For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒടുവിൽ കുടുംബവിളക്കിലെ സുമിത്രക്ക് വിവാഹം', വരൻ രോഹിത്ത് തന്നെ, ആശംസകളുമായി ആരാധകർ

  |

  മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പരമ്പരയുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിന് നിരവധി ആരാധകരാണുള്ളത്. സിദ്ധാർത്ഥുമായുള്ള വേർപിരിയലിന് ശേഷമാണ് സുമിത്രയിലെ ശക്തമായ സ്ത്രീയെ പ്രേക്ഷകർ കണ്ടു തുടങ്ങിയത്. തൻ്റെ പ്രയത്നത്തിലൂടെ വലിയ നിലയിലേക്ക് സുമിത്ര എത്തിപ്പെടുകയും ചെയ്തു. സുമിത്രയെ ഡിവോഴ്സ് ചെയ്ത ശേഷം വേദികയെ സിദ്ധാർത്ഥ് വിവാഹം കഴിക്കുകയും ചെയ്തു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ തന്നെ സുമിത്രയുടെ സ്നേഹവും കരുതലുമൊക്കെ സിദ്ധാർത്ഥ് മനസ്സിലാക്കി തുടങ്ങിയിരുന്നു.

  എന്നാൽ കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി ശ്രീനിലയം വീട്ടിൽ സുമിത്രയുടെയും രോഹിത്തിൻ്റെയും വിവാക്കാര്യങ്ങളായിരുന്നു ചർച്ചകൾ. പഠനകാലം മുതൽ കൊണ്ടുനടന്ന പ്രണയമാണ് രോഹിത്തിൻ്റേത്. ഇപ്പോഴും രോഹിത്തിൻ്റെ മനസ്സിൽ സുമിത്ര തന്നെയാണ്. സുമിത്രയോടുള്ള രോഹിത്തിൻ്റെ പ്രണയം ശ്രീനിലയംകാർ അറിയുകയും അതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയായിരുന്നു.

  പിന്നീട് സുമിത്രയുടെ സുഹൃത്തുമായി രോഹിത്തിന് വിവാഹം ആലോചിക്കുകയും ചെയ്തു. തനിക്ക് അറിയാത്ത ഒരു വ്യക്തിയുമായി വിവാഹം കഴിക്കാൻ താത്പര്യമില്ല എന്ന് സുമിത്രയെ അറിയിച്ചതോടെ വിവാഹ ചർച്ചകൾക്ക് ഒരു ഫുൾ സ്റ്റോപ് വന്നിരുന്നു. കുടുംബവിളക്ക് പ്രേക്ഷകരെ ഒന്നടങ്കം സന്തോഷിപ്പിക്കുന്ന വാർത്തയുമായാണ് പുതിയ പ്രൊമോ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

  Also Read: നിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ? താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ദേവി ചന്ദന

  വീഡിയോയിൽ സുമിത്രയുടെ കഴുത്തിൽ താലിക്കെട്ടുന്ന രോഹിത്തിനെയാണ് കാണിക്കുന്നത്. സന്തോഷവതിയായിട്ടാണ് രോഹിത്തിൻ്റെ അടുത്ത് സുമിത്ര ഇരിക്കുന്നതും. താലികെട്ട് കഴിയുമ്പോൾ സിദ്ധാർത്ഥ് അവിടേക്ക് എത്തി രോഹിത്തിനെ ഉപദ്രവിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് സുമിത്രയും പൂജയും സിദ്ധാർത്ഥിനെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് പൂജ ആശുപത്രിയിൽ കിടക്കുന്നതാണ് പ്രൊമോയിൽ ഉള്ളത്.

  കുടുംബവിളക്കിൻ്റെ നിരവധി പ്രേക്ഷകരാണ് ഈ വീഡിയോ കണ്ട് സന്തോഷം പങ്കുവെച്ചിട്ടുള്ളത്. ഈ നിഷത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല എന്നൊക്കെയാണ് കമന്റുകൾ. ഞെട്ടിക്കുന്ന മുഹൂർത്തങ്ങളുമായി പ്രൊമോ വീഡിയോ വന്നെങ്കിൽ സത്യമായിരിക്കണേ എന്നാണ് പ്രേക്ഷകർ പറയുന്നത്.

