For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇടയ്ക്കിടയ്ക്ക് പനി വരാറുണ്ട്, കുറച്ച് കൂടിയ പനിയായിരുന്നു, ശ്വാസംമുട്ടലൊക്കെയുണ്ട്'; അസുഖത്തെ കുറിച്ച് അമൃത!

  |

  കുടുംബവിളക്ക് എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. ശീതൾ എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. സീരിയലിൽ നിന്ന് പിന്മാറിയ താരത്തിന്റെ വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് പിന്മാറിയത് എന്നടക്കം അഭ്യൂഹങ്ങൾ അന്ന് പ്രചരിച്ചിരുന്നു.

  എന്നാൽ അതെല്ലാം തള്ളിയ അമൃത മറ്റൊരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് പിന്മാറ്റമെന്നും രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

  Also Read: 'തരുണിക്ക് നേപ്പാളിൽ പോകാൻ ഇഷ്ടമില്ലായിരുന്നു, വിമാനത്തിൽ കയറുമ്പോൾ സുഹൃത്തിന് അയച്ച മെസേജ് അറംപറ്റി!', അച്ഛൻ

  കുടുംബവിളക്കിൽ നിന്നും പിന്മാറിയ അമൃത ചെറിയ ഹാസ്യ പ്രോ​ഗ്രാമുകളിലും മോഡലിങിലും സ്റ്റാർ മാജിക്ക് ഷോയിലുമെല്ലാം സജീവമാണ്. അമൃത കുടുംബവിളക്കിൽ നിന്നും ഇറങ്ങിയ ശേഷമാണ് സ്വന്തമായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചത്.

  മോംസ് ആന്റ് മീ എന്ന പേരിലാണ് അമൃത യുട്യൂബ് ചാനൽ നടത്തുന്നത്. അമ‍‍ൃതയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നതും ഈ യുട്യൂബ് ചാനൽ വഴിയാണ്. മോഡലിങിലും സജീവായ അമൃതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

  അടുത്തിടെ അമൃത പങ്കുവച്ച ഒരു ചിത്രം ഓണ്‍ലൈനില്‍ വൈറലായിരുന്നു. സാന്ത്വനം സീരിയലിലൂടെ ശ്രദ്ധനേടിയ അജു തോമസിനൊപ്പമുള്ള ഫോട്ടോയാണ് അമൃത പങ്കുവെച്ചത്.

  മുൻ ബിഗ് ബോസ് താരവും നടനും മോഡലുമായ ഷിയാസ് കരീം ഇവരുടെ ചിത്രത്തിന് താഴെ വിവാഹ ആശംസകളും നേർന്നതോടെ എല്ലാവരും കരുതി അമൃത ആരേയും അറിയിക്കാതെ വിവാഹിതയായിയെന്ന്. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി പിന്നാലെ എത്തിയത്.

  സത്യത്തിൽ ഇവർ വിവാഹിതരായിരുന്നില്ല. പുതിയ പരമ്പരയുടെ സെറ്റിൽ നിന്നുള്ള ചിത്രമായിരുന്നു അത്. ഇപ്പോഴിത അമൃത പങ്കുവെച്ച പുതിയൊരു വീഡിയോ ശ്രദ്ധനേടുകയാണ്. ആശുപത്രിയിൽ അവശ നിലയിൽ കിടക്കുന്ന വീഡിയോകൾ കൂടി ഉൾപ്പെടുത്തിയാണ് അമൃതയുടെ വീ‍ഡിയോ.

  ഇത്തരത്തിലുള്ള വീഡിയോകളൊന്നും അമൃത പങ്കുവെച്ച് കണ്ടിട്ടില്ലാത്തത് കൊണ്ട് തന്നെ ആരാധകരും ഭയന്നു. അങ്ങനെ ഞാനും പെട്ടു ​ഗയ്സ് എന്ന തലക്കെട്ടോടെയാണ് അമൃത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  Also Read: കുഞ്ഞായിരിക്കുമ്പോൾ മുതൽ മുടി കൊണ്ട് നെറ്റി മറച്ചു; ആ ഹെയർ സ്റ്റെെലിന് പിന്നിൽ പറയാൻ മടിക്കുന്ന സത്യമോ?

