അബി ഇക്ക ഉണ്ടായിരുന്നെങ്കിൽ അഭിമാനിച്ചേനെ!! ഷെയ്ന്റെ പ്രകടനത്തിൽ അബിയെ കുറിച്ചോർത്ത്..

ചിത്രത്തിലെ ഗാനമായ ഉയിരിൻ തൊടും തളിർ എന്ന് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റേഴ്സ്. യൂത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഷെയ്ൻ നിഗം, ശ്രീനാഥ് ഫാസി, സൗബിൻ, ഫഹദജ് ഫാസിൽ എന്നിവരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 7 ന് ചിത്രം പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറും ആദ്യ ഗാനത്തിനുമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

kumbalagi

ചിത്രത്തിലെ ഗാനമായ ഉയിരിൻ തൊടും തളിർ എന്ന് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇത് ലഭിച്ചിരുന്നത്. വ്യത്യസ്ത തരത്തിലുളള ആലപാന ശൈലിയും സംഗീതവും പ്രേക്ഷകരെ ഈ ഗാനത്തിലേയ്ക്ക് വലിച്ചടിപ്പിക്കുകയായിരുന്നു. ഇപ്പോഴിത ഈ ഗാനത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ലിറിക്കൽ വീഡിയോയ്ക്ക് കിട്ടിയതിന്റെ ഇരട്ടി സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്. പാട്ടിൽ ഷെയ്ൻ നിഗമിന്റെ പ്രകടമാണ് എല്ലാവരും എടുത്തു പറയുന്നത് . താരത്തിനെ കുറിച്ച് പറയുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഓടിയെത്തുന്നത് അച്ഛൻ അബിയെയാണ്.

  അബിയെ കുറിച്ചോർത്ത്

അബിയെ കുറിച്ചോർത്ത്

കുമ്പളിങ്ങി നൈറ്റ്സിന്റെ വീഡിയോ ഗാനമായ ഉയിരിൻ എന്ന് തുടങ്ങുന്ന ഗാനം പുറത്ത് വന്നപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തിയ അബിയുടെ മുഖമായിരുന്നു. ഷെയ്ന്റെ ഈ പ്രകടനം കാണാൻ അബിയുണ്ടായിരുന്നെങ്കിൽ ഏറെ അഭിമാനിച്ചേനെയെന്ന് പ്രേക്ഷകർ പറയുന്നു. അത്ര മികച്ച പ്രകടനമാണ് പാട്ടിൽ ഷെയ്ൻ കാഴ്ചവെച്ചിരിക്കുന്നത്. കൂടാതെ സിനിമ സൂപ്പർ ഹറ്റാകും എന്നതിൽ സംശയം ഇല്ലെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

കൊച്ചിയിലെ ജീവിത കാഴ്ചയും പ്രണയവും

കൊച്ചിയിലെ ജീവിത കാഴ്ചയും പ്രണയവും

കൊച്ചിയിലെ ജീവിത കാഴ്ചയും പ്രണയവുമാണ് പാട്ടിന്റെ പ്രമേയം. കൊച്ചിയിലെ ഹിസ്റ്റോറിക്കൽ ഹിൽ പാലസും കായലോരങ്ങളും ഈ ഗാനത്തിന്റെ മറ്റൊരു ആകർഷണമാണ്. പ്രണയത്തിന്റെ മറ്റൊരു മുഖമാണ് ഈ പാട്ടിലൂടെ സംവിധായകൻ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ബഹളമോ പ്രേക്ഷകരുടെ ഞെട്ടി ചുളിയിപ്പിക്കുന്ന സീനുകളോ ഈ ഗാനത്തിലില്ലാത്ത. അതിമനോഹരമായ ഒരു പ്രണയമാണ് ഉയിരിൻ എന്ന ഗാനം പങ്കുവെയ്ക്കുന്നത്.

പകുതി അടഞ്ഞ ശബ്ദം

പകുതി അടഞ്ഞ ശബ്ദം

ഉയിരിൻ തൊടും തളിർ, വിരലാകാണേ നീ... അരികിൽ നടക്കണേ, ചുടുകാറ്റിന് കൂട്ടിണയായ് എന്ന തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ആദ്യം പുറത്തു വന്നത്. മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചത്. അതിമനോഹരമായ പതിഞ്ഞ സ്വരത്തിൽ സുരജ് സന്തോഷും ആൻ ആമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അൻവർ അലിയുടെ മനോഹര വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സുശിൽ ശ്യാമാണ്. പുതുമുഖ താരം അന്ന ബെന്നും ഷെയിൻ നിഗവുമാണ് പാട്ടിൽ. കൂടാതെ ആനിന്റെ പാതി അടഞ്ഞ ശബ്ദത്തിലുള്ള ഈ ഗാനത്തിന് സോഷ്യൽ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്യ

ചിത്രത്തിന്റെ ഹൈലൈറ്റ്

ചിത്രത്തിന്റെ ഹൈലൈറ്റ്

പ്രേക്ഷകർക്ക് ഹിറ്റ് ചിത്രങ്ങൾ മാത്രം സമ്മാനിച്ച ടീമാണ് ദിലീഷ് പോത്തൻ- ശ്യാം പുഷ്കർ-ഫഹദ് ഫാസിൽ ടീം. ഇവരുടെ എല്ലാ ചിത്രങ്ങളും സൂപ്പർ ‍ ഡ്യൂപ്പർ ഹിറ്റാണ്. ഇപ്പോഴിത ഈ ടീമിനോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട് പുതുമുഖ താരങ്ങളായ സൗബിനു ഷെയ്നും ശ്രീനാഥ് ഭാസിയും എത്തുമ്പോൾ ചിത്രം സൂപ്പർ ഹിറ്റാകും എന്നതിൽ സംശയം ഒന്നും തന്നെ വേണ്ട. ഇതുനു മുൻപ് ഈ കോമ്പോ ഒരുമിച്ചെത്തിയ പറവ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഫെബ്രുവരി 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഫഹദിന്റെ വില്ലൻ

ഫഹദിന്റെ വില്ലൻ

നായകനായും അൽപം നെഗറ്റീവ് ഡച്ചുള്ള നായകനായും ഫഹദ് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത ഈ ചിത്രത്തിലൂടെ പൂർണ്ണമായ വില്ലൻ വേഷത്തിലെത്തുകയാണ് താരം എത്തുന്നത്. വെറും വില്ലനല്ല സൈക്കോ വില്ലനായിട്ടായിരിക്കും ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫഹദിന്റെ വില്ലൻ വേഷം ഇപ്പോൾ സോ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. താരത്തിന്റെ മറ്റൊരു മുഖത്തിനായി പ്രേക്ഷകർ കാത്തിരുപ്പിലാണ്. ചിത്രത്തില്‍ മുഴുനീളം വില്ലന്‍ കഥാപാത്രത്തെയായിരിക്കും ഫഹദ് അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X