  Also Read: ബി​ഗ് ബോസ് കഴിഞ്ഞ് ഒരുവർഷത്തിന് ശേഷം കണ്ടുമുട്ടി സായ് വിഷ്ണുവും മണിക്കുട്ടനും

  സുമിത്രയും രോഹിത്തും വിവാഹിതരായാൽ കുടുംബവിളക്ക് വേറെ ലെവൽ ആകും. സിദ്ധു അപ്പൂപ്പന് അവിഹിതം നടത്തി കെട്ടാമെങ്കിൽ ഒരു തെറ്റും ചെയ്യാത്ത സുമിത്രയ്ക്ക് എന്ത് കൊണ്ട് മറ്റൊരു ജീവിതം തിരഞ്ഞെടുത്തൂട എന്ന് ചോദിക്കുന്നവരും ഉണ്ട്.

  ചിലർ ഇത് സ്വപ്നമാണെന്നും പറയുന്നുണ്ട്. സിദ്ധുവോ രോഹിത്തോ സ്വപ്നം കണ്ടെത്താണെന്നും സ്വപ്നത്തിൽ നിന്ന് ചാടി എഴുന്നേൽക്കുന്നു കിതക്കുന്നു നെഞ്ചിൽ തടകുന്നു

  പിന്നീട് അടുത്തിരിക്കുന്ന ജഗ്ഗിൽ നിന്നും ഗ്ലാസിൽ വെള്ളം ഒഴിച്ച് കുടിക്കുന്നു വീണ്ടും കിടക്കുന്നു, ഇങ്ങനെയും സംഭവിക്കാമെന്നും പറയുന്നു.

  Also Read: 'വിവാഹ ജീവിതത്തിൻ്റെ പത്ത് വർഷം', സന്തോഷം പങ്കുവെച്ച് സജിത ബേട്ടിയുടെ ഭർത്താവ് ഷമാസ്

  ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന വളരെ പ്രോഗ്രസ്സിവ് ആയ ഒരു യാഥാർഥ്യം ആണ് ഇത്. വയസ്‌ കാലത്തെ ഒറ്റപ്പെടൽ ഒരു വിങ്ങൽ ആണ്.

  മക്കൾ എല്ലാരും സമ്മതം പറഞ്ഞ സ്ഥിതിക്ക് സുമിത്ര ഈ വിവാഹത്തിന് സമ്മതിക്കണം. ട്വിസ്റ്റ്‌ വരട്ടെ.. അല്ലാതെ എപ്പോഴും നന്മ മരം കളിച്ചു നടന്നാൽ മതിയോ. വ്യത്യസ്ത തരത്തിലുള്ള കമൻ്റുകളാണ് പ്രൊമോയ്ക്ക് കിട്ടിയിട്ടുള്ളത്. എന്തായാലും വിവാഹത്തിൽ നിന്ന് ശക്തമായി ഒഴിഞ്ഞ് മാറിയ സുമിത്ര പെട്ടെന്ന് എങ്ങനെ വിവാഹത്തിന് സമ്മതിച്ചു എന്നുള്ളത് എല്ലാവർക്കും ഒരു സംശയമാണ്. വിവാഹക്കാര്യത്തിൽ പ്രതീക്ഷ വെക്കുന്നതിനൊപ്പം എന്തും സംഭിക്കാമെന്ന മുൻകരുതലും പ്രേക്ഷകർ എടുക്കുന്നുണ്ട്.

  വേദികയുടെ സ്വഭാവം നല്ലതായിരുന്നെങ്കിൽ സിദ്ധു സുമിത്രയുടെ പുറകെ വീണ്ടും നടക്കില്ലായിരുന്നു. രണ്ടാം വിവാഹം പാളി പോയത് കൊണ്ടാണ് വീണ്ടും സുമിത്രയോട് ഇഷ്ടം തോന്നിയത് എന്നും ആരാധകർ പറയുന്നു.

  Read more about: Kudumbavilakku
  English summary
  Kudumbavilakku Promo Shows Rohith married to Sumithra And the audience are happy for the promo Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X