For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുൻഭാര്യയുടെ വിവാഹക്കാര്യം അറിഞ്ഞെത്തിയ സിദ്ധു; എന്നെ നിങ്ങൾ മനസ്സിലാക്കിയിട്ടില്ല, മാസ് ഡയലോഗുമായി സുമിത്ര

  |

  മിനിസ്ക്രീനിൽ ഹിറ്റായിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിന് നിരവധി ആരാധകരാണുള്ളത്. സിദ്ധാർത്ഥുമായുള്ള വേർപിരിയലിന് ശേഷമാണ് സുമിത്രയിലെ ശക്തമായ സ്ത്രീയെ പ്രേക്ഷകർ കണ്ടു തുടങ്ങിയത്. തൻ്റെ പ്രയത്നത്തിലൂടെ വലിയ നിലയിലേക്ക് സുമിത്ര എത്തിപ്പെടുകയും ചെയ്തു. സുമിത്രയെ ഡിവോഴ്സ് ചെയ്ത ശേഷം വേദികയെയാണ് സിദ്ധാർത്ഥ് വിവാഹം കഴിച്ചത്. കുറച്ച് നാൾ കഴിഞ്ഞപ്പോൾ തന്നെ സുമിത്രയുടെ സ്നേഹവും കരുതലുമൊക്കെ സിദ്ധാർത്ഥ് മനസ്സിലാക്കി തുടങ്ങിയിരുന്നു.

  എന്നാൽ പരമ്പരയിൽ ഇടക്ക് വെച്ചൊരു ട്വിസ്റ്റ് നടന്നു. സുഹൃത്തായ രോഹിത്തിന് സുമിത്രയോട് ഇഷ്ടം തോന്നി തുടങ്ങി. പഠനകാലത്തും രോഹിത്തിന് സുമിത്രയോട് പ്രണയമായിരുന്നു, എന്നാൽ സുമിത്ര അറിഞ്ഞിരുന്നില്ല. ഇപ്പോഴും അതേ പാതയിൽ തന്നെയാണ് തൻ്റെ ഇഷ്ടം രോഹിത്ത് കൊണ്ട് നടക്കുന്നത്. സുമിത്രയേയും രോഹിത്തിനേയും രണ്ടാമത് വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നുണ്ട്. രോഹിത്തിന് സുമിത്രയെ വിവാഹം കഴിക്കാൻ താത്പര്യമാണ്.

  എന്നാൽ സുമിത്രക്ക് ഇനി വിവാഹത്തിന് താത്പര്യമില്ലായെന്ന് പറയുകയും ചെയ്തു. പക്ഷെ രോഹിത്ത് ഇക്കാര്യം സുമിത്രാസിൽ എത്തിയപ്പോഴാണ് അറിയുന്നത്. സുമിത്ര രോഹിത്തിനെ വിവാഹത്തിന് വേണ്ടി നിർബന്ധിച്ചപ്പോൾ സുമിത്രയായിരിക്കും തനിക്ക് ജീവിത പങ്കാളിയാകാൻ പോകുന്നതെന്നാണ് കരുതിയിരുന്നത്. എന്നാൽ സുമിത്രാസിൽ എത്തിയ രോഹിത്തിനോട് തൻ്റെ സുഹൃത്തിൻ്റെ കാര്യമാണ് അവതരിപ്പിച്ചത്. ഇത് കേട്ട രോഹിത്തിന് ആദ്യം ഷോക്കായിരുന്നു.

  തനിക്ക് വ്യക്തിപരമായി അറിയാത്ത ഒരാളെ സ്വീകരിക്കാൻ ബുദ്ധിമുട്ടാണെന്നും അത് താൻ തൻ്റെ മകളോട് ചെയ്യുന്ന ദ്രോഹമാണെന്നും രോഹിത്ത് പറഞ്ഞു. ഇന്നത്തെ പ്രമോയിൽ ഇനി സീരിയലിൽ വലിയൊരു ട്വിസ്റ്റ് പ്രതീക്ഷിക്കാവുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ പ്രൊമോയിൽ സുമിത്രയും സിദ്ധാർത്ഥും വീണ്ടും ഒന്നിക്കുമോ എന്ന സംശയങ്ങളും ആരാധകർക്ക് തോന്നി തുടങ്ങിയിട്ടുണ്ട്. കാരണം രോഹിത്ത് സുമിത്രാസിൽ വിവാഹക്കാര്യം സംസാരിക്കാൻ വന്നത് അറിഞ്ഞതുകൊണ്ടാവണം സിദ്ധാർത്ഥും അവിടെ എത്തിയത്.

