'ശരിക്കും കല്യാണമാണ്... ഭാവി വരൻ ക്രിസ്ത്യാനി... വീട്ടുകാർ‌ക്ക് ഇപ്പോൾ വിവാഹത്തിൽ എതിർപ്പില്ല'; ശ്രീലക്ഷ്മി

മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയം കൂടിയ ചില പരമ്പരകളുണ്ട്. അതിലൊന്നാണ് കുടുംബവിളക്ക്. ആദ്യമെല്ലാം പ്രേക്ഷകരുടെ നിരന്തരമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കിലും പിന്നീട് അതെല്ലാം കയ്യടികളാക്കി മാറ്റാന്‍ കുടുംബവിളക്കിന് കഴിഞ്ഞിട്ടുണ്ട്. സുമിത്ര എന്ന സ്ത്രീയുടെയും അവരുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഒരുപാട് ആളുകളുടേയും കഥയാണ് കുടുംബിളക്ക് പറഞ്ഞത്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും കഥയായി മാറിയപ്പോഴാണ് പരമ്പരയുടെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചത്.

2020ല്‍ സംപ്രേഷണം ആരംഭിച്ച കുടുംബവിളക്ക് സീരിയലിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. അക്കൂട്ടത്തിൽ ഒട്ടേറെ ആരാധകരുള്ള ഒരു കഥാപാത്രമാണ് നടി ശ്രീലക്ഷ്മി ശ്രീകുമാർ അവതരിപ്പിച്ച മകളുടെ വേഷം. കുടുംബവിളിക്കിന്റെ ഭാ​ഗമായശേഷമാണ് കുടുംബപ്രേക്ഷകരും ശ്രീലക്ഷ്മിയെ ശ്രദ്ധിച്ച് തുടങ്ങിയത്.

Sreelekshmi Sreekumar

കുടുംബവിളക്കിന് പുറമെ ചോക്ലേറ്റ്, കൂടത്തായി, കാർത്തിക ദീപം തുടങ്ങിയ സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിവാഹം അടുക്കുന്നുവെന്നുള്ള സന്തോഷം പങ്കിട്ട് വരനൊപ്പമുള്ള ചിത്രവും ആദ്യമായി ശ്രീലക്ഷ്മി പുറത്തുവിട്ടു.

മെയ് പതിനാറ് എന്ന് എഴുതി ലോക്കിന്റെ ഇമോജിയും ചേർത്ത് എൻ​ഗേജ്മെന്റ് ഡയറീസ് എന്ന് ഹാഷ്ടാ​ഗും ശ്രീലക്ഷ്മി ഫോട്ടോയ്ക്കൊപ്പം എഴുതിയിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ പോസ്റ്റിന് സീരിയിലെ സഹതാരങ്ങളെല്ലാം ആശംസകളുമായി എത്തി. രേഷ്മ എസ് നായര്‍, ദേവി മേനോന്‍, നൂബിന്‍ ജോണി, റെനീഷ റഹ്‌മാന്‍ എന്നിവരെല്ലാം ആശംസകളറിയിച്ച സെലിബ്രിറ്റികളുടെ ലിസ്റ്റിൽപെടും. ശ്രീലക്ഷ്മിയുടേത് പ്രണയ വിവാഹമാണ്. വരൻ ക്രിസ്ത്യാനിയാണ്.

പ്രണയത്തെ കുറിച്ചും വരന്റെ വിശദ വിവരങ്ങളും സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മി പങ്കിട്ടു. ജോസ് ഷാജിയാണ് ശ്രീലക്ഷ്മിയുടെ ഭാവി വരൻ. ലക്ചററായി ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മിയുടെ ഭാവി ഭര്‍ത്താവ്. ക്രിസ്ത്യാനിയാണ് ജോസ്. അന്യ മതത്തില്‍ പെട്ടയാളാണെങ്കിലും വീട്ടുകാര്‍ക്ക് ഇപ്പോള്‍ വിവാഹത്തില്‍ എതിര്‍പ്പുകളൊന്നുമില്ല. തുടക്കത്തില്‍ ചെറിയ എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു.

