ഞാനും ഭർത്താവും അജ്മാനിലുണ്ട്! ഒളിച്ചു താമസിക്കുന്നില്ല, വ്യാജ വാർത്തയെ കുറിച്ച് കുങ്കുമപ്പൂവ് താരം
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കുങ്കുമപൂവ് എന്ന പരമ്പരയുലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമായിരുന്നു പ്രസില്ല എന്ന അശ്വതി. പരമ്പരയിലെ അമല എന്ന കഥാപാത്രം താരത്തിന് മികച്ച ഹൈപ്പായിരുന്നു നൽകിയത്. നെഗറ്റീവ് കഥാപാത്രമായിട്ടു പോലും മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് ആയിരുന്നു. അൽഫോണ്‍സമ്മയായും താരം പ്രത്യക്ഷപ്പെട്ടിരുന്നു.
വിവാഹത്തിനു ശേഷം സീരിയലുകളിൽ താരം സജീവമല്ലായിരുന്നു. യുഎഇയിൽ സ്ഥിര താമസക്കാരിയാക്കി താരം ഇടയ്ക്ക് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. താരവും ഭർത്താവും ഒളിച്ച് താമസിക്കുകയാണെന്നായിരുന്നു പ്രചരിച്ച വാർത്ത. എന്നാൽ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി താനും ഭർത്താവ് ജെറിനും അജ്മാനിൽ തന്നെയുണ്ടെന്നും, ഒളിച്ചു താമസിക്കേണ്ട കാര്യമില്ലെന്ന് പ്രസില്ല പറയുന്നു. മനോര ഓൺലൈനാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

താനും ഭർത്താവും ഒളിവിൽ താമസിക്കുകയാണെന്നുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ അത് തീർത്തും അടിസ്ഥാന രഹിതമാണെന്നും താരം പറഞ്ഞു. ഞാനും ഭർത്താവും യുഎഇ സർക്കാരിന് കീഴിൽ ബിസിനസ് ചെയ്യുന്നവരാണ്. ഞാനോ ഭർത്താവോ ഒളിവിൽ പോയിട്ടില്ല. ഇപ്പോഴും യുഎഇയിലെ അജ്മാനിലുണ്ട്. ആർക്കും വേണമെങ്കിലും എന്നെ കാണുകയും വിളിക്കുകയും ചെയ്യാം- പ്രസില്ല പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി കുടുംബത്തിനോടൊപ്പം യുഎഇ ലാണ് താമസം. മൂന്നു വർഷം മുൻപ് പ്രസില്ലയുടെ പേരിൽ ഇവർ അജ്മാൻ കേന്ദ്രീകരിച്ച് കെട്ടിട നിർമാണ കമ്പനി ആരംഭിച്ചു. മൂന്ന് മാസം മുൻപ് ജെറിന്റെ സുഹൃത്തും അയൽവാസിയുമായ രാജേഷ് ബാബു സെയിൽസ് മാനേജരായി കമ്പനിയിൽ ചേർന്നു. അടുത്തിടെ തനിക്ക് ശമ്പളം നൽകുന്നില്ലെന്ന് കാണിച്ച് രാജേഷ് ബാബു അജ്മാൻ ലേബർ കോടതിയിൽ പരാതി നൽകുകയായിരുന്നു. ഇതിന് ശേഷമായിരുന്നു വാർത്ത വന്നത്.

ഇതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. രണ്ടാഴ്ചയിലേറെയായി ജോലിയക്ക് വരാഞ്ഞതിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് മാറ്റുകയായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഇത്തരത്തിലുളള ദുഷ്പ്രചരണം നടത്തുന്നതെന്ന് നടി അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ രാജേഷ ബാബു കമ്പനിയക്ക് ചില ബാധ്യതകളും വരുത്തിവെച്ചിട്ടുണ്ട്.സെയിൽസ് മാനേജർ മാത്രമായിരുന്ന അയാൾ കമ്പനിയുടെ പാർട്ണറാണെന്നാണ് പറഞ്ഞു പരത്തുകയായിരുന്നു .രാജേഷ് ബാബുവിന്റെ പരാതിയിൽ അജ്മാൻ കോടതി ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു എന്ന് പറയുന്നതും പച്ച കള്ളമാണെന്നും പ്രസില്ല പറഞ്ഞു.

യുഎഇയിൽ ഒളിച്ചു കഴിയുന്നത് എന്തിനാണ്. യുഎഇ ലെ തൊഴിൽ നിയമം അനുസരിച്ച് പ്രശ്ന പരിഹാരം ഉണ്ടാകുമെന്നല്ലാ ഒളിച്ചു കഴിയേണ്ട ആവശ്യമില്ല. ഒളിച്ചു കഴിയുക എന്ന് പറയുന്നത് വലിയ തമാശയാണ്. താൻ യുഎഇ ലെ എല്ലാ സ്ഥലത്തും സഞ്ചരിക്കുന്ന ആളാണ്. ഇടയ്ക്ക് ഒരു ഷോർട്ട് ഫിലിം അഭിനയിച്ചിരുന്നു.വ്യാജ പ്രചാരണത്തിനെതിരെ അജ്മാൻ പോലീസിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകുമെന്നും താര അഭിമുഖത്തിൽ പറഞ്ഞു...


Click it and Unblock the Notifications