ചരിത്രം ആവര്‍ത്തിക്കാന്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും! ഇത്തവണ കുമ്പളങ്ങി നൈറ്റ്‌സ് മിന്നിക്കും!

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജനുവരിയില്‍ വമ്പന്‍ റിലീസായി എത്തുകയാണ്. എന്നാല്‍ ഫെബ്രുവരിയില്‍ തിയറ്ററുകളിലേക്ക് എത്തുന്ന സിനിമകള്‍ ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയാണ്. പൃഥ്വിരാജിന്റെ നയന്‍, മമ്മൂട്ടിയുടെ യാത്ര, പേരന്‍പ്, തുടങ്ങിയ സിനിമകള്‍ക്കൊപ്പമാണ് കുമ്പളങ്ങി നൈറ്റ്‌സുമെത്തുന്നത്.

മഹേഷിന്റെ പ്രതികാരം മുതല്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാണ്. അതേ കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഇത്തവണ നായകനിലും സംവിധായകനിലുമെല്ലാം മാറ്റമുണ്ടെങ്കിലും സിനിമ മിന്നിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കുമ്പളങ്ങി നൈറ്റ്‌സ്

കുമ്പളങ്ങി നൈറ്റ്‌സ്

ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തില്‍ ഷെയിന്‍ നീഗമാണ് നായകനാവുമ്പോള്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവരെല്ലാം സഹോദരന്മാരായിട്ടാണ് അഭിയനിക്കുന്നതെന്നാണ് ഏറ്റവും വലിയ പ്രത്യേകത. സിനിമയില്‍ നിന്നും താരങ്ങളുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ഒരു ഫാമിലി ഡ്രാമയായി ഒരുക്കുന്ന സിനിമയ്ക്ക് ശ്യാം പുഷ്‌കരനാണ് തിരക്കഥ എഴുതിയത്.

ക്യാരക്ടര്‍ പോസ്റ്ററുകള്‍

ബോബി എന്ന കഥാപാത്രത്തെയാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്നത്. ബേബി മോള്‍ എന്ന കഥാപാത്രത്തില്‍ അന്ന ബെന്‍ എന്ന നടി എത്തുന്നു. സൗബിന്‍ ഷാഹിര്‍ സജി എന്ന വേഷത്തിലെത്തുമ്പോള്‍ ഫഹദ് ഫാസില്‍ ഷമ്മി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. യുഎസ്എ ഓക്കെ, ഇല്ല ഓക്കെ അല്ലെന്ന് പറയുന്ന ഡയലോഗിലൂടെയാണ് ഫഹദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരിക്കും കാഴ്ച വെക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

സൈക്കോ വില്ലനായി ഫഹദ്

കുമ്പളങ്ങി നൈറ്റ്‌സിനെ കുറിച്ച് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ ഫഹദ് വില്ലന്‍ വേഷത്തില്‍ അഭിനയിക്കുമെന്നാണ്. എന്നാല്‍ വെറും വില്ലനല്ല സൈക്കോ വില്ലനായിട്ടായിരിക്കും ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ അക്കാര്യം സൂചിപ്പിച്ചിട്ടില്ലെങ്കിലും അതിന് സാധ്യതയുണ്ടെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ മുഴുനീളം വില്ലന്‍ കഥാപാത്രത്തെയായിരിക്കും ഫഹദ് അവതരിപ്പിക്കുന്നത്.

 കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു

കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നിങ്ങനെ രണ്ട് സിനിമകള്‍ ഹിറ്റാക്കിയതിന് ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരനും വീണ്ടുമൊന്നിക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ്. ഇത്തവണ സിനിമയുടെ നിര്‍മാണവും മൂവരും ചേര്‍ന്നിട്ടാണ്. വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ടസുമായി ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം, സുശിന്‍ സംഗീതം പകരുമ്പോള്‍ സൈജു ശ്രീധാരനാണ് എഡിറ്റിംഗ്.

 റിലീസിനെത്തുന്നു

റിലീസിനെത്തുന്നു

സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓരോന്നായി വന്നതോടെ കുമ്പളിങ്ങി നൈറ്റ്‌സ് വലിയ ആകാംഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. വരുന്ന ഫെബ്രുവരി ഏഴിന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. ഫഹദിനെ ഹൈലൈറ്റ് ചെയ്യാതെ സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നീഗം തുടങ്ങിയവരെ കാണിച്ച് കൊണ്ടായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. ഇതുവരെ പരീക്ഷിക്കാത്ത വ്യത്യസ്ത ലുക്ക് ആയതിനാല്‍ പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X