കുടുംബവിളക്കിലെ വേദിക വിവാഹിതയായി, ശരണ്യ ആനന്ദിന്റെ വിവാഹ വീഡിയോ വൈറൽ

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശരണ്യ ആനന്ദ്. ആകാശഗംഗ 2 ലൂടെ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട് ശരണ്യ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. ഇന്ന് ശരണ്യ മിനിസ്ക്രീൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കാണ് ശരണ്യയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. വില്ലത്തിയായിട്ടാണ് മിനിസ്ക്രീൻ അരങ്ങേറ്റമെങ്കിലും നടി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട വേദികയായ നടി ശരണ്യ ആനന്ദ് വിവാഹിതയായിരിക്കുകയാണ്. മനേഷ് രാജൻ നാരായണൻ ആണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ചിത്രങ്ങളും വിവാഹ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ശരണ്യക്കും മനേഷിനും എല്ലാവിധ ആശംസകൾ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

സ്റ്റൈലൻ ലുക്കിൽ

സ്റ്റൈലൻ ലുക്കിലാണ് നടി വിവാഹത്തിന് എത്തിയിരിക്കുന്നത്. ദാവണിയായിരുന്നു ശരണ്യയുടെ വിവാഹ വേഷം. സാരിയ്ക്ക് അനിയോജ്യമായ നിറത്തിലുള കുപ്പി വളകളാണ് അണിഞ്ഞിരിക്കുന്നത്. കഴുത്തിനോട് ചേർന്ന് നിൽക്കുന്ന രണ്ട് മാലകളാണ് നടി ദാവണിക്കൊപ്പം ആഭരണമായി തിരഞ്ഞെടുത്തിരിക്കുന്നത് . സിമ്പിൾ ഗെറ്റപ്പിൽ സ്റ്റൈലൻ ലുക്കിലാണ് ശരണ്യ മനേഷിന്റെ കൈ പിടിച്ച് കതിർ മണ്ഡപത്തിൽ പ്രവേശിച്ചത് . തുളസിമാല ധരിച്ച് നിൽക്കുന്ന വധുവരന്മാരുടെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്. വിവാഹത്തിനെ കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നെങ്കിലും തീയതിയെ കുറിച്ച് നടി പറഞ്ഞിരുന്നില്ല.

    പ്രീ വെഡിങ്ങ്   ചിത്രങ്ങൾ

ശരണ്യ തന്നെയാണ് തന്റെ വിവാഹത്തെ കുറിച്ച് ആരാധകരോട് പങ്കുവെച്ചത്. വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച് വിവാഹമായിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മനേഷിന്റെ വിവാഹാലോചനയെ കുറിച്ച് നടി പങ്കുവെച്ചിരുന്നു. ശരണ്യയുടെ പിതാവിന്റെ സുഹൃത്ത് വഴിയാണ് വിവാഹാലോചന വന്നത്. എംബിഎക്കാരനായ മനേഷ് കുടുംബത്തിനോടൊപ്പം നാഗ്പൂരിലാണ് താമസിക്കുന്നത്. ശരണ്യയുടേയും മനേഷിന്റെ പ്രീ വെഡിങ്ങ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശരണ്യ തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളി പങ്കുവെച്ചത്. എല്ലാവരുടേയും പ്രാർത്ഥന വേണമെന്ന് നടി പറഞ്ഞിരുന്നു.

 സീരിയലിൽ ഉണ്ടാകുമോ

പ്രേക്ഷകർക്ക് അറിയേണ്ടത് വിവാഹത്തിന് ശേഷം അഭിനയത്തിൽ തുടരുമോ എന്നാണ് . ബിഗ് സ്ക്രീനിൽ നിന്നാണ് ശരണ്യ മിനിസ്ക്രീനിൽ എത്തുന്നത്. മാസങ്ങൾക്ക് മുൻപാണ് നടി കുടുംബവിളക്കിൽ ജോയിൻ ചെയ്യുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ നടിക്ക് കഴിഞ്ഞിരുന്നു. സീരിയലിൽ ശോഭിച്ച് നിൽക്കുമ്പോഴാണ് നടി വിവാഹിതയാകുന്നത്. പത്തനംതിട്ടയിലെ അടൂരാണ് സ്വദേശമെങ്കിലും ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലെ സൂറത്തിലാണ്. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് ശരണ്യ.

സിനിമയിൽ എത്തുന്നത്

സിനിമ ബന്ധങ്ങളില്ലാത്ത നടിയെ സിനിമയിൽ എത്തിച്ചത് അഭിനയമോഹമാണ്.
പ്ലസ് ടൂകാലത്താണ് സിനിമ മോഹം മൊട്ടിട്ടത് . സിനിമയിൽ എത്തിയത് സമയത്ത് തനിക്ക് അധികം സിനിമാക്കാരുമായി പരിചയമൊന്നുമില്ലായിരുന്നു, അതിനാൽ തന്നെ നല്ല സിനിമകളിലെത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നു നടി സ്റ്റാറ്‍ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയത്. പിന്നീട് മലയാളത്തിൽ സജീവമാകുകയായിരുന്നു. മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന മലയാളത്തിൽ എത്തുന്നത്. ആകാശഗംഗ 2, മാമാങ്കം എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട ശരണ്യയുടെ ചിത്രങ്ങൾ.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

വീഡിയോ കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X