ആദ്യം ഗൗരവം... പിന്നെ ചിരി.!! കുമ്പളി നൈറ്റ്സിന്റെ ഡബ്ബിങ് വീഡിയോ പുറത്ത്, കാണൂ

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ട്രെയിലറും പുറത്തു വന്നിട്ടുണ്ട്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കുമ്പളങ്ങി നെറ്റ്സ്. തൊണ്ടി മുതലും ദൃക്സാക്ഷിയും, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം ശ്യാം പുഷ്കർ , ദിലീഷ് പോത്തൻ കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. കൂടാതെ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, ശ്രീനാഥ് ഫാസി, സൗബിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ട്രെയിലറും പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവയ്ക്ക് രണ്ടിനു ലഭിച്ചത്. മറ്റ് രണ്ട് ചിത്രങ്ങളെ പോലെ ഇതും സൂപ്പർ ഡ്യൂപ്പർ ഹിറ്റാകുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിനു വേണ്ടിയുള്ള സൗബിന്റെ ഡബ്ബിങ്ങാണ്. ഇതിൽ നിന്നു തന്നെ ചിത്രത്തിന്റെ ഏകദേശ രൂപം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

  ആദ്യം നിശബ്ദത

ആദ്യം നിശബ്ദത

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിനു വേണ്ടിയുളള ഡബ്ബിങ്ങാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഗൗരവത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ചിരി. ആ ചിരി പൊട്ടിച്ചിരിയായി മാറുകയാണ്. പിന്നെ കഴിഞ്ഞെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ്. സജി, ഞങ്ങളേയും സൗബിനേയും ഒരുപോലെ കിഴക്കി ക്യാരക്ടരപ്‍ ആണ്. അല്ലെങ്കിൽ വേണ്ട, തള്ള് കുറയ്ക്കാം, സ്ക്രീനിൽ നേരിടട് കാണമെന്ന് പറഞ്ഞ് വീഡിയോ അവസാനിക്കുകയാണ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ കൊണ്ട് തന്നെ വീഡിയോ വൈറലായിരിക്കുകയാണ്.

വില്ലനായി ഫഹദ്

വില്ലനായി ഫഹദ്

ദിലീഷിന്റെ മറ്റ് രണ്ട് ചിത്രങ്ങളിലും ഫഹദ് നായികനായി തിളങ്ങിയപ്പോൾ പുതിയ ചിത്രത്തിൽ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. സൈക്കോ ടൈപ്പ് ക്യാറക്ടറാണ് ചിത്രത്തിൽ ഫഹദ് ചെയ്യുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മുഴു നീളം കഥാപാത്രമായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. സ്വഭാവികാഭിനയം കൊണ്ട് ജനഹൃദയങ്ങളിൽ‌ കയറിപ്പറ്റി താരത്തിന്റെ മലയാളത്തിലെ ആദ്യത്തെ വില്ലൻ കഥാപാത്രം. ഇതിനു മുൻപ് തമിഴിൽ വില്ലൻ വേഷത്തിൽ തിളങ്ങിയിരുന്നുതാരം.

സഹേദരങ്ങളായി സൗബിനും ഷെയ്നും

സഹേദരങ്ങളായി സൗബിനും ഷെയ്നും

ഫഹദ് വില്ലനാകുമ്പോൾ നായികനായി എത്തുന്ന യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ഷെയ്ൻ നിഗമാണ്. കൂടാതെ സൗബിൻ ഷാഹിറും, ശ്രരീനാഥ് ഭാസിയും പുതുമുഖ താരം മാത്യൂ തോമസ്സും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിൽ സഹോദരന്മരായിട്ടാണ് ഇവർ എത്തുന്നത്. പറവയ്ക്ക് ശേഷം സൗബിൻ-ശ്രീനാഥ് ഭാസി, ഷെയ്ൻ എന്നിവർ‌ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വീണ്ടും ദൂരദർശൻ

വീണ്ടും ദൂരദർശൻ

ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധേയമായിരുന്നു. സൗബിൻ, ഷെയ്ൻ, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യൂ തോമസ്സുമായിരുന്നു ടീസറിൽ പ്രത്യക്ഷപ്പെട്ടത്. പണ്ട് കാലത്തെ ദൂരദർശൻ വാർത്തയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ടീസർ. വളരെ രസകരമായ ടീസർ സമൂഹ്യമാധ്യമത്തിൽ വൈറലായിരുന്നു.

ചിത്രത്തിന്റെ റിലീസ്

ചിത്രത്തിന്റെ റിലീസ്

നസ്രിയ നസീം, ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്ന ബാനറിലാണ് ഇവര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം പുഷ്‌കരന്‍ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫ്രെബുവരി ഏഴിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X