മോഹന്‍ലാലിന്റെ ഭാര്യയായത് 23-ാം വയസില്‍; പ്രായം സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് മീര വാസുദേവന്റെ മറുപടി
കേരളത്തിലെ ഒട്ടുമിക്ക വീട്ടമ്മമാരുടെയും ഇഷ്ടം നേടിയെടുത്ത കഥാപാത്രമാണ് കുടുംബവിളക്ക് സീരിയലിലെ സുമിത്ര. ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിച്ച പാവപ്പെട്ടൊരു വീട്ടമ്മയാണ് സുമിത്ര. നടി മീര വാസുദേവനാണ് സുമിത്രയായി അഭിനയിക്കുന്നത്. കുടുംബവിളക്കിനും മുന്‍പ് ലേഖ എന്ന വീട്ടമ്മയുടെ കഥാപാത്രത്തിലൂടെ മീര മലയാളികളുടെ ഇഷ്ടം നേടി എടുത്തിരുന്നു. മോഹന്‍ലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവന്‍ കേരളത്തില്‍ വലിയ തരംഗമാവുന്നത്. ശേഷം വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്നും മാറി നിന്നു.
ആദ്യ സിനിമയ്ക്ക് ശേഷം മീര പല ഭാഷകളിലേക്കും അഭിനയിക്കാന്‍ പോയി. പിന്നീട് തിരിച്ച് വന്ന് സീരിയലില്‍ സജീവമാവുകയായിരുന്നു. ഇപ്പോഴിതാ തന്മാത്രയിലെ കഥാപാത്രത്തെ കുറിച്ചും തന്റെ യഥാര്‍ഥ പ്രായം എത്രയാണെന്നും വെളിപ്പെടുത്തുകയാണ് നടി. മുന്‍പൊരു അഭിമുഖത്തില്‍ മീര പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുന്നത്.

'തന്മാത്ര എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ എനിക്കൊരു ഇടം നേടി തന്നതാണ്. ഇനി അങ്ങനെത്തെ ഒരു കഥാപാത്രം എനിക്ക് കിട്ടാന്‍ സാധ്യതയില്ല. ഒരു പടമായിരിക്കും നമുക്കങ്ങനെ വരിക. അത് നമ്മളെ താരമാക്കും. വീണ്ടും അതുപോലൊരു കഥാപാത്രമായി വരണമെന്ന് എല്ലാവരും പറയും. പക്ഷേ എനിക്ക് അങ്ങനെ വേണ്ട. കുറേ വേറിട്ട കഥാപാത്രമാണ് ആവശ്യമുള്ളത്. നെഗറ്റീവ് അമ്മയുടെ വേഷം ഞാനിപ്പോള്‍ ചെയ്ത് കഴിഞ്ഞു. അങ്ങനെ നെഗറ്റീവ് കഥാപാത്രം ഞാന്‍ ചെയ്തു.
ഇനി എനിക്ക് ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. ഞാന്‍ കിക്ക് ബോക്‌സിംഗ് പഠിച്ചതാണ്. എന്നെ കൊണ്ട് ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കും, ഉറപ്പാണ്. തമിഴില്‍ ഒരു പോലീസ് കഥാപാത്രം ഞാന്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ചെയ്യുമ്പോഴാണ് വ്യക്തിപരമായി എനിക്കൊരു വിജയമാണെന്ന് തോന്നുന്നത്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, മറാത്തി, എന്നിങ്ങനെ നിരവധി ഭാഷകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ മലയാളത്തിനോട് എനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. എന്നെ ഒരു കുടുംബത്തിലെ അംഗമായിട്ടാണ് മലയാളികള്‍ കണ്ടിട്ടുള്ളത്. ഒരു അഭിനേതാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം അതാണെന്നും മീര പറയുന്നു. അഭിനയത്തിന് പ്രധാന്യമുള്ള റോളുകൾ കിട്ടുകയാണെങ്കിൽ അത് മലയാളത്തിൽ തന്നെ വേണമെന്നാണ് താൻ ആഗ്രഹിക്കുന്നതായിട്ടും നടി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

'തന്മാത്ര' സിനിമയില്‍ അഭിനയിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. ഇപ്പോഴും ആ സിനിമ ചെയ്തപ്പോഴുള്ള അതേ വയസ്സ് മാത്രമേ എനിക്ക് തോന്നൂള്ളൂ. എന്നെ കുറിച്ച് പലരും വിചാരിച്ചിരിക്കുന്നത് എനിക്ക് അന്‍പത് വയസ്സ് കഴിഞ്ഞു എന്നാണ്. അതിന്റെ കാരണം 'തന്മാത്ര' എന്ന സിനിമയില്‍ അഭിനയിച്ചത് തന്നെയാണെന്നാണ് മീര വാസുദേവന്‍ പറയുന്നത് കാരണം ഞാനാ സിനിമയില്‍ അവതരിപ്പിച്ചത് നാല്‍പത് വയസ്സിനടുത്ത് പ്രായമുള്ള ഒരു അമ്മ കഥാപാത്രത്തെ ആയിരുന്നു. അത് വെച്ച് ആളുകള്‍ എന്റെ പ്രായം കണക്ക് കൂട്ടുന്നുണ്ടെന്നും നടി വ്യക്തമാക്കി.
എന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഞാന്‍ ചെയ്ത സിനിമയാണ് 'തന്മാത്ര'. ആളുകള്‍ എന്നെ ഇപ്പോഴും കാണുന്നത് ആ കഥാപാത്രമായിട്ടു തന്നെയാണ്. പക്ഷേ പുറത്ത് ഞാന്‍ മറ്റൊരാളാണ്. ലുലു മാളിലൊക്കെ പോകുമ്പോള്‍ ഞാന്‍ മുഖം മറച്ചു പോകാറില്ല. എന്നെ അവര്‍ക്ക് പെട്ടെന്ന് പിടി കിട്ടില്ല എന്ന് ഉറപ്പാണ്. ഇനി അഥവാ നമ്മളെ നോക്കി ചിരിച്ചിട്ട് തന്മാത്രയിലെ നടിയല്ലേ എന്നെങ്ങാനും ചോദിച്ചാല്‍ അല്ല എന്ന് പറഞ്ഞാലും അവര്‍ വിശ്വസിച്ചോളും എന്നും മീര വാസുദേവന്‍ പറയുന്നു.


Click it and Unblock the Notifications











