ചീത്തപ്പേര് മാറണമെങ്കിൽ അമ്മ വരണം!! ആ തൂവെളള ഷർട്ട് പിന്നിൽ ഇങ്ങനെയൊരു കഥയുണ്ട്...
സൂപ്പർ താരങ്ങളില്ല കടിച്ചാൽ പൊട്ടാത്ത മാസ് ഡയലോഗുകളിൽ കോരിതരിപ്പിക്കുന്ന സ്റ്റാണ്ട് രംഗങ്ങളില്ലാതെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റേഴ്സ്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴു തിയേറ്ററുകളിൽ മികച്ച കളക്ഷനുമായി ചിത്രം വിജയഗാഥ തുടരുന്നുണ്ട്.
സാധാരണക്കാരന്റെ ജീവിതം അവരുടെ കഥ പറഞ്ഞ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. അതിനാൽ തന്നെ ചിത്രം സാധാരണക്കാരെ വല്ലാതെ അടുപ്പിക്കും. മാസ് ഡയലോഗുകളില്ലാതെ സജിയും ബോബിയും ബേബിയുമൊക്കെ സാധാരണക്കാരന്റെ ഭാഷയിലാണ് സംസാരിക്കുന്നത് അത് പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് വളരെ വേഗത്തിൽ തന്നെ ഇറങ്ങി ചെല്ലും. കുമ്പളങ്ങി നൈറ്റ്സിലെ ഒരു ഉഗ്രൻ ഡിലീറ്റ് സീൻ പ്രേക്ഷകർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

എന്തിന് ഡിലീറ്റ് ചെയ്തു
ചിത്രത്തിലെ എല്ലാ സീനുകൾക്കും മികച്ച കൈയ്യടിയാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. രംഗങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം. സ്വഭാവിക നർമമാണ് ഈ ചിത്രത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. മോശമായ വാക്കുകളെ ഡബിൾ മീനിങ്ങ് വരുന്ന പദപ്രയോഗങ്ങളോ ചിത്രത്തിന്റെ ഒരുഭാഗത്ത് പോലും ഉപയോഗിച്ചിട്ടില്ല. ഡിലീറ്റ് സീൻ പുറത്തു വന്നതോടെ എന്തിന് ഈ രംഗങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

ആ വെള്ള ഷർട്ടിന്റെ പിന്നിലെ കഥ
സൗബിൻ ഷാഹിർ, ഷെയിൻ നിഗം, മാത്യൂ, ശ്രീനാഥ് ഭാസി എന്നിവരാണ് ഈ രംഗത്തുള്ളത്. അമ്മയെ തിരികെ വീട്ടിൽ കൂട്ടിക്കൊണ്ട് വരാൻ വേണ്ടി പോകുന്നതിനായുളള തയ്യാറെടുപ്പാണ് വീഡിയോയിൽ. ഇതിനായി തുണിക്കടയിൽ നിന്ന് പുതിയ വെളള ഷർട്ട് വാങ്ങുന്നതാണ് വീഡിയോയുടെ പ്രമേയം. '' ഈ വെളള ഷർട്ട് ഇട്ട് ചെന്നാലൊന്നും അമ്മ വരുന്ന് എനിയ്ക്ക് തോന്നണില്ലാട്ടാ എന്ന ബോബിയുടെ ഡയലോഗും അതിനു ശേഷമാളള ഫ്രാങ്കിയുടേയും ബോണിയുടേയും സജിയുടേയും എക്സ്പ്രഷൻ ഡയലോഗില്ലെങ്കിൽ പോലും നമ്മളെ ചിരിപ്പിക്കുന്നുണ്ട്.

അണിയറ പ്രവർത്തകരുടെ സൈക്കളോജിക്കൽ മൂവ്
ചിത്രത്തെ പോലെ തന്നെ മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്കും ലഭിക്കുനംനത്. പ്രേക്ഷകരെ കൊണ്ട് വീണ്ടും ഈ ചിത്രം കാണിക്കാനുളള അണിയറ പ്രവർത്തകരുടെ സൈക്കളോജിക്കൽ മൂവാണ് ഇപ്പോൾ പുറത്തു വിട്ട് രംഗമെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. കൂടാതെ ഈ രംഗം എന്തിന് ഡിലീറ്റ് ചെയ്തു എന്നുളള ചോദ്യവും ഉയർന്നു വരുന്നുണ്ട്. ഇപ്പോഴും ചിത്രം മികച്ച പ്രതികരണം ലഭിച്ചു കൊണ്ട് തിയേറ്ററുകളിൽ വിജയ പ്രദർശനം തുടരുകയാണ്. 2019 ൽ പുറത്തിറങ്ങിയതിൽ വൻ വിജയമായ ചിത്രമായിരുന്നു ഇത്

ചിരിപ്പിച്ച സൗബിന്റെ വാക്കുകൾ
പുറത്തു വന്ന ചിത്രത്തിന് രണ്ടാം ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഫഹദ് ഫാസിൽ , സൗബിൻ എന്നിവരുടെ കോമ്പിനേഷനോടെയായിരുന്നു ട്രെയിലറിന്റെ ആരംഭം. ഗേൾസിനെ അത്യാവശ്യം ഫ്രീഡം ആനുവദിച്ചു കൊടുക്കുന്ന ഫാമിലിയാണ് ഞങ്ങടെ എന്ന ഫഹദിന്റെ ആ ഡയലോഗോടു കൂടി കുമ്പളങ്ങിയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തു വന്ന ഏറ്റവും പുതിയ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലറിന്റെ അവസാനമായി വന്നേ ഒന്നൂടെ കാണാം എന്നുളള സൗബിന്റെ സ്വരശുദ്ധമായ ആ ഡായലോഗ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തിട്ടുത്തിരുന്നു.


Click it and Unblock the Notifications