ഈസ് ഇറ്റ് ഓവർ!! ദെൻ പ്ലേ ക്രിക്കറ്റ്... പ്രേക്ഷകരെ വീണ്ടും ചിരിപ്പ് സൗബിൻ, കുമ്പളങ്ങി വീഡിയോ വൈറൽ
പ്രേക്ഷകരെ വീണ്ടും ചിരിപ്പ് സൗബിൻ
കുമ്പളങ്ങി നൈറ്റ്സിന്റെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴും തിയേറ്ററുകളിൽ മികച്ച കയ്യടി നേടി ചിത്രത്തിന്റെ വിജയ യാത്ര തുടരുകയാണ്. ഇത്രയധികം സൂപ്പർ ഹിറ്റായ ചിത്രം ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. സിനിമയുടെ മറ്റൊരു വ്യത്യസ്ത മുഖമാണ് കുമ്പളങ്ങി നൈറ്റ്സിൽ കണ്ടത്. ഈചിത്രം സൂപ്പർ ഹിറ്റാകാൻ ഇതൊരു കാരണമാണ്.
യുത്തിന്റെ കഥപറയുന്ന ചിത്രങ്ങൾ കൂടുതൽ ആകർഷിക്കുന്നത് യൂത്തന്മാരെയാണ്. എന്നാൽ കുമ്പളങ്ങി യുടെ കാര്യം നേരെ വിപരീതമാണ്. എല്ലാ പ്രായക്കാരേയും ഒരുപോലെ എന്റർടെയ്ൻ ചെയ്യാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. ഇത് എല്ലാ സിനിമയ്ക്ക് ലഭിക്കുന്ന ഭാഗ്യമല്ല. കൂടാതെ സോഷ്യൽ മീഡിയ സൈറ്റുകളിലും സിനിമ കോളങ്ങളിലും മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തെ തേടിയെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശ്യാം പുഷ്കരൻ ഡയറീസിന്റെ ആറാം ഭാഗമാണ്. ചിത്രത്തിലെ അഭിനേതാക്കളുടെ അഭിപ്രായവും കുറച്ച് രസകരമായ സംഭവം കൂട്ടിച്ചേർത്താണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.

ഡബ്ബിങ് സ്റ്റുഡിയോ
ഡബ്ബിങ് സ്റ്റുഡിയോയുടെ പശ്ചാത്തലത്തിലാണ് ശ്യാംപുഷ്കരൻ യറീസിന്റെ ആറാം ഭാഗം പുറത്തു വന്നിരിക്കുന്നത്. കുമ്പളങ്ങിയുടെ ഡബ്ബിങ് മുഹൂർത്തങ്ങൾ കോർത്തങ്ങളും രസകരമായ സംഭവങ്ങളും ഈ വീഡിയോയിൽ കാണാൻ സാധിക്കു. കുമ്പളങ്ങിയിൽ പുതിയ താരങ്ങളാണ് കൂടുതൽ. ഇവരുടെ ഡബ്ബിങ് രീതിയും സ്റ്റുഡിയോയ്ക്കുളളിലെ നർമ്മ മുഹൂർത്തങ്ങളും കാണാൻ സാധിക്കുന്നുണ്ട്.

അഭിനേതാക്കളുടെ പ്രതികരണം
ഇതിനു മുൻപ് ശ്യാം പുഷ്കരൻ ഡയറീസിന്റെ ആദ്യ ഭാഗങ്ങൾ പുറത്തു വന്നിരുന്നു. ആദ്യ ഭാഗങ്ങളിലെ പോലെ തന്നെ ചിത്രത്തിലെ താരങ്ങളുടെ അനുഭവങ്ങളും ലൊക്കേഷൻ വിശേഷങ്ങളും തന്നെയാണ് ആറാം ഭാഗത്തിലുമുളളത്. അന്ന ബെൻ, ശ്രീനാഥ് ഭാസി, മാത്യൂ, സുരാജ്, റിയ എന്നിവരുടെ പ്രതികരണങ്ങളാണ് ആറാം ഭാഗത്തിൽ. കൂടാതെ സൗബിന്റേയും ഷെയിനിന്റേയും ചില ബ്ബിങ് രംഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിനിമ പുതിയതല്ല
മുല്ല എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ തല കാണിച്ചിട്ടുളള സുരാജ് മുഴുനീളം കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുളള ചിത്രമാണ് കുമ്പളങങി നൈറ്റ്സ്. ഷെയിന്റെ കൂട്ടുകാരനായിട്ടാണ് താരം ചിത്രത്തിൻ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ എല്ലാവരേയും ഇഷ്ടമാണെന്ന് സുരജ് പറഞ്ഞു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തിയത് കുമ്പളങ്ങിയിലൂടെയാണെന്നും റിയ പറയുന്നുണ്ട്.

പ്രതീക്ഷിക്കാതെ ലഭിച്ച ഭാഗ്യം
പ്രതീക്ഷിക്കാതെ ലഭിച്ച ഭാഗ്യമാണ് കുമ്പളങ്ങിയെന്നാണ് അന്ന പറഞ്ഞത്. അഭിനയിക്കാൻ ഇഷ്ടമാണ്. കാസ്റ്റിങ് കാളുകൾക്ക് കണ്ട അപ്ലിക്കേഷൻ അയക്കാറുണ്ട്. ബാംഗ്ലൂരിൽ നിന്ന് ജോലി ലെഫ്റ്റ് ചെയ്തത് നാട്ടിയെത്തപ്പോഴാണ് കുമ്പളങ്ങി ലഭിക്കുന്നത്. ഓഡിഷനു പോയി സെലക്ട് ആകുകയായിരുന്നെന്ന് അന്ന പറഞ്ഞു. ചിത്രം സൂപ്പർ ഹിറ്റാകുമെന്നുള്ള പ്രതീക്ഷയും താരം പങ്കുവെയ്ക്കുന്നുണ്ട്. സിനിമ കണ്ടിട്ടില്ല പക്ഷെ ഈ ചിത്രം ഹിറ്റായില്ലെങ്കിൽ ഏത് ചിത്രമാകും ഹിറ്റാകുക എന്നാണ് കുമ്പളങ്ങിയെ കുറിച്ച് ശ്രീനാഥ് ഭാസി പറഞ്ഞത്.

ചിരിപ്പിച്ച് സൗബിന്റെ ഇംഗ്ലീഷ്
സ്വഭാവ നർമ്മത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്ന നടനാണ് സൗബിൻ. ഇപ്പോഴും പ്രേമത്തിലെ എനിയ്ക്ക് പാടുള്ളത് പറ്റുള്ളൂ എന്നുള്ള യലോഗ് പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാണ്. എന്നാൽ ഇവിടെ ഇംഗ്ലീഷിലൂടെയാണ് സൗബിൻ പ്രേക്ഷകരെ ചിരിപ്പിച്ചിരിക്കുന്നത്. ഭാവ വ്യത്യാസമോയാതൊരു വിധ ചലനമോ ഇല്ലാതെ പ്രേക്ഷകരെ ചിരിപ്പിച്ചത് . സൗബിന്റെ കയ്യിലെ ഡാറ്റു മാറയ്ക്കുന്ന സമയത്തുള്ള നർമ മൂഹൂർത്തങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുവിപ്പിച്ചിരിക്കുന്നത്. ഗൗരവത്തോടെയുള്ള സൗബിന്റെ ഇംഗ്ലീഷ് പ്രേക്ഷകർക്കിടയിൽ ചിരി പടർത്തിയിട്ടുണ്ട്.


Click it and Unblock the Notifications