പക്ഷെ പിന്നീട് എല്ലാം പരിഹരിക്കപ്പെട്ടു. രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ പോകുന്നത്. നിശ്ചയം മെയ് മാസത്തിലാണെങ്കിലും കല്യാണം 2025 ഫെബ്രുവരിയിലായിരിക്കും. ഒരു വര്‍ഷത്തെ ഗ്യാപ് ഉണ്ടാവും. വിവാഹത്തിന് ശേഷം ഞാന്‍ അഭിനയത്തില്‍ തുടരുന്നതിന് ജോസിന് യാതൊരു വിധ പ്രശ്‌നവുമില്ല.

Sreelekshmi Sreekumar

ജോസിന്റെ വീട്ടുകാരും അക്കാര്യത്തില്‍ ഫുള്‍ സപ്പോർട്ടാണെന്നുമാണ് ശ്രീലക്ഷ്മി പറഞ്ഞത്. ടിക്ക് ടോക്ക് വീഡിയോകൾ ചെയ്താണ് അഭിനയത്തിലേക്ക് ശ്രീലക്ഷ്മി തിരിയുന്നത്. തുടക്കകാരി എന്ന നിലയിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. ക്യാമറയോ അപ്പിയറൻസോ എന്തെന്നുപോലും അറിയാത്ത ഒരു സമയത്താണ് ഞാൻ അഭിനയ മേഖലയിലേക്ക് എത്തുന്നത്. ക്യാമറക്ക് മുമ്പിൽ ഇതെങ്ങനെ ചെയ്യും എന്നോർത്തുള്ള ടെൻഷൻ വേറെ.

എന്ത് ചെയ്താലും വഴക്ക് കിട്ടിയിട്ടുണ്ട് ഒരുപാട്. ആ ഒരു ബുദ്ധിമുട്ട് മാത്രമായിരുന്നു തുടക്കകാരി എന്ന നിലയിൽ ഫേസ് ചെയ്തിരിക്കുന്നത്. അഭിനയമോഹം ഒന്ന് കൊണ്ടുമാത്രമാണ് ഞാൻ ഈ മേഖലയിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ എന്റെ പ്രൊഫഷനും അത് തന്നെയാക്കാനാണ് തീരുമാനം. അഭിനയം പോലെ തന്നെ ഇഷ്ടമാണ് മോഡലിങ്ങും. ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ടായിരുന്നു.

ഇത് രണ്ടും ഒരുമിച്ച് മുമ്പോട്ട് കൊണ്ടുപോകണമെന്ന് തന്നെയാണ് ആഗ്രഹമെങ്കിലും ഫോട്ടോഷൂട്ടിനായി സമയം കിട്ടുന്നില്ല. ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടാണ് ഞാൻ ഈ മേഖലയിലേക്ക് എത്തിയത്. ഒരു ഷോർട്ട് ഫിലിമോ ആൽബമൊ ഒന്നും ചെയ്യാതെ തന്നെയാണ് ഞാൻ ആദ്യമായി ക്യമറക്ക് മുൻപിലേക്ക് എത്തുന്നതും. സോഷ്യൽ മീഡിയയിൽ ഒന്നും ആക്റ്റീവായിരുന്നില്ല.

പിന്നെ ടിക് ടോക്ക് ഉള്ള സമയത്ത് വീഡിയോസ് ചെയ്തിട്ടുണ്ട് പക്ഷെ റീച്ചോ ലൈക്കോ ഒന്നും കിട്ടിയിരുന്നില്ല. അപ്പോഴും എനിക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു എന്നാണ് സീരിയൽ മേഖലയിലേക്ക് എത്തിയത് എങ്ങനെയെന്ന് വിശദീകരിച്ച് മുമ്പൊരിക്കൽ ശ്രീലക്ഷ്മി പറഞ്ഞത്.

More from Filmibeat

Read more about: serial Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X