കുമാർ സാനുവും സഹോദരിയും ഒരു മുറിയിൽ താമസം, ​ഗർഭിണിയായ എനിക്ക് ആഹാരം തന്നില്ല, അടുക്കള അവർ പൂട്ടും; മുൻഭാര്യ

സം​ഗീതപ്രേമികൾക്ക് ഏറെ പ്രിയങ്കരനായ ​​ഗായകനാണ് കുമാർ സാനു. 1990കൾ മുതലാണ് അദ്ദേഹത്തിന്റെ ​ഗാനങ്ങൾ ഹിറ്റായി തുടങ്ങിയത്. ഇപ്പോഴിതാ ബോളിവുഡിന്റെ പ്രിയ ​ഗായകന്റെ പേര് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അതിന് കാരണം മുൻ ഭാര്യ റിത ഭട്ടാചാര്യയുടെ ചില തുറന്ന് പറച്ചിലുകളാണ്. ഫിലിം വിൻഡോയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ് കുമാർ സാനുവിന്റെ ഭാര്യയായിരുന്നു സമയത്ത് താൻ അദ്ദേഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും നേരിട്ട പീഡനങ്ങൾ റിത വെളിപ്പെടുത്തിയത്.

ആഷിഖി സിനിമയും ​ഗാനങ്ങളും ഹിറ്റാവുകയും ​ഗായകൻ പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തശേഷം കുമാര്‍ സാനുവിന് തന്നോടുള്ള പെരുമാറ്റം പൂര്‍ണമായി മാറിയെന്നും റിത വെളിപ്പെടുത്തി. പ്രേക്ഷകരും ആരാധകരും കരുതുന്നത് പോലൊരു ദാമ്പത്യ ജീവിതമായിരുന്നില്ല കുമാർ സാനുവിനൊപ്പം തനിക്കെന്നും റിത പറയുന്നു.

Kumar Sanu
Photo Credit: Kumar Sanu / Facebook

അദ്ദേഹത്തിന്റെ വസതിയിൽ തനിക്ക് മാത്രമായി പ്രത്യേക നിയമങ്ങളായിരുന്നുവെന്നും ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും ഇല്ലായിരുന്നുവെന്നും ഭക്ഷണം പോലും ലഭിക്കാത്ത നിരവധി സമയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കഷ്ടപ്പാടുകൾ നിറഞ്ഞ ഭൂതകാലത്തെക്കുറിച്ച് സംസാരിച്ച് റിത പറയുന്നു. വീടിന് പുറത്തേക്ക് കടക്കാൻ അദ്ദേഹം അനുവദിക്കുന്നില്ലായിരുന്നുവെന്നും തന്നെ അവർ ഒറ്റപ്പെടുത്തിയിരുന്നുവെന്നും സ്വന്തം വീടിനുള്ളിൽ കുടുങ്ങിപ്പോയത് പോലെയായിരുന്നുവെന്നും ​ഗായകന്റെ ഭാര്യ പറയുന്നു.

കുമാർ സാനുവിന്റെ സഹോദരി ഞങ്ങളോടൊപ്പം താമസം ആരംഭിച്ചശേഷം ആ വീട്ടിലെ എന്റെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. സ്വന്തം ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചാണ് ആ സ്ത്രീ ഞങ്ങൾക്കൊപ്പം താമസിക്കാൻ എത്തിയത്. കുമാര്‍ സാനു കിടക്കുന്ന അതേ മുറിയിലായിരുന്നു സഹോദരിയും കിടന്നിരുന്നത്.

ഞാനും കുട്ടികളും മറ്റൊരു മുറിയിലും. ഇരുവരും ചേർന്ന് എന്നെ ഒരുപാട് പീഡിപ്പിച്ചു. എന്റെ മകൻ മകന്‍ ജാന്‍ കുമാര്‍ സാനുവിനെ ​ഗർഭിണിയായിരുന്ന സമയത്ത് എനിക്ക് ഭക്ഷണം പോലും തന്നിരുന്നില്ല. അവർ പുറത്ത് പോകുമ്പോൾ പലപ്പോഴും അടുക്കളയിലെ ഷെൽഫെല്ലാം പൂട്ടിയിടും. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പാൽ പോലും അവർ തന്നിരുന്നില്ല. ഞാന്‍ കുറച്ച് അരി വാങ്ങി എന്റെ സഹോദരഭാര്യയുടെ വീട്ടില്‍ പോയി പാകം ചെയ്താണ് കഴിച്ചിരുന്നത്.

വീടിന് സമീപത്തുള്ള കടക്കാരനോട് എനിക്ക് സാധനങ്ങൾ കൊടുക്കരുതെന്നും അവർ പറഞ്ഞ് ഏൽപ്പിച്ചിരുന്നു. ഒരു ദിവസം നൂറ് രൂപയാണ് തന്നിരുന്നത്. കുഞ്ഞുങ്ങളെ പീഡിയാട്രീഷനെ കാണിക്കാനുള്ള പണം പോലും തന്നിരുന്നില്ല. അവരെ മനുഷ്യരെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. ​ഗർഭിണിയായിരുന്നതുകൊണ്ട് അവരുടെ പീഡനങ്ങൾ ചെറുക്കാൻ എനിക്ക് കഴിഞ്ഞില്ല.

Kumar Sanu
Photo Credit: Kumar Sanu / Facebook

​​ഗർഭിണിയായിരുന്ന എന്നെ അയാൾ കോടതി കയറ്റി. ഗർഭിണിയായിരുന്നപ്പോൾ ചിലപ്പോൾ എനിക്ക് ഉറക്കം വരുമായിരുന്നു. പലപ്പോഴും കോടതിയിൽ ഛർദ്ദിക്കുന്ന സാഹചര്യം വരെ ഉണ്ടായി. ജീവനാശം വാങ്ങാതെ വിവാഹ​മോചനത്തിന് സമ്മതിക്കണമെന്ന് അയാൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിന് അയാൾ ​ഗുണ്ടകളെ അയച്ച് എന്നെ പലപ്പോഴും ഭീഷണിപ്പെടുത്തി. മാത്രമല്ല ഞാൻ ​ഗർഭിണിയായിരുന്ന സമയത്ത് അയാൾക്ക് പരസ്ത്രീ ബന്ധങ്ങളുണ്ടായിരുന്നു.

1980 കളുടെ അവസാനത്തിലായിരുന്നു റിതയുടേയും കുമാർ സാനുവിന്റെയും വിവാഹം. ​ഗായകന്റെ പീഡനം സഹിക്കവയ്യാതെ 1994ൽ റിത വിവാഹമോചനം നേടി. കൊൽക്കത്തയിൽ വെച്ചാണ് റിത കുമാർ സാനുവിനെ ആദ്യമായി കണ്ടുമുട്ടുന്നത്. അവരുടെ സൗഹൃദ ബന്ധം താമസിയാതെ പ്രണയമായി വളർന്നു. തുടക്കത്തിൽ രണ്ട് കുടുംബവും ബന്ധത്തെ എതിർത്തിരുന്നു.

പിന്നീട് ഇരു കുടുംബവും സമ്മതം മൂളിയതോടെ വിവാഹം നടന്നു. റിതയിൽ കുമാർ സാനുവിന് മൂന്ന് മക്കളുണ്ട്. അറുപത്തിയേഴുകാരനായ ​ഗായകന്റെ ഭാര്യ ഇപ്പോഴത്തെ ഭാര്യ സലോനിയാണ്. 2001ൽ ആയിരുന്നു ഇരുവരുടേയും വിവാഹം.

More from Filmibeat

Read more about: plyaback singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X