'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഞങ്ങളൊരു കുഞ്ഞുവീട് മേടിച്ചു'; സന്തോഷം പങ്കിട്ട് പാർവതി
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് പാര്‍വതി വിജയ്. കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു പാര്‍വതി അവതരിപ്പിച്ചത്. പരമ്പര മുന്നേറുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹിതയായത്.
വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു താരം. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി പാര്‍വതിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. മാസങ്ങൾക്ക് മുമ്പാണ് പാര്‍വതിക്കും അരുണിനും കൂട്ടായി മകളെത്തിയത്.
യാമിക എന്നാണ് മകൾക്ക് പാർവതിയും അരുണും പേരിട്ടിരിക്കുന്നത്. ഗര്‍ഭിണിയായതിനെക്കുറിച്ചും പിന്നീടങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം പാർവതി തുറന്ന് പറഞ്ഞിരുന്നു. മകളുടെ പേരിടല്‍ ചടങ്ങിന്റെയും കാത്കുത്ത് ചടങ്ങിന്റേയും ഡേ ഔട്ട് വീഡിയോയുമെല്ലാം ചാനലിലൂടെ പങ്കിട്ടിരുന്നു.
പ്രഗ്നന്‍സി സ്റ്റോറിയും ഡെലിവറി സ്‌റ്റോറിയും പാര്‍വതി പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് വീഡിയോകള്‍ക്ക് ലഭിച്ചത്. അമ്മയായതിന് ശേഷമുള്ള വിശേഷങ്ങളും താരം പങ്കുവെക്കുന്നുണ്ട്.

ഇപ്പോഴിത തന്റേയും ഭർത്താവ് അരുണിന്റേയും ഏറെ നാളുകളായുള്ള ഒരു സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് പാർവതി. വളരെ നാളത്തെ പ്രയത്നം കൊണ്ട് പാർവതിയും ഭർത്താവ് അരുണും ചേർന്ന് സ്വന്തമായി ഒരു വീട് വാങ്ങിയിരിക്കുകയാണ്.
പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ വിശേഷങ്ങൾ പാർവതി തന്നെയാണ് തന്റെ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ആദ്യം വീട് പണിയാമെന്നാണ് കരുതിയിരുന്നതെന്നും പാർവതി പറയുന്നു.

ഗൃഹപ്രവേശന ചടങ്ങിന്റെ വിശേഷങ്ങള്‍ പാർവതി പങ്കിട്ടതോടെ ആരാധകരടക്കം ആശംസകൾ അറിയിച്ച് എത്തി. പത്മനാഭമെന്നാണ് താരദമ്പതികൾ വീടിന് പേരിട്ടിരിക്കുന്നത്. 'ഞങ്ങളുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ്.'
'ഒരു വീട് എന്നുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. ഞങ്ങളൊരു കുഞ്ഞ് വീട് മേടിച്ചു' പാർവതി പറഞ്ഞു യാമിയുടെ വീട് എന്നായിരുന്നു അരുണ്‍ കൂട്ടിച്ചേര്‍ത്തത്. 'ഞങ്ങളുടെ മനസിലുള്ള കുറേ കാര്യങ്ങള്‍ ഒത്തുചേര്‍ന്നത് കണ്ടത് കൊണ്ടാണ് ഈ വീട് വാങ്ങിയത്.'

'വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത ചെറിയൊരു വീടാണ്. രണ്ട് ബെഡ് റൂമുള്ളൊരു വീടാണ്. ഭയങ്കര സന്തോഷത്തിലാണ് ഞങ്ങള്‍. എന്താണ് പറയേണ്ടതെന്നറിയില്ലെന്നും' അരുണും പാര്‍വതിയും പുതിയ വീഡിയോയിൽ പറയുന്നു.
'ഞങ്ങളൊരു വീട് മേടിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ല' പാര്‍വതി പറഞ്ഞു. ഗണപതി ഹോമം നടത്തിയശേഷമാണ് മറ്റ് ചടങ്ങുകളും പാല് കാച്ചലുമെല്ലാം നടത്തിയത്. അനിയത്തിയുടെ സന്തോഷത്തില്‍ പങ്കുചേരാനായി മൃദുലയും യുവയും എത്തിയിരുന്നു. അടുത്തിടെ യുവയും മൃദുലയും പുതിയ വീട്ടിലേക്ക് മാറിയിരുന്നു.

ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്കൊപ്പം സദ്യ കഴിക്കുന്നതിന്റെ ദൃശ്യങ്ങളുമെല്ലാം പാർവതിയും അരുണും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബവിളക്കിന് ശേഷം പാർവതിക്ക് പിന്നീട് അഭിനയിക്കാൻ അവസരങ്ങളൊന്നും വന്നില്ല.
അതേസമയം പ്രസവത്തിന് ശേഷമുള്ള വിശ്രമമെല്ലാം കഴിഞ്ഞ് മൃദുല വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. ഫ്ലവേഴ്‍സിലെ റാണി രാജ- എന്ന പാരമ്പരയിലേക്കാണ് നായിക വേഷത്തിൽ തന്നെ താരം തിരിച്ചെത്തിയിരിക്കുന്നത്. പരമ്പര ആരംഭിച്ച് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ജനങ്ങൾ ഏറ്റെടുത്തിരുന്നു.

അർച്ചന കവിയുടെ ആദ്യ ടെലിവിഷൻ രംഗപ്രവേശമായിരുന്നു ആമി റാണി രാജയിലെ കഥപാത്രം. എന്നാൽ നടി പിന്മാറിയതോടെയാണ് മൃദുലയെ ആ വേഷത്തിലേക്ക് എത്തിയത്. അര്‍ച്ചന കവി നല്ല അഭിനയമായിരുന്നു. എന്നിരുന്നാലും മൃദുല തിരിച്ച് വന്നതില്‍ സന്തോഷമുണ്ട്.
മൃദുലയുടെ തിരിച്ചുവരവ് റേറ്റിങ് കൂട്ടും എന്നിങ്ങനെയെല്ലാമാണ് നടിയുടെ തിരിച്ചുവരവിനെ കുറിച്ച് ആരാധകർ കുറിച്ചത്. തുമ്പപ്പൂവ് എന്ന സീരയലില്‍ അഭിനയിച്ചുവരുന്നതിന് ഇടെയായിരുന്നു മൃദുല ഗര്‍ഭിണിയായത്.
ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സീരിയലില്‍ നിന്നും പിന്മാറി. എപ്പോഴാണ് അഭിനയത്തിലേക്ക് തിരിച്ചുവരിക എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉടനെ എന്ന് താരം മറുപടി നല്‍കിയെങ്കിലും ഇത്രയും പെട്ടന്ന് തിരിച്ചുവരുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നില്ല.


Click it and Unblock the Notifications