കുമ്പളങ്ങി നൈറ്റ്‌സിന് വമ്പന്‍ വരവേല്‍പ്പ്, സൗബിനും ഫഹദും മിന്നിച്ചു!അഡാറ് കൂട്ടുകെട്ടിലെ മാസ് സിനിമ

ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ഫെബ്രുവരി ഏഴിന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് സിനിമ ഇറങ്ങി മൂന്ന് വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി എത്തിയിരിക്കുന്നത്. 2019 ലെ ആദ്യ ബ്ലോക്ബസ്റ്റര്‍ മൂവിയാണോ കുമ്പളങ്ങി നൈറ്റ്‌സ് എന്ന കാര്യത്തെ കുറിച്ചാണ് ഇനി അറിയാനുള്ളത്. സിനിമയെ കുറിച്ച് ആദ്യം വന്ന പ്രേക്ഷക പ്രതികരണമിങ്ങനെ..

കുമ്പളങ്ങി എന്ന നാട്

കുമ്പളങ്ങി എന്ന നാട്

കുമ്പളങ്ങി കേരളത്തിലെ വ്യത്യസ്തമായ ഒരു ദേശമാണ്‌. എല്ലാം മലിനമാകുന്ന ഒരു കാലത്ത് സ്വന്തം ജൈവീകത കാത്തുസൂക്ഷിക്കുവാൻ ശ്രമിക്കുന്ന നാട്.
ഈ നാട്ടിലെ തീർത്തും വ്യത്യസ്ത രീതിയിൽ ജീവിക്കുന്നവരിലേക്കുള്ള ഒരു ക്യാമറ ചലിപ്പിക്കലാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന് കാഴ്ചയുടെ ആദ്യ മിനിറ്റുകളുൽ തോന്നുന്നു.

ഫഹദ് വീണ്ടും വിസ്മയപ്പെടുത്തുന്നു

ഫഹദ് വീണ്ടും വിസ്മയപ്പെടുത്തുന്നു

സൂപ്പർ പെർഫോമൻസിലൂടെ ഫഹദ് വീണ്ടും വിസ്മയപ്പെടുത്തുന്നു. ഒരു തലക്ക് വെളിവില്ലാത്തവനെ ഇത്ര മനോഹരമായി വ്യത്യസ്തമായി അവതരിപ്പിച്ചുവെന്നുള്ളത് കണ്ട് തന്നെ അറിയണം. ഈ അഭിനേതാവ് മലയാളത്തിന്റെ അഭിമാനം എന്നു പറഞ്ഞാൽപ്പോര മറിച്ച് അതുക്കും മേലെയാണ്. അതെ അഭിനയത്തിൽ ദിനംപ്രതി മികവ് കാണിച്ച് കൊണ്ടിരിക്കുന്ന ടാലന്റഡ് ആക്ടർ. ആദ്യഘട്ടത്തിൽ തികച്ചും അപ്രസക്തമെന്ന് തോന്നാവുന്ന ഒരു കഥാപാത്രത്തെയാണ് ഈ സിനിമയിലെ ഏറ്റവും മനോഹരമുള്ളതാക്കി ഫഹദ് മാറ്റുന്നത്.

ഫസ്റ്റ് ഹാഫ് കിടിലൻ

ജൂഡ് ആന്റണി

കുമ്പളങ്ങി നൈറ്റ്സ്. ഇതൊരു സിനിമയല്ല. ഒരു പാഠ പുസ്തകമാണ്. എഴുത്തു, സംഗീതം, ക്യാമറ, അഭിനയം, സംവിധാനം, കാഴ്ചപ്പാട്. അതിഗംഭീരം. ശ്യാം പുഷ്ക്കരൻ തന്നെയാണ് സിനിമയുടെ നട്ടെല്ല്. ഫഹദ്, സൗബിൻ, ഷെയിൻ, ശ്രീനാഥ്, ബേബി തകർത്തു. മധു എന്ന കിടിലം സംവിധായകൻ. Thanks for this wonderful film Dileeshettan Nazriya Fahadh n Shyam pushkaran.

യുവാക്കൾക്ക് വേണ്ടിയൊരു സിനിമ.

ഫോറം കേരള

ഫോറം കേരള പറയുന്ന പ്രകാരം ഫീൽ ഗുഡ് മൂവിയാണ് കുമ്പളങ്ങി നൈറ്റ്സ്

സൗബിൻ പൊളിച്ചു..

കുമ്പളങ്ങി മിന്നിച്ചു.

കുമ്പളങ്ങി നൈറ്റ്സ് ഒരു തിരിച്ചറിവാണ്

കുമ്പളങ്ങി നൈറ്റ്സ് ഒരു തിരിച്ചറിവാണ്

കുമ്പളങ്ങി നൈറ്റ്സ് ഒരു തിരിച്ചറിവാണ്. മലയാളി മറന്നു പോയ മലയാളിയുടെ തന്നെ സ്വന്തം ജീവിതത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ വഴി കാണിച്ചു തരുന്നെരു കഥ.

ഫീൽ ഗുഡ് മൂവി

കൂട്ടുകെട്ടിലെ ചിത്രം.

ഫോറം കേരള

 കുമ്പളങ്ങി നൈറ്റ്‌സ്

കുമ്പളങ്ങി നൈറ്റ്‌സ്

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഫഹദ് ഫാസില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞാലും ഷെയിന്‍ നീഗമാണ് ചിത്രത്തിലെ നായകന്‍. ഒപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവരെല്ലാം സഹോദരന്മാരായി അഭിയനിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആരാധകരും സിനിമാപ്രേമികളും കാത്തിരുന്ന സിനിമ ബോക്‌സോഫീസിലും മിന്നുന്ന പ്രകടനമായിരിക്കും കാഴ്ച വെക്കുക.

 സിനിമയുടെ പ്രത്യേകതകള്‍

സിനിമയുടെ പ്രത്യേകതകള്‍

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഹിറ്റാക്കിയതിന് ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരനും വീണ്ടുമൊന്നിക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ്. സിനിമയുടെ നിര്‍മാണത്തിലൂടെയാണ് ഇത്തവണ മൂവരും ഒന്നിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ടസുമായി ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുന്നത്. നിര്‍മാണത്തിന് പുറമേ ശ്യാം പുഷ്‌കരനാണ് കുമ്പളങ്ങി നൈറ്റ്‌സിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഷൈജു ഖാലിദാണ് ഛായാഗ്രഹണം, സുശിന്‍ സംഗീതം പകരുമ്പോള്‍ സൈജു ശ്രീധാരനാണ് എഡിറ്റിംഗ്.

 ഫഹദിന്റെ വില്ലന്‍ വേഷം

ഫഹദിന്റെ വില്ലന്‍ വേഷം

സ്വഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്ന ഫഹദ് ഫാസില്‍ വളരെ ശ്രദ്ധേയമായൊരു വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത. ഒരു നാഗരിക കുടുംബമാണ് സിനിമയുടെ കഥാ പശ്ചാതലമാവുന്നത്. പൃഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായ 9 എന്ന സിനിമയ്‌ക്കൊപ്പമാണ് കുമ്പളങ്ങി നൈറ്റ്‌സ് റിലീസിനെത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X