ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല

പെട്ടെന്ന് ആര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത വേറിട്ട അമ്മ കഥാപാത്രങ്ങളിലൂടെയാണ് നടി കുളപ്പുള്ളി ലീല ശ്രദ്ധേയാവുന്നത്. ഭ്രാന്തിയായും ലേശം വട്ടുള്ള തള്ളയായിട്ടുമൊക്കെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ലീല മിടുക്കിയാണ്. സിനിമയ്ക്ക് പുറമേ സീരിയലിലും സജീവമായി തുടരുന്ന നടി തന്റെ സിനിമയിലെ വിശേഷങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

അത്തരത്തില്‍ മോഹന്‍ലാലിനെ ചൂല് കൊണ്ട് തല്ലേണ്ടി വന്നൊരു സംഭവത്തെ പറ്റിയാണ് മുന്‍പൊരു അഭിമുഖത്തില്‍ ലീല വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ എന്നല്ല, ലോകത്ത് ആര്‍ക്കും ഇതുപോലൊരു അവസരം കിട്ടിയിട്ടില്ലെന്നും അത് നഷ്ടപ്പെടുത്തേണ്ടെന്നുമാണ് അടി കിട്ടുന്നതിന് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞതെന്ന് മുന്‍പ് കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറഞ്ഞത്.

ഇതുവരെയുള്ള കല ജീവിതത്തില്‍ ഞാനിന്നും വെറും അശുവാണ്

ഞാന്‍ നല്ല നടിയാണെന്നോ ഒത്തിരി കഴിവുകളുള്ള വ്യക്തിയണെന്നോ പറയാന്‍ തയ്യാറല്ലെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. ഇതുവരെയുള്ള കല ജീവിതത്തില്‍ ഞാനിന്നും വെറും അശുവാണ്. വെറും ശിശു. അഭിനയത്തിന്റെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് താനെന്നും നടി സൂപിച്ചിപ്പിച്ചു.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിങ്ങനെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഇനി അഭിനയിക്കാനുള്ളത് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ മാത്രമേ ഉള്ളുവെന്നാണ് അഭിമുഖത്തിനിടെ ലീല പറയുന്നത്.

ചേച്ചി മോഹന്‍ലാലിനെ ചൂല് കൊണ്ട് ഒന്ന് തല്ലണമെന്നാണ്

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അയാള്‍ കഥ എഴുതുകയാണ് എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള രസകരമായ കഥയും നടി പറഞ്ഞു. സിനിമയില്‍ മോഹന്‍ലാലിനെ ഞാന്‍ ചൂല് കൊണ്ട് തല്ലുന്നൊരു സീനുണ്ട്. ഈ ഒരു സീന്‍ എടുക്കുമ്പോള്‍ 'ചേച്ചി മോഹന്‍ലാലിനെ ചൂല് കൊണ്ട് ഒന്ന് തല്ലണമെന്നാണ്', സംവിധായകന്‍ കമല്‍ സാര്‍ പറഞ്ഞത്. അയ്യോ ഞാനോ, അതും ചൂല് കൊണ്ട് അടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു.

ഇതുകേട്ട് വന്ന മോഹന്‍ലാല്‍ 'എന്തിനാണ് അത് ചെയ്യാന്‍ മടിക്കുന്നതെന്നും കേരളത്തിലെന്നല്ല ഇന്ത്യ മഹാരാജ്യത്തില്‍ എന്നെ ആരും ചൂല് കൊണ്ട് തല്ലിയിട്ടില്ല. മോഹന്‍ലാലിനെ ചൂല് കൊണ്ട് അടിച്ചിട്ടുണ്ടെന്ന് പുറത്തിറങ്ങി പറഞ്ഞൂടേ', എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഒടുവില്‍ ഷോട്ട് എടുത്തപ്പോള്‍ ചൂല് കൊണ്ട് നല്ലത് പോലെ തന്നെ തല്ല് കൊടുത്തു

ഈ രംഗം ചിത്രീകരിക്കുന്നതിന് വേണ്ടി പുതിയതായി വാങ്ങിയ വലിയൊരു ചൂല് അവിടെ ഉണ്ടായിരുന്നു. റിഹോഴ്സലിന്റെ സമയത്ത് ഞാന്‍ തല്ലിയില്ല. ഇതോടെ എന്താ ചേച്ചി തല്ലാത്തതെന്നായി ലാല്‍. ഷോട്ടിന് തല്ലിക്കൊളാമെന്ന് ഞാനും പറഞ്ഞു.

എന്നാല്‍ ചേച്ചി ഒരു ആര്‍ട്ടിസ്റ്റ് അല്ലേ, അത് ശരിയല്ലെന്നും ഇങ്ങനെ നിന്നാല്‍ തനിക്ക് ദേഷ്യം വരുമെന്നും പറഞ്ഞ് ലാല്‍ ദേഷ്യപ്പെട്ടു. ഒടുവില്‍ ഷോട്ട് എടുത്തപ്പോള്‍ ചൂല് കൊണ്ട് നല്ലത് പോലെ തന്നെ തല്ല് കൊടുത്തു. ചൂലിന്റെ പുല്ലൊക്കെ തെറിച്ച് തന്റെ കണ്ണില്‍ വരെ കൊണ്ടുവെന്നാണ് ലീല പറയുന്നത്.

എനിക്കൊരു നിര്‍ബന്ധമുള്ളത് അഭിനയിക്കുമ്പോള്‍ തുണി വേണം എന്നതാണ്

അഭിനയ ജീവിതത്തില്‍ തനിക്കാകെ നിര്‍ബന്ധമുള്ളൊരു കാര്യമുണ്ടെന്നും ഇതേ അഭിമുഖത്തില്‍ കുളപ്പുള്ളി ലീല പറഞ്ഞിരുന്നു. നടിയുടെ വാക്കുകളിങ്ങനെയാണ്... 'എനിക്കൊരു നിര്‍ബന്ധമുള്ളത് അഭിനയിക്കുമ്പോള്‍ തുണി വേണം എന്നതാണ്. കാലിന്റെ മുട്ടിന് താഴെ വരെ തുണി ഞാന്‍ കയറ്റും. മുട്ടിന് താഴെ വരെയുള്ള എന്ത് വസ്ത്രവും ഞാനിടും. എന്ന് മാത്രമേ നിര്‍ബന്ധമുള്ളു', നടി പറയുന്നു.

കുളപ്പുള്ളി ലീല സിനിമയിലെത്തിയിട്ട് ഏകദേശം 25 വര്‍ഷമായി. ഇക്കാലയളവിലാണ് തന്റെ ജീവിത്തതില്‍ എല്ലാം ഉണ്ടായത്. തനിക്ക് ലഭിക്കുന്ന സ്നേഹവും സാമ്പത്തും പ്രശസ്തിയുമെല്ലാം കലയിലൂടെയാണെന്നും നടി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X