For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കേശു അണ്ണനും നെയ്യാറ്റിൻകര ഗോപേട്ടനുമെല്ലാം ഫാർ ഫാർ ബെറ്റർ'; 'ജാക്ക് ആന്റ് ജിൽ' ദുരന്തമെന്ന് അശ്വതി!

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത അൽഫോൻസാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതി അഥവാ പ്രസില്ല ജെറിൻ എന്ന നടിയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായിരുന്നു അൽഫോൻസാമ്മ.

  അൽഫോൻസാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തിയായ അമലയെയുമാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തത്. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. നാല് സീരിയലുകളിൽ മാത്രമാണ് അശ്വതി തന്റെ കരിയറിൽ അഭിനയിച്ചത്.

  Also Read: ആറ് വർ‌ഷത്തെ പ്രണയം വിവാഹത്തിലേക്ക്, ഭാവിവധുവിനെ ചേർത്ത് പിടിച്ച് ചുംബിച്ച് കുടുംബവിളക്ക് താരം നൂബിൻ ജോണി!

  കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകിയ താരം പിന്നീട് അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുള്ള സൂചനയും തന്റെ അമിത ഭാരം കുറച്ചതിന്റെ സന്തോഷവും അശ്വതി പങ്കുവെച്ചത് തരംഗമായിരുന്നു.

  വർക്കൗട്ട് ചലഞ്ചും, സിനിമാ ചർച്ചകളുമെല്ലാമായിട്ടാണ് അശ്വതി സോഷ്യൽമീഡിയയിൽ നിറയാറുള്ളത്. എന്നാൽ വളരെ നാളത്തെ ഇടവേളയ്ക്ക്ശേഷം അശ്വതി സോഷ്യൽമീഡിയയിൽ വൈറലാകാൻ തുടങ്ങിയത് ബിഗ് ബോസ് വിലയിരുത്തലുകളിലൂടെയായിരുന്നു.

  ഓരോ ദിവസവും ബിഗ്‌ബോസ് വീട്ടിൽ നടക്കുന്ന കാര്യങ്ങളെ തന്റേതായ കാഴ്ചപ്പാടിലൂടെ വിശദീകരിക്കുന്ന അശ്വതിയുടെ പോസ്റ്റുകളെല്ലാം വൈറലായിരുന്നു.

  Also Read: 'ഞാൻ ഈ ആഴ്ച പോയില്ലെങ്കിൽ ചിലർക്കൊക്കെ നല്ല സമയമായിരിക്കും... കരുതിയിരുന്നോ'; വാണിങ് നൽകി ധന്യ!

  ബിഗ്‌ബോസ് വീട്ടിലെ ഓരോരുത്തരുടേയും കളികളേയും മറ്റും വിമർശനാത്മകമായി വിലയിരുത്താറുള്ള അശ്വതി 'ഹേയ് ബിഗ്‌ബോസെ... ഇവരെയെല്ലാം ഒഴിവാക്കി എന്നെ വിളിക്കൂ' എന്ന് പറഞ്ഞ് ഇട്ട പോസ്റ്റും ശ്രദ്ധേയമായിരുന്നു.

  ഇപ്പോൾ മഞ്ജു വാര്യർ അഭിനയിച്ച് അടുത്തിടെ റിലീസ് ചെയ്ത ജാക്ക് ആന്റ് ജിൽ സിനിമ കണ്ടതിനെ കുറിച്ച് അശ്വതി എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

  'ജാക്ക് ആന്റ് ജിൽ' ദുരന്തമായ സിനിമയാണെന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്. ജാക്ക് ആന്റ് ജിൽ ജീവിതത്തിൽ ഒരു ശരാശരി മനുഷ്യൻ നേരിടുന്ന പോലത്തെ പല ദുരന്തങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ഇന്നലെ രാത്രി ഇത് കണ്ട് നേരിട്ടതിന്റെ അത്രയും ഉണ്ടാകില്ല എന്നാണ് തോന്നണത്. അതോ എനിക്ക് ആ സോഷ്യലോ സയൻസോ ഫിക്ഷനോ മനസിലാവാഞ്ഞിട്ടാണോ?.'

  'ഹമ്മേ.... ന്റെ കേശു അണ്ണനും നെയ്യാറ്റിൻകര ഗോപേട്ടനും എല്ലാം ഫാർ ഫാർ ബെറ്റർ ആയിരുന്നു ഇത് വെച്ചു നോക്കുമ്പോൾ. മഞ്ജു ചേച്ചി... ചേച്ചിടെ കൈയിലെ തേപ്പ് പെട്ടി കണ്ടപ്പോഴേ മനസിലാക്കണമാരുന്നു.... അല്ലേ ഞങ്ങൾ ഫാൻസിനെ തേച്ചതാണെന്ന്...'


  'ക്ഷമിക്കണം.... പറയാതിരിക്കാൻ വയ്യ!. ഞാൻ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മോശം സിനിമ...' എന്നാണ് അശ്വതി സോഷ്യൽമീഡിയയിൽ കുറിച്ചത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആന്റ് ജിൽ.

  സന്തോഷ് ശിവൻ, അജിൽ എസ്.എം, സുരേഷ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മെയ് 20നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ തരംഗമായിരുന്നു.

  സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വലിയൊരു താരനിരയും മഞ്ജുവിനൊപ്പം ചിത്രത്തിൽ അഭിനയിച്ചിരുന്നു.

  ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം.പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിൽ ജൂൺ 16ന് മുതലാണ് ജാക്ക് ആന്റ് ജിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്.

  സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന ചിത്രം കൂടിയായിരുന്നു ജാക്ക് ആന്റ് ജിൽ. ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്. ആദ്യമായാണ് മഞ്ജു വാര്യർ സന്തോഷ് ശിവന്റെ സംവിധാനത്തിൽ അഭിനയിച്ചത്.

  Read more about: aswathy
  English summary
  kumkumapoovu actress aswathy criticised Manju Warrier new movie Jack and Jill
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X