  സെറ്റിൽ നിന്നും കിട്ടിയ പനി തന്നെ വല്ലാതെ ബാധിച്ചുവെന്നും ആശുപത്രിയിൽ ട്രിപ്പ് ഇട്ട് കിടക്കേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നുവെന്നും വീഡിയോയിൽ അമൃത വിശദീകരിക്കുന്നുണ്ട്. പനി മാറിയ ശേഷമാണ് അമൃത തനിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് എത്തിയിരിക്കുന്നത്.

  കൂടാതെ ഷൂട്ടിനിടയിലെ ഇടവേളയിൽ വീടും റൂമും വൃത്തിയാക്കുന്നതും വീഡിയോയിൽ അമൃത കാണിച്ചിരുന്നു. രസകരമായ കമന്റുകളുമായി താരത്തിന്റെ അമ്മയും ഇടയ്ക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 'എനിക്ക് ഇടയ്ക്കിടയ്ക്ക് പനി വരാറുണ്ട്.'

  'ഇത് കുറച്ച് കൂടിയ പനിയായിരുന്നു. ലൊക്കേഷനിൽ നിന്നും കിട്ടിയ പനിയാണ്. ലേഡീസ് റൂമിന്റെ സെറ്റിൽ എല്ലാവർക്കും വന്നു. വിറച്ചുവിറച്ച് നടക്കുകയായിരുന്നു. എല്ലാം നേരത്തെ സെറ്റാക്കി വെച്ചതിനാൽ പോവാതിരിക്കാൻ പറ്റില്ലായിരുന്നു. അവിടെ നിന്നും തിരിച്ച് വന്ന് ബെഡിൽ കിടന്നതെ ഞാനോർക്കുന്നുള്ളൂ.'

  'നല്ല പനിയായിരുന്നു. 105 ഡിഗ്രിയായിരുന്നു. ആശുപത്രിയിൽ പോയി ഡ്രിപ്പിട്ട സമയത്തെ വീഡിയോയാണ് ആദ്യം കണ്ടത്. പനി ഇപ്പോൾ കുറഞ്ഞു. ശ്വാസംമുട്ടലൊക്കെയുണ്ട് ഇപ്പോൾ. 16 ദിവസം നിർത്താതെയുള്ള ഷൂട്ടിലായിരുന്നു. അതുകൊണ്ട് റൂം ഒന്നും അടുക്കിപ്പെറുക്കാൻ പറ്റിയിരുന്നില്ല.'

  'സമയം കിട്ടിയപ്പോൾ അതങ്ങ് ചെയ്യാമെന്ന് കരുതി' അമൃത വിശദീകരിച്ചു. താരത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.'എത്രയും പെട്ടന്ന് സുഖമാവാൻ പ്രാർത്ഥിക്കാം മോളെ, ലേഡീസ് റൂമിലെ അവന്തിക നന്നായിട്ടുണ്ട്.'

  'അമ്മു ചേച്ചിയുടെ പനി പെട്ടന്ന് മാറട്ടെ, പുതിയ ലുക്ക് കൊള്ളാല്ലോ കണ്ണാടിയൊക്കെ വെച്ച്. പനി ശരിക്കും മാറാതെ റസ്റ്റ് എടുക്കാതെ ഇങ്ങനെ ജോലി ചെയ്താൽ ആരോഗ്യം നഷ്ടപ്പെടില്ലേ' എന്നൊക്കെയായിരുന്നു ആരാധകർ കമന്റിലൂടെ അമൃതയോട് ചോദിച്ചത്.

  Read more about: Kudumbavilakku
  English summary
  Kudumbavilakku Serial Actress Amrutha Nair Open Up About Her Health Condition, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X