ഫഹദിനെ വില്ലനാക്കിയപ്പോള്‍ സൗബിന്‍, ഷെയിന്‍, ശ്രീനാഥ് ഭാസി എന്നിവരെ സഹോദരങ്ങളാക്കി!

ദിലീഷ് പോത്തനും ഫഹദ് ഫാസിലും നിര്‍മ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിനെ കുറിച്ച് ഓരാ ദിവസം കഴിയും തോറും നിരവധി വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്. തൊണ്ടിമുതലിന് ശേഷം അതേ കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമ കൂടിയായതിനാല്‍ മലയാളി പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

kumbalangi-nights

ചിത്രത്തില്‍ ഫഹദ് വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതോടെ ആകാംഷ കൂടിയിരിക്കുകയാണെന്നുള്ളതില്‍ സംശയമില്ല. ഷൈന്‍ നിഗമാണ് സിനിമയിലെ നായകന്‍. ഇവര്‍ക്കൊപ്പമുള്ള മറ്റ് താരങ്ങളെ കുറിച്ചും വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യൂ തോമസ് (പുതുമുഖം) എന്നിവര്‍ സിനിമയില്‍ സഹോദരന്മാരായി അഭിനയിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.

നവാഗതനായ മധു സി നാരയണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീഷ് പോത്തനും ശ്യം പുഷ്‌കരനും ചേര്‍ന്ന് വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്ന പേരില്‍ പുതിയ സിനിമ നിര്‍മ്മാണ കമ്പനി തുടങ്ങിയിരിക്കുകയാണ്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഫഹദ് ഫാസിലിന്റെ കീഴിലുള്ള നിര്‍മാണ കമ്പനിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

kumbalangi-nights

ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ സിനിമ തന്നെയാണിത്. ദിലീഷ് പോത്തന്റെ സംവിധാനത്തിലെത്തിയ ആദ്യ രണ്ട് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ശ്യാം പുഷ്‌കരന്‍ തന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സിന് വേണ്ടിയും കഥ ഒരുക്കുന്നത്. ഒരു ഫാമിലി ഡ്രാമയായിട്ടാണ് സിനിമ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X