ദിലീഷ് പോത്തന്‍ ലോലനാണെന്ന് നസ്രിയ! കുമ്പളങ്ങി നൈറ്റ്‌സിന്റെ ഗെറ്റ് ടുഗെദര്‍ ആഘോഷമാക്കി താരങ്ങള്‍!!

ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മധു സി നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സ് റിലീസിനൊരുങ്ങുകയാണ്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാംപുഷ്‌കരന്‍ എന്നീ ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കുമ്പളങ്ങി നൈറ്റ്‌സിന്റെ റിലീസിന് മുന്നോടിയായി സിനിമയിലെ അണിയറ പ്രവര്‍ത്തകരെല്ലാം ഒത്ത് ചേര്‍ന്നിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കാനും മറ്റുമായിട്ടാണ് താരങ്ങളെല്ലാം ഒത്ത് ചേര്‍ന്നത്. ഫഹദ്, ദിലീഷ് പോത്തന്‍, നസ്രിയ, സൗബിന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരെല്ലാം എത്തിയിരുന്നു. ഇതില്‍ നസ്രിയ അടക്കമുള്ള താരങ്ങള്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

  ദിലീഷ് പോത്തന്റെ വാക്കുകള്‍

ദിലീഷ് പോത്തന്റെ വാക്കുകള്‍

ചിത്രം പൂര്‍ത്തിയായി കഴിഞ്ഞു. സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ഞങ്ങള്‍ തൃപ്തരാണ്. ഞാന്‍ പടമൊക്കെ കണ്ടാല്‍ കരയുന്ന ആളാണെന്ന് ദിലീഷ് പറയുന്നു. ഇത് കേട്ട നസ്രിയയാണ് ദിലീഷ് പോത്തന്‍ ലോലനാണെന്ന് പറഞ്ഞത്. എന്തൊക്കെ പറഞ്ഞാലും ഒരു പടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് ഇത് ഓടുമോ എന്ന് നമ്മള്‍ ആലോചിക്കുമെന്നാണ് നിര്‍മാണത്തെ കുറിച്ച് ദിലീഷ് പോത്തന്‍ പറയുന്നത്.

 സജി അതിശയിപ്പിക്കും

സജി അതിശയിപ്പിക്കും

സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന സജി എന്ന കഥാാത്രമാണ് തനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്ന് സംവിധായകന്‍ മധു പറയുന്നു. സജി എന്ന കഥാപാത്രത്തെ സൗബിന്‍ വേറൊരു ലെവലിലേക്ക് കൊണ്ട് പോയി. ചിത്രീകരണം തുടങ്ങുന്നതിന് മുന്നെ ഉണ്ടായിരുന്ന സജി അല്ല വളര്‍ന്ന് വന്നത്. സജി എന്ന കഥാപാത്രം തന്റെ ജീവിതകാലം മുഴുവന്‍ കൂടെ നില്‍ക്കുന്നൊരു വേഷമായിരിക്കുമെന്നാണ് സൗബിന്‍ പറയുന്നത്. കാരണം ഷൂട്ടിംഗ് കഴിഞ്ഞിട്ടും അത് മനസില്‍ കയറി വരും.

 ആരെയും സങ്കടപ്പെടുത്തില്ല

ആരെയും സങ്കടപ്പെടുത്തില്ല

ഷമ്മിയെ പോലൊരാളെ തനിക്ക് അറിയില്ലെന്നാണ് ഫഹദ് പറയുന്നത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് അങ്ങനെ ഒരാളെ അറിയുന്നതെന്നും ഫഹദ് പറയുമ്പോള്‍ അതൊക്കെ ശ്യാമേട്ടന് മാത്രം അറിയുന്നവരാണെന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്. എന്തൊക്കെയായലും സിനിമ ആരെയും സങ്കടപ്പെടുത്തില്ലെന്നാണ് ഫഹദ് പറയുന്നത്. ഛായാഗ്രഹകന്‍ ഷൈജു ഖാലിദിനെ കുറിച്ചും ഫഹദ് പറഞ്ഞിരുന്നു. ഷൈജുവില്‍ നിന്നും പ്രശംസ കിട്ടുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സിനിമയിലെ എന്റെ ആദ്യദിവസത്തെ ഷൂട്ട്. ഷോട്ട് കഴിഞ്ഞ് ഇവര്‍ക്ക് അത് ഓക്കെ അല്ലെന്ന് എന്നോട് പറയാന്‍ ഒരു മടി. അപ്പോഴാണ് ക്യാമറയുടെ പിറകില്‍ കൂടെ ഷൈജു ഒന്നനങ്ങി ചെയ്യടോ എന്ന് പറഞ്ഞതെന്നും ഫഹദ് ഓര്‍മ്മിക്കുന്നു.

  കുമ്പളങ്ങി നൈറ്റ്‌സ് വരുന്നു

കുമ്പളങ്ങി നൈറ്റ്‌സ് വരുന്നു

ഷെയിന്‍ നീഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, എന്നിങ്ങനെയുള്ള താരങ്ങള്‍ അണിനിരക്കുന്ന സിനിമയ്ക്ക് ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ഹിറ്റ് സിനിമയ്ക്ക് ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരനും വീണ്ടുമൊന്നിക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ്. ഇത്തവണ സിനിമയുടെ നിര്‍മാണത്തിലൂടെയാണ് മൂന്ന് പേരും ഒന്നിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ടസുമായി ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം, സുശിന്‍ സംഗീതം പകരുമ്പോള്‍ സൈജു ശ്രീധാരനാണ് എഡിറ്റിംഗ്.

  ഹിറ്റായ ക്യാരക്ടര്‍ പോസ്റ്ററുകള്‍

ഹിറ്റായ ക്യാരക്ടര്‍ പോസ്റ്ററുകള്‍

സിനിമയില്‍ നിന്നും പുറത്ത് വന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിനെ കുറിച്ച് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ ഫഹദ് വില്ലന്‍ വേഷത്തില്‍ അഭിനയിക്കുമെന്നാണ്. എന്നാല്‍ വെറും വില്ലനല്ല സൈക്കോ വില്ലനായിട്ടായിരിക്കും ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയായിരിക്കും കുമ്പളങ്ങി നൈറ്റ്‌സ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X