For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തേപ്പ് കിട്ടിയിട്ടുണ്ടോ? ആദ്യത്തെ സെലിബ്രിറ്റി ക്രഷ് ആരാണ്, അന്ന ബെന്നിന്‌റെ മറുപടി വൈറല്‍

  |

  കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അന്ന ബെന്‍. സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ബേബി മോള്‍ എന്ന കഥാപാത്രം നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിന് പിന്നാലെ ചെയ്ത മറ്റു സിനിമകളും അന്നയുടെതായി വിജയമായി മാറി. ഹെലന്‍, കപ്പേള, സാറാസ് തുടങ്ങിയ സിനിമകളാണ് അന്ന ബെന്നിന്റെ കരിയറില്‍ പുറത്തിറങ്ങിയ മറ്റ് സിനിമകള്‍. പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലത്തിന്‌റ മകളായ അന്ന ഓഡീഷനിലൂടെയാണ് ആദ്യ ചിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. കരിയറില്‍ അഭിനയിച്ച ആദ്യ നാല് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര നായികയാവാന്‍ നടിക്ക് സാധിച്ചു.

  annaben

  ഒടിടി വഴിയാണ് അന്ന ബെന്നിന്റെ സാറാസ് എന്ന ചിത്രം അടുത്തിടെ പുറത്തിറങ്ങിയത്. സാറാസില്‍ പിതാവ് ബെന്നി പി നായരമ്പലത്തിനൊപ്പം അഭിനയിക്കാനുളള ഭാഗ്യം നടിക്ക് ലഭിച്ചു. നിലവില്‍ കൈനിറയെ സിനിമകളാണ് അന്ന ബെന്നിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ആദ്യമായി ക്രഷ് തോന്നിയ സെലിബ്രിറ്റി ആരാണെന്ന് പറയുകയാണ് നടി. ആദ്യമായി ക്രഷ് തോന്നിയത് നടന്‍ മാധവനോട് ആണെന്ന് അന്ന പറഞ്ഞു.

  തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിനും നടി മറുപടി നല്‍കി. തേപ്പ് കിട്ടിയിട്ടുണ്ടെന്നാണ് അന്ന പറഞ്ഞത്. എന്നാല്‍ തിരിച്ച് തേപ്പ് കൊടുത്തിട്ടുമുണ്ട് എന്നും നടി പറഞ്ഞു. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണെന്ന ടാഗ് സ്‌കൂളിലൊക്കെ ഉപയോഗിച്ചിട്ടുണ്ട് എന്ന് അന്ന ബെന്‍ പറയുന്നു. അല്ലാതെ മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ല. ബെന്നി പി നായരമ്പലത്തിന്‌റെ മകളെന്ന ഐഡന്റിന്റി സിനിമയില്‍ അച്ഛനോടുള്ള ആളുകളുടെ സ്‌നേഹം തന്നിലേക്കും പകര്‍ന്നു കിട്ടാറുണ്ട്. അച്ഛന് സിനിമയില്‍ ഇത്രയും വര്‍ഷത്തിന്റെ അനുഭവമുണ്ട്. അച്ഛനോട് ആളുകള്‍ക്കുള്ള ബഹുമാനം, സ്‌നേഹം ഇതൊക്കെ തന്നിലേക്ക് വരുന്നുണ്ട്. അത് ഗുണം ചെയ്യുന്ന കാര്യമാണ്.

  സാമന്ത-നാഗചൈതന്യ ഡിവോഴ്‌സ് അഭ്യൂഹങ്ങള്‍ക്ക് മുന്‍പ് തെന്നിന്ത്യയെ ഞെട്ടിച്ച വിവാഹ മോചനങ്ങള്‍

  സെറ്റിലേക്കൊക്കെ ചെല്ലുമ്പോള്‍ അവിടെയുള്ള കണ്‍ട്രോളറായാലും പ്രൊഡക്ഷനില്‍ ഉള്ളവരായാലും അവരൊക്കെ അച്ഛനൊപ്പം വര്‍ക്ക് ചെയ്തവരായിരിക്കും. ചെറുപ്പത്തില്‍ അവര്‍ എന്നേയും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ അവരുടെ മകളായും അടുത്ത ആളായുമാണ് തന്നെ കാണുന്നതെന്നും അന്ന അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ആഷിക്ക് അബു സംവിധാനം ചെയ്ത നാരദന്‍ ആണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. ടൊവിനോ തോമസാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. നാരദന് പുറമെ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന സിനിമ, എന്നിട്ട് അവസാനം, കാപ്പ തുടങ്ങിയ സിനിമകളും നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നു.

  ദിലീപിനെയോ ലാല്‍ജോസിനെയോ വേദനിപ്പിക്കുന്ന തരത്തില്‍ ഒന്നും പറയില്ല, 14 കോടി പോയോ എന്നറിയില്ല

  പൃഥ്വിരാജ്.മഞ്ജു വാര്യര്‍, ആസിഫ് അലി ഉള്‍പ്പെടെയുളള താരങ്ങളാണ് അന്നയ്‌ക്കൊപ്പം കാപ്പയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ വേണു ആണ് കാപ്പ ഒരുക്കുന്നത്. തിരുവനന്തപുരം പശ്ചാത്തലമാക്കിയുളള ഒരു ഗ്യാംഗ്സ്റ്റര്‍ ചിത്രമാണ് കാപ്പയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് സിനിമയുടെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടത്. അതേസമയം സിനിമാതിരക്കുകള്‍ക്കിടെയും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് അന്ന ബെന്‍.

  Recommended Video

  മോഹൻ ലാലോ മമ്മൂട്ടിയോ? ആരാണ് കൂടുതൽ സമ്പന്നൻ

  തന്‌റെ എറ്റവും പുതിയ ചിത്രങ്ങളും വീഡിയോസുമെല്ലാം അന്ന പങ്കുവെക്കാറുണ്ട്. ഹെലന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സ്‌പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡ് അന്നയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ മറ്റ് നിരവധി പുരസ്‌കാരങ്ങള്‍ ആദ്യ സിനിമകളിലെ അഭിനയത്തിന് അന്ന ബെന്നിന് ലഭിച്ചു. സാറാസ് എന്ന ചിത്രത്തിലെ പ്രകടനത്തിനും നടിക്ക് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ സണ്ണി വെയ്ന്‍ അന്നയുടെ നായകനായി എത്തി.

  Read more about: anna ben
  English summary
  kumbalangi nights actress anna ben reveals about her breakup and first celebrity crush
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X