരയാണ് കെജിഎഫില്‍ അണിനിരന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‌സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 ജോണ്‍ കൊക്കർ

കെജിഎഫില്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ജോണ്‍ കൊക്കറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സഞ്ജയ് ദത്ത് അവതരിപ്പിച്ച അധീര എന്ന് കഥാപാത്രത്തിന്റെ അനുയായിട്ടാണ് എത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന്‍ കഴിഞ്ഞിരുന്നു. ഇപ്പോഴിത കെജിഎഫിന്റെ വിശേഷം പങ്കുവെയ്ക്കുകയാണ് ജോണ്‍. ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങളിലൊന്നായിരുന്നു കെജിഎഫ് സിനിമ എന്നാണ് താരം പറയുന്നത്. ഒപ്പം സഞ്ജയ് ദത്തിനോടൊപ്പമുള്ള അഭിനയനുഭവങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ.

നടന്റെ വാക്കുകള്‍ ഇങ്ങനെ...'ജീവിതത്തിലെ സുവര്‍ണനിമിഷങ്ങളിലൊന്നായിരുന്നു കെജിഎഫ് സിനിമയുടെ കൂട്ടായ്മ. എല്ലാവരും ഒരുമിച്ചു നിന്ന നാളുകള്‍, വളരെ രസകരമായിരുന്നു അത്. കെജിഎഫില്‍ ഇങ്ങനെയൊരു റോള്‍ ലഭിച്ചതില്‍ അഭിമാനമുണ്ട്. സഞ്ജയ്ദത്ത് സാറിനോടൊപ്പമുള്ള അഭിനയവും എന്റെ കരിയറിലെ മികച്ച അനുഭവമായിരുന്നു. ഞാന്‍ ബോഡി ബില്‍ഡറാണ്. നന്നായി ശരീരം ശ്രദ്ധിക്കാറുണ്ട്. ലൊക്കേഷനില്‍ വച്ച് എന്റെ ബൈസെപ്‌സ് കണ്ടിട്ട് നന്നായിട്ടുണ്ടെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. യഷിന്റെ ഒപ്പമുള്ള അഭിനയവും സൗഹൃദവുമൊക്കെ മറക്കാനാവില്ലെന്നാണ'് ജോണ്‍ പറയുന്നത്.

മാലി യാത്ര

പൂജയാണ് ജോണിന്റെ ഭാര്യ. അഭിനയം കൂടാതെ യാത്രയേയും ഏറെ സ്നേഹിക്കുന്നുണ്ടെന്നും യാത്രാനുഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. പൂജയ്‌ക്കൊപ്പമാണ് ജോണിന്റെ എല്ലാ യാത്രയും. കൊവിഡ് കാലത്ത് മാലിദ്വീപില്‍ കുടുങ്ങിപ്പോയതിനെ കുറിച്ചും ഈ അഭിമുഖത്തില്‍ പറയുന്നു. 'വളരെ സന്തോഷത്തോടെ പ്ലാന്‍ ചെയ്ത യാത്രയായിരുന്നു മാലിദ്വീപിലേക്കുള്ളത്. അവിടെ എത്തിയ അന്നാണ് കൊറോണ എന്ന വൈറസിനെക്കുറിച്ച് അറിയുന്നത്. എല്ലായിടത്തും വേഗം കൊവിഡ് പടര്‍ന്നു പിടിക്കുകയാണെന്നറിഞ്ഞ് ഞങ്ങള്‍ പേടിച്ചു. അവധിയാഘോഷിക്കാന്‍ ഫ്‌ലൈറ്റും പിടിച്ച് മാലദ്വീപിലേക്കെത്തിയത് ജീവന്‍ കൈയില്‍ വച്ചാണല്ലോയെന്നു ഓര്‍ത്തുപോയി. ഇനി ഈ ദ്വീപില്‍ ഒറ്റപ്പെട്ടുപോകുമോ? തിരിച്ച് നാട്ടില്‍ എത്താന്‍ സാധിക്കില്ലേ എന്നിങ്ങനെ ടെന്‍ഷനായിരുന്നു'.

Recommended Video

കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat
കൊവിഡ്

കൈയിലെ കാശും മുടക്കി മനസ്സ് നിറയെ വേവലാതിയോടായിരുന്നു ആ ഹോട്ടില്‍ താമസിച്ചതെന്നും അന്നത്തെ അവസ്ഥ വ്യക്തമാക്കി കൊണ്ട് നടന്‍ പറഞ്ഞു. പിന്നെ എന്തുംവരട്ടെ എന്ന ലൈനായി. പിന്നീട് മാലദ്വീപ് യാത്ര അടിച്ചുപൊളിച്ചാണ് മടങ്ങിയെത്തിയതെന്നും'; ജോണ്‍ അഭിമുഖത്തില്‍ പറയുന്നു. കേരളത്തിലെ ഫേര്‍ട്ട് കൊച്ചിയോടും ഇടുക്കിയോടുമുള്ള ഇഷ്ടത്തെ കുറിച്ചും ജോണ്‍ അഭിമുഖത്തില്‍ വാചാലനാവുന്നുണ്ട്. അടുത്ത യാത്ര ഇടുക്കിയിലേയ്ക്കായിരിക്കുമെന്ന് പറഞ്ഞ് കൊണ്ടാണ്' അവസാനിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X