'എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു, പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു'; മാത്യു തോമസ്

മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി റിലീസിന് തയ്യാറെടുക്കുകയാണ്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്യുന്നത്.

ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്നാണ്. ഒരു ഇടവേളക്ക് ശേഷം മാളവിക മോഹന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ക്രിസ്റ്റിയിലൂടെ സംഭവിക്കുന്നത്.

ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ്, ഊർമിള കൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രേമം, ആനന്ദം, ഭീഷ്മപർവം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആനന്ദ് സി ചന്ദ്രൻ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് ക്രിസ്റ്റി.

ഇപ്പോഴിത ക്രിസ്റ്റിയിൽ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവം പോപ്പർ സ്റ്റോപ്പ് മലയാളം എന്ന യുട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് മാത്യു.

എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു

'ഇന്റിമേറ്റ് സീൻ ഒന്നേയുള്ളു. പതിനെട്ട് വയസാകുന്നതിന് മുമ്പും മെച്വേറായ ശേഷവും ക്രിസ്റ്റിയിലെ എന്റെ കഥാപാത്രത്തിന് തന്നേക്കാൾ പ്രായം കൂടിയ ചേച്ചിയുടെ കഥാപാത്രത്തോട് പ്രണയമുണ്ട്.'

'അതിനാൽ പ്രായം മാറുമ്പോൾ വരുന്ന വ്യത്യാസങ്ങളും ട്രാൻസിഷനും കാണിക്കുന്നുണ്ട്. വെറുതെ ചെറിയ പ്രായത്തിൽ തോന്നിയ പ്രണയമല്ല വയസ് കൂടുന്തോറും ആ പ്രണയവും വളരുന്നുണ്ടെന്നും സിനിമയിൽ കാണിക്കുന്നുണ്ട്. കോളേജ് ഫൈനൽ‌ ഇയർ വരെയുള്ള ജേർണി പടത്തിലുണ്ട്. പതിനെട്ട് വയസാകാത്ത ഒരുത്തന്റെ പ്രണയമല്ല.'

പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു

'മാളവിക ചേച്ചിയുടെ കഥാപാത്രം വിവാഹമോചിതയാണ്. 2008-2010 കാലഘട്ടത്തിൽ നടക്കുന്ന സിനിമയാണ്. റോയ് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കുമ്പളങ്ങിയിൽ അഭിനയിച്ച ശേഷമാണ് സിനിമയോട് ഇഷ്ടം കൂടിയത്.'

'കുമ്പളങ്ങി ടീം എന്നെ ഒരുപാട് സിനിമകൾ കാണിച്ചിട്ടുണ്ട്. റഫറൻസ് വെച്ച് അഭിനയം ഇംപ്രൂവ് ചെയ്യിപ്പിക്കാൻ വേണ്ടിയായിരുന്നു. ശേഷം സിനിമ സീരിയസായി വാച്ച് ചെയ്യാനും തുടങ്ങി. സിനിമയിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.'

ലോകേഷ് സിനിമകൾ കാണാറുണ്ട്

'കുമ്പളങ്ങിയിലൂടെ അല്ല സിനിമയിലേക്ക് വന്നതെങ്കിൽ ഇന്ന് ഞാൻ സിനിമയിലുണ്ടാകില്ലായിരുന്നു. ഞാനൊരു ഭാ​ഗ്യ നക്ഷത്രമല്ല. ഞാനില്ലെങ്കിലും കുമ്പളങ്ങിയും തണ്ണീർമത്തൻ ദിനങ്ങളും ആളുകൾ കാണും.'

'വിജയ് പടം ഉറപ്പായിട്ടില്ല. അത് നടക്കാനും ചാൻസ് കുറവാണ്. ക്രിസ്റ്റി മാൽഡീവ്സിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. ട്രിവാൻഡ്രം എയർപോർട്ട് ​ഗേറ്റ് ഏരിയയിലും ക്രിസ്റ്റി ഷൂട്ട് ചെയ്തിട്ടുണ്ട്. ലോകേഷ് സിനിമകൾ കാണാറുണ്ട്. മാസ്റ്റർ, വിക്രം, കൈതിയൊക്കെ നല്ല സിനിമകളല്ലേ. നല്ല സിനിമയുടെ ഭാ​ഗമാകണമെന്നാണ് എന്നും നോക്കാറുള്ളത്.'

സംവിധായകന് വേണ്ടത് ചെയ്ത് കൊടുക്കും

'ഇനി ചെയ്യാൻ പോകുന്ന സിനിമകളെല്ലാം ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളാണ്. ​ഗ്രേ ഷെയ്ഡുള്ള കഥാപാത്രങ്ങളുമെല്ലാമുണ്ട്. സംവിധായകന്റേതാണല്ലോ സിനിമ. അവിടെ നിന്നും കിട്ടുന്ന നിർദേശങ്ങൾ വെച്ചാണ് അഭിനയിക്കുന്നത്.'

'ഞാനായി ഒന്നും ആലോചിച്ച് കൂട്ടാതെ സംവിധായകന് വേണ്ടത് ചെയ്ത് കൊടുക്കും. മോണിറ്റർ പോലും നോക്കുന്നത് കുറവാണ്. സംവിധായകൻ പറയുന്നത് അനുസരിച്ച് നീങ്ങും. പിന്നെ എന്റെ സംശയങ്ങൾ ചോദിക്കും. കുറച്ച് കാലമായി ക്രിസ്റ്റിയിലേത് പോലൊരു ലവ് സ്റ്റോറി വന്നിട്ടില്ലെന്ന് തോന്നുന്നു.'

എനിക്ക് പക്ഷെ അത്തരത്തിൽ ഒരു പ്രണയമുണ്ടായിട്ടില്ല

'ഞാൻ ക്രിസ്റ്റിയുടെ കഥ പറഞ്ഞപ്പോൾ ചിലരൊക്കെ എന്നോട് പറഞ്ഞിരുന്നു തങ്ങൾക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നുവെന്നും പുറകെ നടന്നിരുന്നുവെന്നുമൊക്കെ. എനിക്ക് പക്ഷെ അത്തരത്തിൽ ഒരു പ്രണയമുണ്ടായിട്ടില്ല. പക്ഷെ ചെറിയ ക്രഷ് തോന്നിയിട്ടുണ്ട്' മാത്യു തോമസ് പറഞ്ഞു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയുടെ 67-മത്തെ സിനിമയിലും മാത്യു തോമസ് അഭിനയിക്കാൻ ഒരുങ്ങുകയാണ്. മാത്യുവിന്റെ ആദ്യ തമിഴ് സിനിമയാകും ഇത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X