For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡ്രെസ്സ് എടുത്തത് കല്ല്യാണത്തിന്, ആ നടിക്കൊപ്പം ഉദ്ഘാടനത്തിന് പോയപ്പോൾ ആളുകൾ വേർതിരിവ് കാണിച്ചു'; അമൃത നായർ

  |

  കുടുംബ വിളക്ക് സീരിയലിൽനിന്നും പിന്മാറിയെങ്കിലും നടി അമൃത നായരോടുള്ള ആരാധക സ്നേഹത്തിന് കുറവൊന്നുമില്ല. സോഷ്യൽ മീഡിയ വഴി അമൃത പങ്കുവെക്കാറുള്ള ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ജനപ്രീതി നേടി മുന്നേറുന്നതിനിടെയാണ് കുടുംബ വിളക്ക് സീരിയലിൽ നിന്ന് അപ്രതീക്ഷിതമായി അമൃത നായർ പിന്മാറിയത്.

  പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കില്‍ നിന്ന് പെട്ടെന്നാണ് പിന്മാറിയത്. 'ആ സമയത്ത് കുടുംബവിളക്കിൽ മാത്രമേ ഞാന്‍ അഭിനയിച്ചിരുന്നുള്ളൂ.'

  Also Read: ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

  'എനിക്ക് നല്ലൊരു പ്രോജക്ട് വന്നു. അത് കിട്ടിയപ്പോള്‍ കളയാന്‍ തോന്നിയില്ല. ഈയൊരു സാഹചര്യത്തിൽ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ പറ്റില്ല. അതൊരു സീരിയല്‍ അല്ല പ്രോഗ്രാമാണ്.'

  'ഇതേ കുറിച്ച് കുടുംബവിളക്കിന്റെ അണിയറയില്‍ പറഞ്ഞപ്പോള്‍ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോന്ന് നോക്കാമെന്ന് പറഞ്ഞു. പക്ഷെ ആ പരിപാടിയുടെ ഷെഡ്യൂള്‍ ഡേറ്റും സീരിയലിന്റെയും ഒരുപോലെ വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.'

  'എവിടെ ഡേറ്റ് കൊടുത്താലും ഞാൻ കാരണം അവിടൊരു പ്രശ്‌നം ഉണ്ടാവാന്‍ പാടില്ലല്ലോ. അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കേണ്ടി വരുമെന്നായി.'

  Also Read: വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

  'അങ്ങനെ രണ്ടില്‍ ഒന്ന് എന്ന അവസ്ഥ വന്നപ്പോള്‍ എനിക്ക് കുടുംബവിളക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നതാണ്' എന്നാണ് കുടുംബവിളിക്കിൽ നിന്നുള്ള പിന്മാറ്റത്തിന്റെ കാരണമായി അമൃത പറഞ്ഞത്.

  സെയിൽസ് ​ഗേളിൽ നിന്നാണ് അമൃതയിന്ന് കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായ ശീതളായി മാറിയത്. അഭിനയത്തിനൊപ്പം മോഡലിങിലും സജീവമായ അമൃത ഇന്ത്യൻ സിനിമാ ​ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ കുടുംബവിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയായണ് ഇപ്പോൾ.

  'യുട്യൂബ് ചാനലിൽ കണ്ടന്റ് വേണമല്ലോ അതിനാണ് ഡ്രെസ് എടുക്കാനൊക്കെ പോകുമ്പോൾ‌ നല്ലതാണെന്ന് തോന്നിയാൽ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. ഭയം എന്ന് പറയുന്ന പ്രേ​​ഗ്രാമിൽ‌ പങ്കെടുക്കാൻ‌ വേണ്ടിയാണ് കുടുംബവിളക്കിൽ നിന്നും പിന്മാറിയത്.'

  'കുഴപ്പമില്ലാത്ത പെയ്മന്റൊക്കെ ഉണ്ടായിരുന്നു. അതാണ് പ്രോ​ഗ്രാം തിരഞ്ഞെടുത്ത് കുടുംബവിളക്ക് വേണ്ടെന്ന് വെച്ചത്. കുടുംബവിളക്ക് വേണ്ടെന്ന് വെച്ചപ്പോൾ സങ്കടം തോന്നിയിരുന്നു. കാരണം ആ ഒരു കഥാപാത്രം കൊണ്ടാണ് എനിക്ക് മലയാളി പ്രേക്ഷകരുടെ മനസിൽ സ്ഥാനം കിട്ടിയത്.'

  'ഓഡീഷൻ വഴിയാണ് സീരിയലിലേക്ക് വന്നത്. അന്ന് സീരിയലാണ് എന്ന് അറിയില്ലായിരുന്നു. ഷൂട്ടിങിന് എത്തിയപ്പോഴാണ് അറിഞ്ഞത്. സിനിമയിൽ അഭിനയിക്കണമെന്നാണ് ആ​ഗ്രഹം. കുടുംബവിളക്കിൽ നിന്ന് പിന്മാറിയ ശേഷം സിനിമ ശ്രമിച്ചിരുന്നു. ഒന്ന് രണ്ടെണ്ണം ശരിയായി വന്നിരുന്നു. പക്ഷെ അവസാന നിമിഷം എല്ലാം കൈയ്യിൽ നിന്നും പോയി.'

  'അടുത്തിടെ ഞാനൊരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. സിനിമയിൽ നിന്നും ഒരു നടിയും ഞാനുമായിരുന്നു പ്രധാന ​ഗസ്റ്റുകൾ. ഞാൻ കാരണം പരിപാടി വൈകാൻ പാടില്ലെന്ന നിർബന്ധമുള്ളതിനാൽ നേരത്തെ ചെല്ലാറുണ്ട്. ആ നടി കുറച്ച് വൈകിയാണ് വന്നത്.'

  'പക്ഷെ അവർ സിനിമാ നടിയാണ് എന്നതിന്റെ പേരിൽ‌ ആളുകൾക്കും ഒരു വേർതിരിവുണ്ട്. അത് അന്ന് ആ പരിപാടിയിൽ‌ പങ്കെടുത്തപ്പോൾ ഞാൻ അനുഭവിച്ചിരുന്നു. എത്ര സീരിയലിൽ അഭിനയിച്ചാലും സിനിമാ താരം സീരിയൽ താരം എന്ന വേർതിരിവ് ആളുകളുടെ മനസിലുണ്ട്.'

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  'സിനിമയെപ്പോഴും സിനിമയാണ്. സീരിയൽ എപ്പോഴും സീരിയലാണ്. എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് സീരിയൽ ചെയ്താൽ സിനിമ കിട്ടില്ലെന്ന്.'

  'ഞാൻ ഓഡീഷന് പോകാൻ വേണ്ടി പോയപ്പോഴും പലരും എന്നോട് പറഞ്ഞിരുന്നു. സീരിയൽ ചെയ്താൽ സിനിമയിലേക്കുള്ള എൻട്രി ബുദ്ധിമുട്ടാണ്. അന്ന് കല്യാണത്തിന് വേണ്ടി തന്നെയാണ് ഡ്രസ് എടുത്തത്. മൂന്ന് വർഷത്തിന് ശേഷമെ വിവാഹം ഉണ്ടാകൂ' അമൃത നായർ പറഞ്ഞു.

  Read more about: Kudumbavilakku
  English summary
  Kudumbavilakku serial actress amrutha nair open up about her wedding plans and upcoming projects
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X