twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലപ്പുറംക്കാരുടെ ഭാഷ പഠിക്കുന്നത് വല്യ ബുദ്ധിമുട്ടായിരുന്നു, സുഹറയായി അഭിനയിച്ചതിനെ കുറിച്ച് ഗ്രേസ്

    |

    കുമ്പളങ്ങി നൈറ്റ്‌സിലെ സിമി മോളായി വന്ന് പ്രേക്ഷകരുടെ കൈയടി വാങ്ങിയ നടിയാണ് ഗ്രേസ് ആന്റണി. ശേഷം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഗ്രേസിന് സാധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഒടിടി റിലീസായി എത്തിയ ഹലാല്‍ ലവ് സ്റ്റോറി എന്ന സിനിമയിലേക്ക് താനെത്തിയത് എങ്ങനെയാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഗ്രേസ് പറയുകയാണ്.

    സുഹറയെ കുറിച്ച് ഗ്രേസ് ആൻ്റണി

    'ലാല്‍ ലവ് സ്റ്റോറിയിലെ സുഹറയ്ക്കായി സക്കരിയയാണ് എന്നെ വിളിച്ചത്. സുഡാനിയ്ക്ക് ശേഷമൊരു സിനിമ ചെയ്യുന്നുണ്ട്. ഡിസംബറില്‍ ഫ്രീ ആയിരിക്കുമോ എന്ന് ചോദിച്ചു. ആ ചോദ്യം തന്നെ വലിയ സന്തോഷമായിരുന്നു. ഞാന്‍ സമ്മതിച്ചു. പിന്നെയാണ് സ്‌ക്രിപ്റ്റ് അയച്ച് തന്നത്. അത് കൂടെ വായിച്ചപ്പോള്‍ എക്‌സൈറ്റ്‌മെന്റ് ഇരട്ടിയായി. രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയില്‍ വരുന്നത്.

    സുഹറയെ കുറിച്ച് ഗ്രേസ് ആൻ്റണി

    ഇന്ദ്രജിത്തിന്റെയും ജോജുവിന്റെയും ഭാര്യമാരുടെ വേഷങ്ങള്‍ ഇതിലേതായിരിക്കും. എന്റേതെന്ന് അറിയാനൊരു ആകാംഷയായിരുന്നു. സക്കറിയ എന്നോട് ചോദിച്ചപ്പോള്‍, സുഹറയുടെ റോള്‍ ആണ് ഇഷ്ടമെന്ന് പറയുകയും ചെയ്തു. തീരുമാനം ഫൈനലൈസ് ചെയ്ത് വിളിക്കാമെന്ന് പറഞ്ഞ സക്കരിയ, പിന്നെ വിളിച്ചത് സുഹറയെ എനിക്ക് തരാനായിരുന്നു.

     സുഹറയെ കുറിച്ച് ഗ്രേസ് ആൻ്റണി

    മലപ്പുറംക്കാരുടെ ഭാഷ പഠിക്കുന്നത് വല്യ ബുദ്ധിമുട്ടായിരുന്നു. ഒരു മാസം ഞാനവരെ എന്നെ കൊണ്ടാകുന്ന തരത്തില്‍ ശ്രദ്ധിച്ച് കൊണ്ടേയിരുന്നു. അവര് തട്ടം ഇടുന്നത്. അള്ളാ എന്ന് ഉച്ചരിക്കുന്നതുമൊക്കെ എങ്ങനെയാണെന്ന് ശ്രദ്ധിച്ചു. പക്ഷെ ഒബസര്‍വ് ചെയ്തപ്പോ ഏറ്റവും കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടത് നമ്മളവരെ ശ്രദ്ധിക്കുമ്പോള്‍ അവര് എത്ര മാത്രം കോണ്‍ഷ്യസാകുന്നുവെന്നാണ് നമ്മളൊന്ന് നോക്കിയാല്‍ അവര് വല്ലാതെ സ്വയം ചെക് ചെയ്യും.

    സുഹറയെ കുറിച്ച് ഗ്രേസ് ആൻ്റണി

    ഈയൊരു സവിശേഷത, സ്വന്തം വീട്ടില്‍ ഷൂട്ടിങ് നടത്തുമ്പോള്‍ സുഹറയ്ക്ക് ഉണ്ടാകുമെന്നും അത് ക്യാരക്ടറിന് ഗുണം ചെയ്യുമെന്ന് തോന്നിയിരുന്നു. പിന്നെ, തിരക്കഥാകൃത്തുകളായ സക്കരിയയുടെയും മുഹ്‌സിന്റെയും നാടാണത്. അവരുടെ നാടിനെ സിനിമയില്‍ കാണിക്കുമ്പോള്‍ വേണ്ടുന്ന കറക്ഷനെല്ലാം, അവര് തന്നെ തരുന്നുണ്ടായിരുന്നു. സിനിമ കണ്ട് ഇഷ്ടപ്പെട്ട് മലപ്പുറത്തുള്ളവരൊക്കെ വിളിച്ചിരുന്നു. അവരുടെ നാട് സിനിമയില്‍ കണ്ടതിന്റെ സന്തോഷത്തെ പറ്റി പറയുന്നത് കേട്ടപ്പോ എനിക്ക് വലിയ ആശ്വാസമായിരുന്നു. വരുടെ നാട് സിനിമയില്‍ കണ്ടതിന്റെ സന്തോഷത്തെ പറ്റി പറയുന്നത് കേട്ടപ്പോള്‍ എനിക്ക് വലിയ ആശ്വാസമായിരുന്നു. നന്നായി ചെയ്യാന്‍ പറ്റിയല്ലോ എന്നോര്‍ത്ത്.

     സുഹറയെ കുറിച്ച് ഗ്രേസ് ആൻ്റണി

    നമ്മുടെ ഇമോഷന്‍സിനെ ചെയ്യുന്ന സീനിലേക്ക് കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. അങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷമാണ് എനിക്ക് വിലപ്പെട്ടത്. അതുകൊണ്ട് കരയുവാണെങ്കില്‍ കരഞ്ഞും, ചിരിക്കുവാണെങ്കില്‍ ചിരിച്ചും അഭിനയിക്കാനാണ് ഇഷ്ടം. പണ്ട് വിദേശ സിനിമകളൊക്കെ കാണുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്. ഇവരെങ്ങനെയാണ് ഇങ്ങനെ നാച്യൂറലായി കരയുകയും ചിരിക്കുകയും ചെയ്യുന്നതെന്ന്. അപ്പോ ഞാന്‍ തന്നെ കണ്ടുപിടിച്ചതാണ് ഈ സൂത്രപ്പണി. സ്വന്തം ജീവിതത്തിലെ ഇമോഷന്‍സിനെ, നമ്മള്‍ അഭിനയിക്കുന്ന സീനിലേക്കും ഉപയോഗിക്കാന്‍ നോക്കുകയെന്നത്. പാര്‍തിയുടെ ക്യാരക്ടര്‍ സിനിമയില്‍ പറഞ്ഞത് തന്നെയായിരുന്നു ഞാനും ചെയ്തത്. എനിക്ക് വിഷമം തോന്നുന്ന കാര്യമങ്ങ് ആലോചിച്ചും പിന്നെ കരച്ചില്‍ നിര്‍ത്താന്‍ മാത്രമേ പാടുപെടേണ്ടി വന്നുള്ളു. എല്ലാവരും ഏറ്റവുമധികം അഭിനയിച്ച സീനാണത്.

    English summary
    Kumalangi Nights Fame Grace Antony About Her New Movie Halal Love Story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X