For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാത്രി പന്ത്രണ്ട് മണിയ്ക്കാണ് ആദ്യം ഫോണ്‍ വരുന്നത്; ഫോണിലൂടെ തുടങ്ങിയ പ്രണയകഥ പറഞ്ഞ് നടി മഞ്ജു വിജീഷ്

  |

  ഹാസ്യ കഥാപാത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയായി മാറിയ നടിയാണ് മഞ്ജു വിജീഷ്. സ്റ്റേജ് ഷോ കളിലും കോമഡി പരിപാടികളിലൂടെയും കരിയര്‍ തുടങ്ങി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. കുടുംബവിളക്ക് സീരിയലിലെ മല്ലിക എന്ന കഥാപാത്രമാണ് മഞ്ജു അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട വേഷങ്ങളിലൊന്ന്.

  സുമിത്രയുടെ വലംകൈയായി പ്രവര്‍ത്തിക്കുന്ന മല്ലികയ്ക്ക്് നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയകാലം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മഞ്ജു. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

  മഞ്ജുവിനൊപ്പം ഭര്‍ത്താവ് വിജീഷും ഈ ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇടയ്ക്ക് പ്രണയകഥയെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് താരദമ്പതിമാര്‍ മനസ് തുറന്നത്. മഞ്ജുവിനെ ആദ്യമായി കണ്ടതിനെ പറ്റിയും പ്രണയിക്കാന്‍ തുടങ്ങിയതിനെ കുറിച്ചും ഭര്‍ത്താവാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്..

  'മഞ്ജുവിന്റെ ഒരു ആല്‍ബം എന്റെ സുഹൃത്തുക്കള്‍ കൂടി നിര്‍മ്മിച്ചിരുന്നു. ആ സമയത്ത് 'ദാ മഞ്ജു വരുന്നുവെന്ന്' കൂട്ടുകാരൊക്കെ പറയും. എന്ത് മഞ്ജു എന്ന പുച്ഛത്തില്‍ ഞാനും നിന്നു. രാത്രിയിലാണ് ആല്‍ബത്തിന്റെ ഷൂട്ട്. മഞ്ജുവിന് താമസിക്കാനുള്ള സൗകര്യം ഒരുക്കിയത് എന്റെ വീട്ടിലും. അന്നേരം കണ്ടതേയുള്ളു' എന്ന് വിജീഷ് പറയുന്നു.

  ഇവളൊക്കെ വല്ലവൻ്റെയും തലയിൽ കയറി പോവുകയേയുള്ളു; അധ്യാപകരുടെ ശാപമാണെങ്കിലും അത് നന്നായെന്ന് നടി സ്മിനു

  ബാക്കി പ്രണയകഥ മഞ്ജുവാണ് പറയുന്നത്.. 'ഒരിക്കല്‍ ഞാനൊരു സ്റ്റേജ് പരിപാടിയ്ക്ക് പോയി തിരികെ വരികയാണ്. രാത്രി പന്ത്രണ്ട് മണിയൊക്കെ ആയി കാണും. അന്നേരമുണ്ട് ഒരു കോള്‍ വരുന്നു. ഞാന്‍ ആയിടയ്ക്കാണ് ആദ്യമായി ഒരു മൊബൈല്‍ ഫോണൊക്കെ വാങ്ങിക്കുന്നത് തന്നെ. ഫോണ്‍ എടുത്തതോടെ മഞ്ജുവല്ല, നിങ്ങളൊരു ആര്‍ട്ടിസ്റ്റ് അല്ലേ എന്നൊക്കെ ചോദിച്ചു. ഞാന്‍ അതേന്ന് പറഞ്ഞ് വെച്ചു. പിന്നെയിത് സ്ഥിരമായി'.

  ശ്രീവിദ്യയെ ഞെട്ടിച്ച് കൊണ്ടാണ് ഭരതൻ ലളിതയെ വിവാഹം കഴിച്ചത്; നടിയ്ക്ക് വേണ്ടി സീരിയൽ അവസാനിപ്പിച്ചു കഥയിങ്ങനെ

  പ്രണയം ശക്തമായതെങ്ങനെയാണെന്നും നടി വെളിപ്പെടുത്തിയിരുന്നു. 'വിജീഷിന്റെ വിളി നിരന്തരമായതോടെ ഞാന്‍ നിങ്ങളാരാണ് വിളിക്കുന്നതെന്ന് ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല. ഒടുവില്‍ നമ്പറ് വെച്ച് ആളെ കണ്ടുപിടിച്ചു. ആവശ്യമില്ലാതെ രാത്രിയില്‍ വിളിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. ഫോണില്‍ കൂടി ആളുടെ ശബ്ദം കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു. പിന്നീട് എന്റെ പ്രോഗ്രാമുകളൊക്കെ കണ്ട് നല്ലതാണെന്ന് പറഞ്ഞ് വിളിക്കാന്‍. അങ്ങനെ പ്രണയത്തിലാലുകയും വിവാഹിതരാവുകയും ചെയ്തതായി' മഞ്ജു പറയുന്നു.

  പൃഥ്വിരാജ് സന്തോഷ പുളകിതനായി എന്നെ കെട്ടിപ്പിടിച്ച് മലക്കം മറിഞ്ഞു; ട്വിസ്റ്റ് നിറഞ്ഞ കഥയുമായി ബാലാജി ശർമ്മ

  കുടുംബവിളക്കിലെ മല്ലിക എന്ന കഥാപാത്രത്തിനൊപ്പം സുലോചന എന്നൊരു കഥാപാത്രവും മഞ്ജു അവതരിപ്പിക്കുന്നുണ്ട്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലാണ് സുലോചനയുള്ളത്. ഈ സീരിയലിലും വീട്ടുജോലിയ്ക്ക് നില്‍ക്കുന്ന എന്നാല്‍ കിടിലനൊരു വില്ലത്തി വേഷമാണ് മഞ്ജുവിന്.

  Read more about: manju മഞ്ജു
  English summary
  Kudumbavilakku Serial Fame Manju Vijesh Opens Up About Her Love Story With Hubby Vijesh Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X