  Also Read: ദില്‍ഷയുമായി ഒരു ബന്ധവുമില്ല, എല്ലാം അവസാനിപ്പിച്ചു; ആ സൗഹൃദം മുന്നോട്ടില്ലെന്ന് ലൈവില്‍ റോബിന്‍ രാധകൃഷ്ണന്‍

  അവിടെ വെച്ച് സിദ്ധാർത്ഥിനെ കണ്ട സുമിത്ര ഇക്കാര്യം ചോദിക്കുന്നുമുണ്ട്. ഓഫീസിൽ കയറിയാൽ പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം തിരക്കുള്ള ആളല്ലേ നിങ്ങൾ. ഈ സമയത്ത് ഇവിടെ കണ്ടപ്പോൾ അതിശയമാണ് തോന്നുന്നത്. നിങ്ങൾ ഈ സമയത്ത് ഓഫീസിലെ തിരക്കുകൾ മാറ്റിവെച്ച് ഇങ്ങോട്ട് ഓടി വന്നത് രോഹിത്തിൻ്റെ വിവാഹക്കാര്യം കേട്ടപ്പോൾ നിങ്ങളുടെ മനസ്സ് ഒന്ന് പിടഞ്ഞു. ആ വിവാഹം ഞാനുമായിട്ടാണോ എന്ന് അറിയാനാണ് നിങ്ങൾ ഇവിടേക്ക് വന്നത്.

  നിങ്ങളെ ഞാനറിഞ്ഞടുത്തോളം വേറെ ആർക്കറിയാം. രോഹിത്തിൻ്റെ വിവാഹക്കാര്യം അറിഞ്ഞതുമുതൽ നിങ്ങളുടെ മനസ്സമാധാനം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഈ മുഖവും ശരീരഭാഷയും കണ്ടാൽ എനിക്ക് മനസ്സിലാകും. ഇക്കാര്യം അറിയാൻ നിങ്ങളുടെ ഓഫീസിലെ വിലയേറിയ സമയം കളഞ്ഞ് ഇങ്ങോട്ട് വരേണ്ട കാര്യമില്ലായിരുന്നു. ഒരു ഫോൺ കോളിൻ്റെ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെക്കുറിച്ച് നിങ്ങൾ ഒന്നും മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടാണല്ലോ നമ്മുക്ക് വേർപിരിയേണ്ടി വന്നത്. ഇന്നും നിങ്ങൾക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, സുമിത്ര സിദ്ധുവിനോട് പറഞ്ഞു.

  Also Read: കല്യാണം കഴിഞ്ഞ് അഞ്ച് കൊല്ലം കാത്തിരുന്ന് ഉണ്ടായവന്‍, എനിക്കെന്നും അവന്‍ മമ്മൂഞ്ഞ്; മമ്മൂട്ടിയെക്കുറിച്ച് ഉമ്മ

  'ഇപ്പഴും നീ എന്നെ പഴയ സിദ്ധാർത്ഥായിട്ടാണ് കാണുന്നത്. എന്നിലെ മാറിപ്പോയ മനുഷ്യനെ നീ അന്നും മനസ്സിലാക്കിയിട്ടില്ല. ഇന്നും നിനക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. ഇവിടെ വന്നതിന് മറ്റൊന്നും പറയാൻ ഇല്ലെ'ന്ന് സിദ്ധുവും പറഞ്ഞു. ഇതോടെ ഇനി സിദ്ധുവും സുമിത്രയുമാണോ ഒരുമിക്കാൻ പോകുന്നതെന്ന സംശയത്തിലാണ് ആരാധകർ.

  പ്രൊമോ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമൻ്റുമായി എത്തിയിരിക്കുന്നത്. സുമിത്രയേയും രോഹിത്തിനെയും വിവാഹം കഴിപ്പിക്കാൻ പേടിയാണോ എന്ന് ചോദിക്കുന്ന നിരവധി പേർ ഉണ്ട്. രോഹിത്തിൻ്റെ മനസ്സിലെ ഇഷ്ടം സുമിത്രയോട് പറയണം എന്നു പറയുന്നവരുമുണ്ട്. ഒരാഴ്ചയായി സുമിത്ര രോഹിത്ത് വിവാഹത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷ ആരാധകർ നിരാശയിലാണ്.

  Also Read: കല്യാണം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഗര്‍ഭിണിയായതാണ്; അനുഭവകഥ പറഞ്ഞ് മഷൂറയുടെ ആരാധിക

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  സുമിത്ര രോഹിത്ത് വിവാഹം നടന്നില്ലെങ്കിലും സാരമില്ല, സിദ്ധുവിനെ സുമിത്ര സ്വീകരിക്കാതെ ഇരുന്നാൽ മതി, വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ജീവിതവിജയവുമായി മുന്നോട്ട് പോകുന്ന സ്ത്രീ കഥാപാത്രമായി അവതരിപ്പിച്ചാലും മതിയെന്നും ചിലർ പറയുന്നു. വേദികയുടെ സ്വഭാവം നല്ലതായിരുന്നു എങ്കിൽ സിദ്ധു സുമിത്രയുടെ പുറകെ നടക്കുമായിരുന്നോ? രണ്ടാം വിവാഹം പാളി പോയത് കൊണ്ടല്ലേ വീണ്ടും സുമിത്രയോട് ഇഷ്ടം തോന്നിയത് എന്ന് പറയുന്ന പ്രേക്ഷകരും ഉണ്ട്.

  Read more about: Kudumbavilakku
  English summary
  Kudumbavilakku Promo Shows Sidharth Menon Know About Ex-wife's Marriage And Sumithra Reply Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X