For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മണിരത്നത്തിന്റെ പൂങ്കുഴലിയായ ശേഷം പ്രതിഫലം കൂട്ടി?'; വാർത്തകളോട് പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മിക്ക് പറയാനുള്ളത്

  |

  ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന ഐശ്വര്യ ലക്ഷ്മി ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്. മണിരത്നം അടക്കമുള്ള സംവിധായകരുടെ ചിത്രങ്ങളിൽ ഐശ്വര്യയ്ക്ക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാനും അവസരം ലഭിച്ചു.

  മുപ്പത്തിരണ്ടുകാരിയായ ഐശ്വര്യക്ക് ഇപ്പോൾ തെലുങ്കിൽ നിന്നും തമിഴിൽ നിന്നുമെല്ലാം തുടരെ തുടരെ അവസരങ്ങൾ ലഭിക്കുന്നുണ്ട്.

  Also Read: കല്യാണം കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായി! ആലിയുടെ ചിത്രം പങ്കുവെക്കാത്തത് ഇതിനാല്‍!

  വിഷ്ണു വിശാൽ നായകനായ ​ഗാട്ട ​ഗുസ്തിയാണ് ഐശ്വര്യ ലക്ഷ്മി നായികയായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ചിത്രത്തിലെ കഥാപാത്രത്തിനായി ഐശ്വര്യ ശരീര ഭാരം വരെ വർധിപ്പിച്ചിരുന്നു. പൊന്നിയൻ സെൽവനിൽ പൂങ്കുഴലിയായി അഭിനയിച്ച ശേഷം ഐശ്വര്യ ലക്ഷ്മി പ്രതിഫലം കൂട്ടിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.

  ഇപ്പോഴിത പ്രചരിച്ച വാർത്തകളിലെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ.

  'ഗാട്ട ​ഗുസ്തി സ്പോർട്സ് ഡ്രാമയാണെന്ന് പറയുമെങ്കിലും യഥാർഥത്തിൽ അതൊരു ഫാമിലി ഡ്രാമയാണ്. ഒരു ഭാര്യയുടേയും ഭർത്താവിന്റേയും ഇടയിലുള്ള കുറച്ച് ഈ​​ഗോ ക്ലാഷും തമാശയും ഇമോഷൻസുമൊക്കെയുള്ള സിനിമയാണ്.'

  'സിനിമയുടെ തിരക്കഥ കേട്ടപ്പോൾ ഫസ്റ്റ്ഹാഫ് മുഴുവൻ ചിരിക്കുകയും സെക്കന്റ് ഹാഫ് മുഴുവൻ എന്നെ ഇമോഷണലാക്കുകയും ചെയ്തു ​ഗാട്ട ​ഗുസ്തിയെന്ന സിനിമ. എന്റെ കഥാപാത്രത്തിനും ഒരുപാട് ചെയ്യാനുള്ള അവസരം സിനിമയിലുണ്ട്. വളരെ ചുരുക്കമായി മാത്രമെ അത്തരം കഥാപാത്രങ്ങൾ ലഭികാറുള്ളു.'

  'ഭാ​ഗ്യത്തിന് എനിക്ക് കരിയറിൽ നല്ല റോളുകൾ കിട്ടിയിട്ടുണ്ട്. ​ഗാട്ട ​ഗുസ്തിയെ വേഷവും ആ ഭാ​ഗ്യത്തിലൊന്നായി കൂട്ടുന്നു. തമിഴ്, തെലുങ്ക് ബൈ ലി​ഗ്വലാണ് ​ഗാട്ട ​ഗുസ്തി എന്ന സിനിമ. എങ്കിലും ഞാൻ മലയാളി പെൺകുട്ടിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.'

  'വളരെ കുറച്ച് മലയാളം ഡയലോ​ഗുകൾ മാത്രമെ സിനിമയിൽ ഉള്ളൂ. കീർത്തി എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ രണ്ട് ലുക്കുണ്ട്. കീർത്തി അത്യാവശ്യം നല്ല ചലഞ്ചിങ് കഥാപാത്രമായിരുന്നു. അഞ്ച് മാസത്തോളം ഷൂട്ടുണ്ടായിരുന്നു. വെയിറ്റ് കൂട്ടിയിരുന്നു.'

  Also Read: അവര്‍ എന്നേയും സമീപിച്ചിരുന്നു, ഒരു ലക്ഷം തരാമെന്ന് പറഞ്ഞു; വധ ഭീഷണിയെന്ന് ബ്ലെസ്ലി

  'പൂങ്കുഴലി എന്ന കഥാപാത്രം എക്സ്ട്രമിലി വേറൊരു കഥാപാത്രമാണ്. മൂന്ന് വർഷം മുമ്പ് ചെയ്തതാണ് ആ കഥാപാത്രം. ലാസ്റ്റ് മിനിറ്റിലാണ് ഞാൻ ​ഗാട്ട ​ഗുസ്തിയിലേക്ക് വരുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി കൂട്ടിയ ശരീര ഭാരം ഇപ്പോഴും കുറച്ചിട്ടില്ല.'

  'പൊന്നിയൻ ശെൽവന് ശേഷം പ്രതിഫലം കൂട്ടിയിട്ടില്ല. സിനിമ സംവിധായകന്റെ ക്രാഫ്റ്റാണ്' ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ​​ഡിസംബര്‍ രണ്ടിന് തമിഴിനൊപ്പം തെലുങ്കിലുമായി ​ഗാട്ട ​ഗുസ്തി സിനിമ തിയേറ്ററുകളില്‍ എത്തും. ചെല്ല അയ്യാവുവാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

  ആര്‍ടി ടീം വര്‍ക്സ്, വി വി സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്. അതേസമയം പൊന്നിയൻ സെൽവന്റെ ആദ്യ ഭാ​ഗം മാത്രമാണ് തിയേറ്ററുകളിലെത്തിയത്.

  അവസാന ഭാ​ഗം അടുത്ത വർഷം തിയേറ്ററുകളിലെത്തിയേക്കുമെന്നാണ് റിപ്പോർട്ട്. മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി മാത്രമല്ല ജയറാം, ലാൽ, റഹ്മാൻ തുടങ്ങിയവരെല്ലാം പൊന്നിയൻ സെൽവന്റെ ഭാ​ഗമായിട്ടുണ്ട്. ആദ്യ ഭാ​ഗത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

  കുമാരിയാണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മലയാള സിനിമ. ചിത്രത്തിൽ ഷൈൻ ടോം ചാക്കോയായിരുന്നു നായകൻ.

  നടിയെന്നതിലുപരി നിർമാതാവായും ഐശ്വര്യ സിനിമയിൽ‌ സജീവമാണ്. ക്രിസ്റ്റഫർ, കിങ് ഓഫ് കൊത്ത എന്നിവയാണ് ഇനി വരാനുള്ള ഐശ്വര്യയുടെ മലയാള സിനിമകൾ.

  Read more about: aishwarya lekshmi
  English summary
  Kumari Actress Aishwarya Lekshmi Open Up About Her Remuneration Related Controversy-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X