മതം വഴിമുടക്കിയില്ല; ശ്രീലക്ഷ്മിക്ക് പ്രണയ സാഫല്യം, പ്രായം പരി​ഗണിച്ചാൽ നേരത്തെയാണ് വിവാ​ഹമെന്ന് വധുവും വരനും!

എട്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം സീരിയല്‍ നടി ശ്രീലക്ഷ്മിയും ജോസ് ഷാജിയും വിവാഹിതരായി. കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതളായി അഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായത്. കുടുംബവിളക്കിന് പുറമെ ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഏഴ് മാസങ്ങൾക്ക് മുമ്പ് ലളിതമായ ചടങ്ങിൽ വെച്ചാണ് ഇരുവരുടെയും വിവാ​ഹനിശ്ചയം നടന്നത്.

സ്കൂൾ കാലം മുതൽ ശ്രീലക്ഷ്മിയും ജോസും പ്രണയത്തിലാണ്. ഇരുവരും രണ്ട് മതത്തിൽപ്പെട്ടവരായിരുന്നതിനാൽ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ എതിർപ്പുകളുണ്ടായിരുന്നു. അവയെല്ലാം മാറാനായാണ് ഇരുവരും ഇത്രയും നാൾ കാത്തിരുന്നത്. തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.

Sreelekshmi Sreekumar Wedding

ലക്ചററാണ് വരൻ ജോസ്. പേസ്റ്റൽ‌ പിങ്ക് ഷെയ്ഡിലുള്ള ബ്രൈഡൽ സാരിയായിരുന്നു ശ്രീലക്ഷ്മി ധരിച്ചിരുന്നത്. ഹിന്ദു ബ്രൈഡൽ ലുക്കിൽ ശ്രീലക്ഷ്മി എത്തിയപ്പോൾ അതിനിണങ്ങുന്ന തരത്തിൽ ​ഗോൾഡൺ നിറത്തിലുള്ള ഷർട്ടും കസവ് കരയുള്ള മുണ്ടുമായിരുന്നു വരന്റെ വേഷം. മതാചാരപ്രകാരമുള്ള ചടങ്ങുകൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നതിനാൽ എല്ലാവരുടെയും അനു​ഗ്രഹത്തോടെ പ്രിയപ്പെട്ടവരെ സാക്ഷിയാക്കി മഞ്ഞ ചരടിൽ കോർത്ത താലി ശ്രീലക്ഷ്മിക്ക് ജോസ് ചാർത്തിയതോടെ ചടങ്ങ് അവസാനിച്ചു.

പൊതുവെ രണ്ട് മതത്തിൽപ്പെട്ട സെലിബ്രിറ്റികൾ വിവാ​ഹിതരാകുമ്പോൾ രണ്ട് മതാചാരപ്രകാരവുമുള്ള വിവാ​ഹ ചടങ്ങുകൾ നടത്തുക പതിവാണ്. അതിൽ നിന്നും വ്യത്യസ്തരായി ചിന്തിച്ചവർ സ്വാസികയും ശ്രീലക്ഷ്മിയുമാണ്.

നമ്മുടെ സൊസൈറ്റി അനുസരിച്ച് നോക്കുമ്പോൾ പ്രണയത്തിന് മതമൊരു തടസമായി വരും. പക്ഷെ കൺവിൻസ് ചെയ്തെടുത്താൽ വിവാഹത്തിലെത്തും. പഠിക്കുന്ന സമയത്ത് എന്റെ പ്രണയം അറിഞ്ഞപ്പോൾ വീട്ടുകാർക്ക് ചെറിയ എതിർപ്പൊക്കെയുണ്ടായിരുന്നു. രണ്ട് പാരന്റ്സിന്റെയും സമ്മതത്തോടെ ലവ് മാരേജ് നടക്കുമ്പോൾ അത് ഇരട്ടി മധുരമാണ്.

Sreelekshmi Sreekumar Wedding

തുടക്കത്തിലെ എതിർപ്പൊക്കെ മാറി ഞങ്ങളുടെ ഫാമിലികൾ മനസ് നിറഞ്ഞാണ് വിവാഹ​ത്തിന് സമ്മതിച്ചത്. പാരന്റിസിനെ കൺവിൻസ് ചെയ്യിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. പ്രായം വെച്ച് നോക്കുമ്പോൾ കുറച്ച് നേരത്തെയാണ് വിവാ​ഹം. അതുകൊണ്ട് തന്നെ അതിന്റേതായ ചില പോരായ്മകൾ കാണും. ഞങ്ങൾക്ക് രണ്ടുപേർക്കും 25 വയസ് മാത്രമെ പ്രായമുള്ളു എന്നാണ് വധൂവരന്മാർ വിവാഹശേഷം മീഡിയയോട് പ്രതികരിക്കവെ പറഞ്ഞത്.

പിന്നീട് പ്രണയകാലം വിവരിച്ചത് വരൻ ജോസാണ്. പ്ലസ് ടു പഠിക്കുന്ന സമയത്ത് ട്യൂഷൻ ക്ലാസിന് പോയിരുന്നു. അവിടെ വെച്ചാണ് ശ്രീലക്ഷ്മിയെ കണ്ടുമുട്ടിയത്. ശ്രീലക്ഷ്മി തന്നെയാണ് എന്റെ ഫസ്റ്റ് ക്രഷും ഫസ്റ്റ് ലവ്വും. കുറേ തവണ ഞങ്ങൾ ബ്രേക്കപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു ദിവത്തിൽ കൂടുതൽ ആ ബ്രേക്കപ്പ് നീണ്ടുനിന്നിട്ടില്ല. ശ്രീലക്ഷ്മി കുറച്ച് വാശിയുള്ള കൂട്ടത്തിലാണ്.

പക്ഷെ വളരെ ഹോണസ്റ്റാണ്. സീരിയൽ അഭിനയം ശ്രീലക്ഷ്മി തുടരുന്നതിൽ ഞങ്ങൾക്ക് ആർക്കും എതിർപ്പില്ല. ഞങ്ങൾ ഒരിക്കലും അവൾക്ക് അതിന് തടസമാവുകയില്ല. യാത്രകളെ കുറിച്ചൊന്നും പ്ലാനിങ്ങില്ല. ശ്രീലക്ഷ്മിക്ക് ഒരുപാട് പ്രപ്പോസൽസ് വേറെയും വന്നിട്ടുണ്ടെന്നും ജോസ് പറയുന്നു. സഹപ്രവർത്തകരും ആരാധകരുമെല്ലാം നവദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തി. തിരുവനന്തപുരമാണ് ശ്രീലക്ഷ്മിയുടെ സ്വദേശം.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X