ഞാന്‍ മരിച്ചാല്‍ ഇങ്ങനെയാണെന്ന് മനസിലായി; ആദരാഞ്ജലി പോസ്റ്റര്‍ കണ്ട് ട്രോളന്മാരെ ട്രോളി നടി കുളപ്പുള്ളി ലീല

സിനിമാ താരങ്ങളെ പറ്റി നിരവധി വാര്‍ത്തകള്‍ ദിനംപ്രതി വരാറുണ്ട്. ഇടയ്ക്ക് ജീവനോടെയുള്ള താരങ്ങള്‍ മരിച്ചുവെന്ന തരത്തിലും ആരോപണം വരാറുണ്ട്. അത്തരത്തില്‍ നടി കുളപ്പുള്ളി ലീല മരിച്ചുവെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ലീലയുടെ ഫോട്ടോ പതിപ്പിച്ച പോസ്റ്ററടക്കം പ്രചരിച്ചതോടെ വലിയ രീതിയില്‍ അത് വൈറലാവുകയും ചെയ്തു. എന്നാല്‍ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്ത് വന്നതോടെ അതൊരു കോമഡിയായി മാറി.

രസകരമായൊരു വീഡിയോയാണ് വൈറലാവുന്നത്. തന്റെ പേരില്‍ പ്രചരിച്ച ഫോട്ടോ കാണിച്ച് കൊണ്ട് ട്രോളന്മാരോട് കിടിലന്‍ മറുപടിയാണ് നടി നല്‍കിയിരിക്കുന്നത്. മരിച്ച് കഴിഞ്ഞാല്‍ ഇങ്ങനെയായിരിക്കുമെന്ന് മനസിലാക്കി തന്നതിന് ലീല നന്ദി പറയുകയും ചെയ്തിരുന്നു. വിശദമായി വായിക്കാം..

 kulapulli-leela

'ലീലേച്ചി വിട പറഞ്ഞു. ആദാരഞ്ജലികള്‍ കുളപ്പുള്ളി ലീല.. മൈത്രി കലാ കേന്ദ്ര കൊടുങ്ങല്ലൂര്‍' എന്ന് പറഞ്ഞൊരു പോസ്റ്റര്‍ വാട്‌സാപ്പിലൂടെ പ്രചരിച്ചിരുന്നു. തന്റെ വാട്‌സാപ്പിലും ഇതേ ചിത്രം വന്നത് പുറംലോകത്തെ കാണിച്ച് കൊണ്ടാണ് ലീല എത്തിയിരിക്കുന്നത്.

മരിച്ചിട്ട് എന്നാണ് ഉയിര്‍ത്തെഴുന്നേറ്റത് എന്ന ചോദ്യത്തിന് ട്രോളന്മാരെ ട്രോളികൊണ്ടുള്ള മറുപടിയും നടി നല്‍കി. 'കര്‍ത്താവ് മരിച്ചിട്ട് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റത് പോലെ, എന്റെ മരണം ഉണ്ടായി മൂന്ന് മിനുറ്റ് കൊണ്ട് ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റൂ.. മരിച്ചാലും ഇങ്ങനെയൊക്കെയാണെന്ന് മനസിലായി കേട്ടോ' എന്നുമാണ് കുളപ്പുള്ളി ലീല തമാശരൂപേണ വീഡിയോയില്‍ പറയുന്നത്.

 kulapulli-leela

ഹാസ്യരൂപേണയുള്ള അമ്മ കഥാപാത്രങ്ങളിലൂടെയാണ് കുളപ്പുള്ളി ലീല മലയാളികള്‍ക്ക് പ്രിയങ്കരിയാവുന്നത്. നാടകങ്ങളിലൂടെ കരിയര്‍ തുടങ്ങി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു ലീല. അവിടുന്നിങ്ങോട്ട് വേറിട്ട അവതരണവും സംസാരരീതിയും നടിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കി. ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളിലൂടെ മുന്നൂറ്റിയമ്പതോളം സിനിമകളില്‍ ലീല അഭിനയിച്ചിരുന്നു.

ഇപ്പോഴും സിനിമയില്‍ സജീവമാണെങ്കിലും ചെറിയ വേഷങ്ങളെ നടിയ്ക്കുള്ളു. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും ശ്രദ്ധിക്കപ്പെടാതെ പോയത് കൊണ്ടാണോ ഇത്തരത്തില്‍ വാര്‍ത്ത വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

വൈറലാവുന്ന ലീലയുടെ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X