ഭർത്താവില്ലാതെ മകനൊപ്പമുള്ള യാത്ര, ആതിര മാധവ് കാനഡയിൽ സ്ഥിരതാമസമാക്കുന്നു?, ചോദ്യങ്ങൾക്ക് മറുപടിയുമായി താരം!

കുടുംബവിളക്ക് സീരിയലിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. പരമ്പരയില്‍ നിന്നും മാറിയെങ്കിലും ആതിരയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. യുട്യൂബ് ചാനലുമായും ആതിര സജീവമാണ്.

അടുത്തിടെ ​ഗീതാ​ഗോവിന്ദം എന്ന സീരിയലിലൂടെ ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സീരിയൽ അഭിനയത്തിലേക്ക് താരം തിരിച്ചെത്തിയിരുന്നു. ​ഗീതാ​ഗോവിന്ദത്തിൽ ഒരു ​ഗസ്റ്റ് റോളാണ് ആതിര ചെയ്തത്. കുടുംബവിളക്കിൽ‌ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് ആതിര ​ഗർഭിണിയായത്.

പിന്നീട് നിറവയറിൽ അഭിനയം ബുദ്ധിമുട്ടേറിയ ഒന്നായി മാറിയതോടെയാണ് ആതിര കുടുംബവിളക്കിൽ നിന്നും പിന്മാറിയത്. റേ എന്നാണ് മകന് ആതിര പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭർത്താവില്ലാതെ ഒരു വിദേശ യാത്രയ്ക്ക് ഒരുങ്ങുന്ന വീഡിയോ താരം യുട്യൂബിൽ പങ്കുവെച്ചിരുന്നു. മകനും ആതിരയ്ക്കൊപ്പമുണ്ടായിരുന്നു. കാനഡയിലേക്കായിരുന്നു ആതിരയുടെ യാത്ര.

Athira Madhav

ഭർത്താവില്ലാതെ മകനെ മാത്രം ഒപ്പം കൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ താരം എന്തിനാണ് വിദേശയാത്ര നടത്തുന്ന സംശയം വീഡിയോ പുറത്ത് വന്നപ്പോൾ മുതൽ ആരാധകർക്കുണ്ടായിരുന്നു. ജോലിക്കായി പോയതാണോ എന്നതായിരുന്നു ഏറെയും വന്ന ചോദ്യങ്ങൾ. ഇപ്പോഴിതാ തന്റെ ആരാധകരുടെ എല്ലാ സംശയങ്ങൾക്കും ആതിര പുതിയ വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ്.

താൻ തന്റെ ചേച്ചിക്കും കുടുംബത്തിനുമൊപ്പം അവധി ആഘോഷിക്കാൻ രണ്ട് മാസത്തേക്ക് വിസിറ്റിങ് വിസയിൽ കാനഡയിൽ എത്തിയതാണെന്ന് പറഞ്ഞാണ് ആതിര വീഡിയോ ആരംഭിക്കുന്നത്. താരം കാനഡിയിലെ ക്യുബക്കിലാണ് താമസം.

ആതിരയുടെ കല്യാണത്തിൽ പങ്കെടുക്കാൻ താരത്തിന്റെ ചേച്ചിക്കും കുടുംബത്തിനും സാധിച്ചിരുന്നില്ല. അടുത്തിടെയാണ് ആതിര തന്റെ വീഡിയോയിലൂടെ സഹോദരിമാരെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. താരത്തിന്റെ മൂന്നാമത്തെ ചേച്ചിയാണ് കാനഡയിൽ സെറ്റിൽഡായിരിക്കുന്നത്. ചേച്ചിയെയും മകളെയും ഭർത്താവിനെയുമെല്ലാം ആതിര വീഡിയോയിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തി.

ചേച്ചിയുടെ മകളാണ് തന്റെ ആദ്യത്തെ ബേബിയെന്നും താൻ ഏറ്റവും കൂടുതൽ ഓമനിച്ച് തലോലിച്ചിട്ടുള്ളത് അവളെയാണെന്നും ആതിര വീഡിയോയിൽ പറഞ്ഞു. തന്റെ മകനും ചേച്ചിയുടെ മകളും തമ്മിലുള്ള സഹോദര സ്നേഹം കാണാൻ സാധിച്ചത് ഏറെ സന്തോഷം പകരുന്നതായും ആതിര വീഡിയോയിലൂടെ പറഞ്ഞു.

Athira Madhav

ചേച്ചിയുടെ ഭർത്താവിനെ തന്റെ വളരെ ചെറിയ പ്രായം മുതൽ കാണുന്നതാണെന്നും സഹോദരി ഭർത്താവ് എന്നതിലുപരിയായി അദ്ദേഹം തനിക്ക് അച്ഛന്റെ സ്ഥാനത്താണെന്നും ആതിര പറഞ്ഞു. തനിക്കൊപ്പം ഭർത്താവ് രാജീവ് കാനഡയിലേക്ക് വരാതിരുന്നതിന് പിന്നിലെ കാരണവും ആതിര വെളിപ്പെടുത്തി.

'രണ്ട് മാസത്തോളം ഞാനും മോനും കാനഡയിലുണ്ട്. ആ രണ്ട് മാസക്കാലം രാജീവിന് ലീവോ, വർക്ക് ഫ്രം ഹോമോ കിട്ടിയില്ല. അതുകൊണ്ടാണ് ഞാനും മോനും മാത്രം കാനഡയിലേക്ക് വന്നതെന്നാണ്', ആതിര പറയുന്നത്. തന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പായിരുന്നുവെന്നും പ്രതീക്ഷിച്ച പോലുള്ള വഴക്കൊന്നും മകന്റെ ഭാ​ഗത്ത് നിന്നും വിമാന യാത്രക്കിടയിൽ ഉണ്ടായില്ലെന്നും ആതിര പറയുന്നു.

'എല്ലാവരും എന്നോട് ചേച്ചിമാരെക്കുറിച്ച് ചോദിക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൊക്കെ ഇതേ ചോദ്യം വന്നിട്ടുണ്ട്. എന്റെ കല്യാണത്തിന് പോലും എല്ലാ ചേച്ചിമാര്‍ക്കും എത്താന്‍ പറ്റിയില്ല. മൂന്ന് ചേച്ചിമാരാണ് എനിക്കുള്ളത്. മൂന്ന് സ്ഥലത്താണ് അവര്‍. അതേപോലെ കൊവിഡിന്റെ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് എത്താന്‍ പറ്റിയില്ല. ഞാനും ചേച്ചിമാരും തമ്മില്‍ നല്ല ഏജ് ഗ്യാപ്പുണ്ട്.'

'മൂന്നാമത്തെ ചേച്ചിയും ഞാനും തമ്മില്‍ ആറ് വയസ് വ്യത്യാസമുണ്ട്. അവര്‍ കോളേജൊക്കെ കഴിയുന്ന സമയത്ത് ഞാന്‍ സ്‌കൂളിലാണ്. ഹോസ്റ്റലുകളിലൊക്കെ നിന്നായാണ് അവര്‍ പഠിച്ചത്. ഇപ്പോൾ ജോലിയും കുടുംബവുമൊക്കെയായി അവര്‍ വേറെ സ്ഥലത്താണെന്നുമാണ്', ചേച്ചിമാരുടെ വിവരങ്ങൾ പങ്കുവെച്ച് മുമ്പൊരു വീഡിയോയിൽ ആതിര പറഞ്ഞത്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X