twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസിലിന്റെ മാസിന് മുന്നില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് ബോക്‌സോഫീസ്! കുമ്പളങ്ങി നൈറ്റ്‌സ് മിന്നിച്ചു

    |

    പുതിയ സിനിമകള്‍ റിലീസിനെത്തുന്നതോടെ നടന്‍ ഫഹദ് ഫാസില്‍ തന്റെ പേരില്‍ പുതിയ റെക്കോര്‍ഡുകള്‍ രചിച്ച് കൊണ്ടിരിക്കുകയാണ്. ഞാന്‍ പ്രകാശന്‍ തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടെയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ് കൂടി റിലീസ് ചെയ്തത്. 2019 ഫെബ്രുവരി എട്ടിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ബോക്‌സോഫീസില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

    ഈ വര്‍ഷം മറ്റൊരു സിനിമകള്‍ക്കും ലഭിക്കാത്ത ഗംഭീര തുടക്കമായിരുന്നു കുമ്പളങ്ങിക്കാര്‍ സ്വന്തമാക്കിയത്. കേരള ബോക്‌സോഫീസിലെ കണക്ക് വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും വിദേശത്ത് നിന്നും സിനിമയ്ക്ക് മോശമില്ലാത്ത തരത്തില്‍ സാമ്പത്തിക വരുമാനം ലഭിച്ചിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് സിനിമയുടെ ഏറ്റവും പുതിയ കണക്കുകള്‍ പറഞ്ഞിരിക്കുന്നത്.

     കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ കോടികള്‍

    കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ കോടികള്‍

    2019 ല്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടിയ ആദ്യ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു. പതിനെട്ട് ദിവസം കൊണ്ട് 99.73 ലക്ഷം നേടിയ ചിത്രം 19ാം ദിവസം ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് തന്നെ 1 കോടി നേടിയിരുന്നു. അതിവേഗം 1 കോടി വാരിക്കുട്ടിയ ചിത്രം റിലിസീനെത്തി 38 ദിവസം കഴിയുമ്പോള്‍ 1.80 കോടിയാണ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം ചിത്രം വാരിക്കൂട്ടിയത്. ഇപ്പോഴും പ്രതിദിനം 14 ഓളം ഷോ ലഭിക്കുന്നതിനാല്‍ ഓരോ ദിവസവും 4 ലക്ഷത്തിനടുത്ത് വരെ കളക്ഷന്‍ സ്വന്തമാക്കുന്നുണ്ട്. ഇതോടെ അതിവേഗം 2 കോടിയിലെത്താന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല.

     വിദേശത്ത് നിന്നും

    വിദേശത്ത് നിന്നും

    വിദേശ വിപണികളില്‍ നിന്നും മികച്ച സാമ്പത്തിക വരുമാനം കണ്ടെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. 16.67 കോടിയ്ക്ക് മുകളില്‍ കളക്ഷനാണ് ഇതുവരെ വിദേശത്ത് നിന്നും കുമ്പളങ്ങി നൈറ്റ്‌സിന് ലഭിച്ചത്. യുഎഇ-ജിസിസി യില്‍ നിന്ന് മാത്രമായി 13 കോടിയോളം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ പരീക്ഷക്കാലമായതിനാല്‍ ചെറിയൊരു ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും 20 കോടിയ്ക്ക് മുകൡ കളക്ഷന്‍ കിട്ടിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

     വിജയമല്ല മഹാവിജയം

    വിജയമല്ല മഹാവിജയം

    കേരളത്തിലെ ഒരു സിനിമയ്ക്ക് മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്നും ലഭിക്കാവുന്നതില്‍ മികച്ച സാമ്പത്തിക വരുമാനമാണ് കുമ്പളങ്ങി നൈറ്റ്‌സിന് ലഭിച്ചിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഇത്രയും മികച്ചൊരു പ്രകടനം നടത്തിയ മറ്റൊരു സിനിമ ഇല്ലെന്ന് വേണം പറയാന്‍. ഈ വര്‍ഷം റിലീസിനെത്തിയ നിവിന്‍ പോളിയുടെ മിഖായേല്‍, പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളെല്ലാം പാതി വഴിയില്‍ തന്നെ മത്സരയോട്ടം അവസാനിപ്പിച്ചിരുന്നു.

    കൂട്ടുകെട്ടിലെ ചിത്രം

    കൂട്ടുകെട്ടിലെ ചിത്രം

    ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നീഗം ഇവരുടെ സാന്നിധ്യമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിനെ ശ്രദ്ധേയമാക്കിയത്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്‌കരനായിരുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഹിറ്റായതോടെ ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി ചേര്‍ന്നായിരുന്നു നിര്‍മാണം.

    English summary
    Kumbalangi Nights world wide Box Office Collection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X