മോഹന്‍ലാലിനെ ചൂല് കൊണ്ടടിച്ച നിമിഷത്തെ കുറിച്ച് കുളപ്പുള്ളി ലീല; തുണി ഇല്ലാതെ അഭിനയിക്കില്ലെന്നും നടി

ആരും ചെയ്യാന്‍ മടിക്കുന്ന ശക്തമായ സത്രീകഥാപാത്രങ്ങളിലൂടെ പ്രശസ്തിയിലെത്തിയ നടിയാണ് കുളപ്പുള്ളി ലീല. മലയാളത്തില്‍ ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഏറ്റവുമൊടുവില്‍ ദളപതി വിജയ് നായകനായി അഭിനയിച്ച മാസ്റ്റര്‍ എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള പല അനുഭവങ്ങളും തുറന്ന് പറയുകയാണ് ലീലയിപ്പോള്‍.

മാസ്റ്ററിനെ കുറിച്ച് മാത്രമല്ല മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമയിലെ മറക്കാനാവാത്ത ചില നര്‍മ്മ മുഹുര്‍ത്തങ്ങളെ കുറിച്ചും തന്റെ സിനിമാ ജീവിതത്തെ കുറിച്ചും ബീഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ കുളപ്പുള്ളി ലീല പറയുന്നു.

കുളപ്പുള്ളി ലീലയുടെ വിശേഷങ്ങള്‍

ഞാന്‍ കഴിവുള്ള വ്യക്തി ആണെന്നോ നല്ല നടിയാണെന്നോ ഒന്നും പറയാന്‍ തയ്യാറല്ല. കല ജീവിതത്തില്‍ ഞാനിന്നും വെറും അശുവാണ്. വെറും ശിശു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിങ്ങനെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ കൂടെ മാത്രമേ അഭിനയിക്കാത്തതുള്ളുവെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്.

കുളപ്പുള്ളി ലീലയുടെ വിശേഷങ്ങള്‍

അയാള്‍ കഥ എഴുതുകയാണ് എന്ന സിനിമയില്‍ മോഹന്‍ലാലിനെ ചൂല് കൊണ്ട് തല്ലുന്ന സീനിനെ കുറിച്ചും ലീല പറഞ്ഞിരുന്നു. ഈ ഒരു സീന്‍ എടുക്കുമ്പോള്‍ ചേച്ചി മോഹന്‍ലാലിനെ ചൂല് കൊണ്ട് തല്ലണമെന്നായിരുന്നു കമല്‍ സാര്‍ പറഞ്ഞത്. അയ്യോ ഞാനോ, അടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഇത് കേട്ട് വന്ന മോഹന്‍ലാല്‍ ' അതിനെന്തിനാണ് മടിക്കുന്നത്. കേരളത്തിലെന്നല്ല ഇന്ത്യ മഹാരാജ്യത്തില്‍ തന്നെ എന്നെ ആരും ചൂല് കൊണ്ട് തല്ലിയിട്ടില്ല. മോഹന്‍ലാലിനെ ചൂല് കൊണ്ട് അടിച്ചിട്ടുണ്ടെന്ന് പുറത്തിറങ്ങി പറഞ്ഞൂടേ.. എന്നാണ് അദ്ദേഹം പറഞ്ഞ് തന്നത്'.

കുളപ്പുള്ളി ലീലയുടെ വിശേഷങ്ങള്‍

പുതിയ വലിയൊരു ചൂല് അവിടെ ഉണ്ടായിരുന്നു. റിഹോഴ്‌സലിട്ടപ്പോള്‍ ഞാന്‍ തല്ലിയില്ല. എന്താ ചേച്ചി തല്ലാത്തതെന്ന് ലാല്‍ ചോദിച്ചു. ഷോട്ടിന് തല്ലിക്കൊളാമെന്ന് ഞാനും പറഞ്ഞു. അപ്പോള്‍ ചേച്ചി ഒരു ആര്‍ട്ടിസ്റ്റ് അല്ലേ, അത് ശരിയല്ല, എനിക്ക് ദേഷ്യം വരുമെന്ന് ലാല്‍ പറഞ്ഞു. എന്നാല്‍ ഷോട്ടിന് നല്ലത് പോലെ കൊടുത്തു. ചൂലിന്റെ പുല്ലൊക്കെ തെറിച്ച് എന്റെ കണ്ണില്‍ വരെ കൊണ്ടു.

 കുളപ്പുള്ളി ലീലയുടെ വിശേഷങ്ങള്‍

ആമേനിലെ ഒരു ഡയലോഗിനെ കുറിച്ച് കെപിഎസി ലളിത ചേച്ചിയും ശ്രീലത നമ്പുതിരിയുമൊക്കെ എന്റെ അടുത്ത് ചോദിച്ചിരുന്നു. ഒരു എഴുത്തുകാരന്‍ എഴുതിയ ഡയലോഗ്, ഒരു സംവിധായകന്‍ പറഞ്ഞ് തരുമ്പോള്‍ ഒരു ആര്‍ട്ടിസ്റ്റിന് എന്ത് കൊണ്ട് പറഞ്ഞൂടാ എന്നാണ് കുളപ്പുള്ളി ലീല ചോദിക്കുന്നത്. എനിക്കൊരു നിര്‍ബന്ധമുള്ളത് അഭിനയിക്കുമ്പോള്‍ തുണി വേണം എന്നതാണ്. കാലിന്റെ മുട്ടിന് താഴെ വരെ തുണി ഞാന്‍ കയറ്റും. മുട്ടിന് താഴെ വരെയുള്ള എന്ത് വസ്ത്രവും ഞാനിടും. എന്ന് മാത്രമേ നിര്‍ബന്ധമുള്ളുവെന്നും നടി പറയുന്നു. സിനിമയിലെത്തിയിട്ട് 24 വര്‍ഷമായി. ഇക്കാലം കൊണ്ട് എല്ലാം ഉണ്ടായത് അതിന് ശേഷമാണ്. സ്‌നേഹവും സാമ്പത്തികവും പ്രശസ്തിയുമെല്ലാം കലയിലൂടെയാണ് എനിക്ക് കിട്ടിയതെന്നും നടി വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X