ഇത് എന്റെ അപേക്ഷ, നിങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമായിരിക്കാം പക്ഷെ എനിക്ക് അങ്ങനെയല്ല; കെകെ മേനോന്റെ വീഡിയോ!

ഒരു സമയത്ത് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ടോപ്പ് റേറ്റിങിൽ നിന്നിരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കുടുംബവിളക്ക്. കഴിഞ്ഞ വർഷമാണ് സീരിയൽ അവസാനിച്ചത്. സിനിമ താരം മീര വാസുദേവൻ ആയിരുന്നു സീരിയലിൽ പ്രധാന വേഷം ചെയ്തിരുന്നത്. കുടുംബവിളക്കിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അക്കൂട്ടത്തിൽ ഒറ്റ കഥാപാത്രം കൊണ്ട് ആരാധകരെ സമ്പാദിച്ച നടനാണ് കെകെ മേനോൻ എന്ന് അറിയപ്പെടുന്ന കൃഷ്ണകുമാർ മേനോൻ.

കുടുംബവിളക്കിൽ മീരയുടെ ഭർത്താവായ സിദ്ധാർത്ഥ് മേനോനായിട്ടാണ് കെകെ മേനോൻ അഭിനയിച്ചത്. വില്ലൻ വേഷത്തിലൂടെയും ആരാധകരെ സമ്പാദിക്കാമെന്ന് താരം കുടുംബവിളക്കിലൂടെ തെളിയിച്ചു. സോഷ്യൽമീഡിയയിൽ ആക്ടീവായ നടൻ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Kudumbavilakku Serial Actor Krishnakumar

ആരാധകരോടും പ്രേക്ഷകരോടുമുള്ള അപേക്ഷയാണ് കെകെ മേനോന്റെ പുതിയ വീഡിയോയിൽ. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഞാന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. നിങ്ങളെല്ലാവരും എന്നോട് സഹകരിക്കുമെന്നും സപ്പോര്‍ട്ട് ചെയ്യും എന്നും പ്രതീക്ഷിക്കുന്നു. എന്നോട് ക്ഷമിക്കണം... ഒരു വീഡിയോ എടുക്കുക എന്നത് എനിക്ക് വളരെ അധികം അണ്‍ കംഫര്‍ട്ടബിളായിട്ടുള്ള കാര്യമാണ്.

വിഷിങ് വീഡിയോ എടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ എനിക്ക് അത് സാധിക്കുന്നില്ല. അതൊരു തെറ്റായിട്ട് നിങ്ങള്‍ക്ക് തോന്നരുത്. ഇതെന്റെ ആത്മാര്‍ത്ഥമായ റിക്വസ്റ്റാണ്. ദയവ് ചെയ്ത് വിഷിങ് വീഡിയോ എന്നോട് ചോദിക്കരുത്. എനിക്കറിയാം നിങ്ങള്‍ക്ക് അത് സന്തോഷമുള്ള കാര്യമായിരിക്കാം. പക്ഷെ എനിക്കത് അങ്ങനെ അല്ല.

കൂടുതലും വരുന്നത് ബസ്സിലെ കൂട്ടായ്മ, വാട്‌സ് ആപ് കൂട്ടായ്മ, മോണിങ് വാക്ക് ഫ്രണ്ട്‌സ് ഇതിന്റെയൊക്കെ ആനിവേഴ്‌സറി ഇങ്ങനെയുള്ള വീഡിയോ ആവശ്യപ്പെട്ടാണ്. പിന്നെ അമ്പലത്തിലെ പരിപാടകള്‍ക്കൊന്നും എന്റെ വിഷസ് വേണം എന്നില്ല. അമ്പലങ്ങളില്‍ നമ്മള്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനാണ്. അതുകൊണ്ട് എന്നോട് ആര്‍ക്കും മുഷിപ്പ് തോന്നരുത്. തെറ്റിദ്ധരിക്കരുത്.

വിഷിങ് വീഡിയോ ചെയ്യുന്നത് എനിക്ക് അൽപ്പം ബുദ്ധിമുട്ടള്ള കാര്യമാണ് എന്നായിരുന്നു കെ.കെ മേനോന്‍ പറഞ്ഞത്. ഒരു എളിയ അപേക്ഷയാണെന്നും ദയവായി എന്റെ സാഹചര്യം മനസിലാക്കി എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെകെ മേനോൻ കുറിച്ചു. താൽപര്യക്കുറവ് തുറന്ന് പറയാൻ ധൈര്യം കാണിച്ചതിന് താരത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം അഭിനന്ദിച്ച് എത്തി.

Kudumbavilakku Serial Actor Krishnakumar

സിനിമാ-സീരിയൽ താരങ്ങളിൽ നിന്നും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സിൽ നിന്നും വൈറൽ താരങ്ങളിൽ നിന്നും വിഷസ് വീഡിയോ വാങ്ങുന്ന രീതി അടുത്തിടെ മുതലാണ് മലയാളികൾക്ക് ഇടയിൽ കണ്ട് തുടങ്ങിയത്. ചിലർ പണം വാങ്ങിയാണ് ഇത്തരം വിഷസ് വീഡിയോകൾ ചെയ്ത് കൊടുക്കുന്നത്. സിനിമാ മോ​ഹമാണ് അഭിനയരം​ഗത്തേക്ക് തിരിയാൻ കെകെ മേനോനെ പ്രേരിപ്പിച്ചത്. പതിനേഴ് വർ‍ഷത്തോളം കോർപ്പറേറ്റ് ലോകത്തായിരുന്നു കെ.കെ മേനോൻ.

അവിചാരിതമായി സിനിമയിലും മറ്റും ലഭിച്ച ചെറിയ ചെറിയ വേഷങ്ങളിലൂടെയായിരുന്നു അഭിനയത്തിന് അദ്ദേഹം തുടക്കമിട്ടത്. ഓഫീസ് ജോലി ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് കടന്നതിന് പിന്നാലെയാണ് കെകെ മേനോൻ അഭിനയത്തിലേക്ക് എത്തിയത്. ഒരു സുഹൃത്ത് വഴി ലഭിച്ചത് ആദ്യമൊരു ഹ്രസ്വചിത്രമായിരുന്നു. അതിന് പിന്നാലെ തമിഴ് സീരിയലുകളിലും പിന്നീട് തമിഴ് സിനിമകളിലേക്കും അവസരം ലഭിച്ചു.

ശേഷം കൂടെ, ഉയരെ തുടങ്ങിയ സിനിമകളിലും കെകെ മേനോൻ അഭിനയിക്കുകയുണ്ടായി. കുടുംബവിളക്ക് സീരിയലിലും ഒരു കോർപ്പറേറ്റ് ഉദ്യോഗസ്ഥനായി തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. കെകെ മേനോന്റെ അമ്മ ആനന്ദവല്ലിയുടെ നാട് വൈക്കമാണ്. അച്ഛൻ സേതുമാധവൻ കൊച്ചിക്കാരനും. പക്ഷെ കെകെ മേനോൻ കുടുംബസമേതം ഊട്ടിയിൽ സെറ്റിൽഡാണ്. കുടുംബ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്ക് സോഷ്യൽമീഡിയ വഴി പങ്കിടാറുണ്ട്.

Read more about: malayalam serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X