For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മമ്മൂക്കയ്ക്കുള്ള ആഢ്യത്വം ഷൈനിലും ഫീൽ ചെയ്തു, ഇത്ര ഭം​ഗിയുണ്ടെന്ന് അറിയില്ലായിരുന്നു'; ഐശ്വര്യ ലക്ഷ്മി!

  |

  കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ മലയാളം സിനിമയാണ് കുമാരി. ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ നായകനും നായികയുമായത്. സുരഭി ലക്ഷ്‍മി, സ്വാസിക, തൻവി റാം എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

  കുമാരിയായിട്ടാണ് ചിത്രത്തിൽ ഐശ്വര്യാ ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്. ഐതിഹ്യമാലയിൽ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയേയും കുറച്ച് കഥാപാത്രങ്ങളെയും മുൻനിർത്തി സൃഷ്‍ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്.

  Also Read: ഭാര്യ അറിയാതൊരു അവിഹിതമുണ്ടെന്ന് ആ ചേച്ചി തെറ്റിദ്ധരിച്ചു; മകന് പേരിട്ട കഥ പറഞ്ഞ് നടന്‍ മണികണ്ഠന്‍

  പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസും കേരളത്തനിമയും ഗ്രാമീണതയും ഗൃഹാതുരത്വവും ഉറപ്പ് നൽകുന്ന ചിത്രമാണ് കുമാരി. നിർമൽ സഹദേവ് സംവിധാനം ചെയ്ത ചിത്രം സുപ്രിയാ മേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ അവതരിപ്പിക്കുന്നത്.

  ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നു. കുമാരിയുടെ ട്രെയിലറിന് ലഭിച്ച പോലെ തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്.

  Also Read: 'ഓർമ്മക്കുറവ് വന്നപ്പോഴും ചാക്കോച്ചൻ അച്ഛന്റെ സമ്മതമില്ലാതെ സിനിമ ചെയ്യില്ല; ഇഷ്ടക്കേടിൽ സിനിമ മാറ്റി'

  ജേക്ക്സ് ബിജോയിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യാ ലക്ഷ്‍മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം.

  ആദ്യമായാണ് ഷൈൻ ടോം ചാക്കോയുടെ നായിക വേഷം ഐശ്വര്യ ലക്ഷ്മി ചെയ്യുന്നത്. ചിത്രത്തിലെ ഇരുവരുടേയും പ്രകടനം മികച്ചതാണെന്നാണ് സിനിമ കണ്ടവരും അഭിപ്രായപ്പെടുന്നത്.

  Also Read: ഇഷ്ടം തോന്നിയ നടി അമല; ഇന്നത്തെ അമല പോളിനെ ഇഷ്ടം മകന്; നടിയെക്കുറിച്ച് സുധീഷ് പറഞ്ഞത്

  ഇപ്പോഴിത ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയുടെ കഥാപാത്രമായ കുമാരിയുടെ ഭർത്താവായ ധ്രുവൻ എന്ന കഥാപാത്രത്തെയാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിച്ചിരിക്കുന്നത്.

  സിനിമ കണ്ടിറങ്ങിയവരെല്ലാം ഷൈൻ അടക്കമുള്ള താരങ്ങളുടെ പ്രകടനം ​ഗംഭീരമാണെന്നാണ് അഭിപ്രായപ്പെടുന്നത്. 'കഥാപാത്രമായുള്ള ഷൈനിന്റെ ട്രാൻസ്ഫോർമേഷനൊക്കെ ഗംഭീരമാണ്. ഷൈൻ ഇത്രയേറെ സുന്ദരനാണെന്ന് മനസിലായത് കുമാരിയിൽ ഒപ്പം അഭിനയിച്ച ശേഷമാണ്.'

  'ഷൈനിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസായിരിക്കും കുമാരിയിലെ ധ്രുവൻ. സട്ടിലായി ചെയ്യേണ്ട ഇടങ്ങളിൽ അങ്ങനേയും അല്ലാത്തിടത്ത് മാറിയുമൊക്കെ അദ്ദേഹം പെർഫോം ചെയ്തിട്ടുണ്ട്. സിനിമയുടെ സെക്കന്റ് ഹാഫിൽ ഒരു ട്രാൻസ്ഫോർമേഷൻ വരുന്നുണ്ട്.'

  'ഞങ്ങളുടെ ഒരു ലവ് ട്രാക്ക്. ശരിക്കും ഷൈൻ ഇത്രയും ഭം​ഗിയുള്ള മനുഷ്യനാണെന്ന് അറിയില്ലായിരുന്നു. ഹീ ഈസ് വെരി വെരി ഹാൻഡ്സം. ആ കാരക്ടർ ട്രാൻസ്ഫോർമേഷൻ വന്നതിന് ശേഷമുള്ള ഒരു സീക്വൻസുണ്ട്. ധ്രുവം സിനിമയിൽ മമ്മൂക്കയ്ക്കുള്ള ആഢ്യത്വം ഷൈനിലും എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്.'

  'അത് കഥാപാത്രത്തിലേക്ക് അത്രയ്ക്ക് അങ്ങ് കയറി നിൽക്കുന്നതുകൊണ്ടാണ്. കഥാപാത്രമാകാൻ അങ്ങേയറ്റം അധ്വാനിക്കുന്ന വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. അഭിമുഖങ്ങളിൽ ഞാൻ അദ്ദേഹത്തെ ഇമിറ്റേറ്റ് ചെയ്യാറുണ്ട്. മാത്രമല്ല ഇരുപത്തിനാല് മണിക്കൂറും അധ്വാനിക്കാനും അദ്ദേഹം തയ്യാറാണ്.'

  'ഞാൻ അത്രയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഷൈൻ. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ കളിയാക്കി സംസാരിക്കുന്നത്. അത് പുള്ളിക്കും അറിയാം. ഞാൻ പുള്ളിയുടെ മുന്നിലും ഇങ്ങനെ അനുകരിക്കാറുണ്ട്.'

  'ഇപ്പോൾ എവിടെ പോയാലും എന്റെ മെയ്ൻ ഐറ്റം ഷൈൻ എങ്ങനെയാണ് സംസാരിക്കുക എന്ന് കാണിച്ചുകൊടുക്കലാണ്. എന്നുവെച്ച് ഞാൻ പുള്ളിയെ ബഹുമാനിക്കുന്നില്ല എന്നല്ല. ഒരു പ്രത്യേകതരം സംസാരം ആയതുകൊണ്ട് ഇമിറ്റേറ്റ് ചെയ്യുന്നു എന്നേയുള്ളൂ.'

  'ചിത്രത്തിൽ ഷൈനും സുരഭി ചേച്ചിയുമായി ഒരു കോമ്പിനേഷൻ സീക്വൻസുണ്ട്. ഭയങ്കര രസമായിരുന്നു. ഷൂട്ടിങ് കാണാൻ തന്നെ രസമായിരുന്നു. സ്ക്രീനിൽ വരുമ്പോൾ ആളുകൾക്കും അതിന്റെ ഇന്റൻസിറ്റി മനസിലാകും' ഐശ്വര്യ പറഞ്ഞു.

  Read more about: aishwarya lekshmi
  English summary
  Kumari Actress Aishwarya Lekshmi Open Up About Shine Tom Chacko Acting Skills-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X