'ചെയിൻ സ്മോക്കർ, ഒരു ദിവസം 100 സി​ഗരറ്റെങ്കിലും വലിക്കും, ദൈവീക പരിവേഷമായിരുന്നു, ഞങ്ങളെ ചവിട്ടാൻ വന്നയാളാണ്'‌

സിനിമാ പാരമ്പര്യമുള്ള കുടുംബമായിരുന്നുവെങ്കിലും കുഞ്ചാക്കോ ബോബന്റെ ലക്ഷ്യത്തിൽ സിനിമ ഉണ്ടായിരുന്നില്ല. അപ്പന്റെ ആ​ഗ്രഹമാണ് സിനിമ പരീക്ഷിക്കാൻ നടനെ പ്രേരിപ്പിച്ചത്. 29 വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചാക്കോച്ചൻ. കുഞ്ചാക്കോ ബോബനോടുള്ള അതേ സ്നേഹം അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളോടും പ്രേക്ഷകർക്കുണ്ട്. പതിനാല് വർഷത്തെ കാത്തിരിപ്പിനുശേഷം നടന് ആദ്യത്തെ കൺമണി പിറന്നപ്പോൾ താരത്തിന്റെ കുടുംബത്തേക്കാൾ കൂടുതൽ സന്തോഷിച്ചതും ആഘോഷിച്ചതും നടന്റെ ആരാധകരും മലയാളി പ്രേക്ഷകരുമായിരുന്നു.

ഇപ്പോഴിതാ മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാര്യയെ കുറിച്ചും അപ്പനെ കുറിച്ചും ഏക മകനെ കുറിച്ചും നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആദ്യം ഭാര്യ പ്രിയയുമൊത്തുള്ള പഴയൊരു ഫോട്ടോയെ കുറിച്ചാണ് നടൻ സംസാരിച്ച് തുടങ്ങിയത്. വീട്ടുകാർ അറിയാതെ കറങ്ങാൻ പോയപ്പോൾ ഞങ്ങൾ പകർത്തിയതാണ്. വീടിന് അടുത്തുള്ള സ്ഥലങ്ങളിൽ തന്നെയാണ്.

Kunchacko Boban
Photo Credit: Kunchacko Boban / Facebook

എട്ട് കൊല്ലത്തോളം പ്രണയിച്ചശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചത്. എന്റെ രണ്ടാമത്തെ സിനിമയായ നക്ഷത്രത്താരാട്ടിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുമ്പോൾ പങ്കജ് ഹോട്ടലിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്. അന്ന് മൊബൈൽ ഫോൺ പോലുള്ളതൊന്നും പ്രചാരത്തിലുള്ള കാലമല്ല. എന്നെ കാണാനും സംസാരിക്കും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാനുമായി ഞാൻ താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിൽ ആളുകൾ വരും.

ക്യാമറുമായിട്ടാണ് വരുന്നത്. ഓട്ടോ​ഗ്രാഫും വാങ്ങിക്കും. അക്കൂട്ടത്തിൽ കുറച്ച് കോളജ് വിദ്യാർത്ഥികളും ഉണ്ടായിരുന്നു. അവരിൽ ഒരാൾ പ്രിയയായിരുന്നു. ആ സമയത്ത് പെട്ട് പോയതാണ്. പ്രിയയുടെ കാര്യത്തിൽ ഫസ്റ്റ് സൈറ്റ് ലവ്വായിരുന്നു. അന്ന് കുട്ടിയുടെ പേരും വിവരങ്ങളും കണ്ടുപിടിക്കാൻ കഷ്ടപ്പാടായിരുന്നു.

പക്ഷെ സംഭവിച്ചു.‍ എനിക്കുള്ള അരിമണിയിൽ എഴുതിയിരുന്നത് പുള്ളിക്കാരിയുടെ പേരായിരുന്നു കുഞ്ചാക്കോ ബോബൻ പറയുന്നു. മകനെ ആദ്യമായി കയ്യിൽ കിട്ടിയപ്പോഴുള്ള അനുഭവമാണ് പിന്നീട് പങ്കുവെച്ചത്. പതിനാല് കൊല്ലത്തിനുശേഷം ഞങ്ങളെ ചവിട്ടാൻ വന്നയാളാണ് അവൻ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യുന്നയാളാണ്. വൈഫിന് അവൻ നല്ല ഇടികൊടുക്കും. പവർ പാക്ക്ഡ് ഇടിയും ചവിട്ടുമാണ്. ക്ഷമിക്കടീ എന്ത് ചെയ്യാൻ പറ്റും.... മകനായിപ്പോയില്ലേ എന്ന് ഞാൻ പ്രിയയോട് പറയും.

ഒന്നേ ഉള്ളുവെന്നതുകൊണ്ട് ക്ഷമിക്കുന്നു. അല്ലെങ്കിൽ ഇടിച്ച് പൂച്ചയ്ക്ക് ഇട്ട് കൊടുത്തേനെ എന്ന് പറയും പ്രിയ. ഞാൻ അപ്പന് കൊടുത്തിട്ടുള്ള പണി എനിക്ക് തരാനുള്ള ഐറ്റമാണല്ലോ ഇത് എന്നാണ് മോനെ ആദ്യമായി കയ്യിൽ കിട്ടിയപ്പോൾ തോന്നിയത്. പിന്നെ അവനാണ് എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം.

Kunchacko Boban
Photo Credit: Kunchacko Boban / Facebook

ഒരുപാട് പേരുടെ പ്രാർത്ഥനകൾ ഉണ്ടായിരുന്നു. അവരുടെ പ്രാർത്ഥനയുടെ ഫലമാണ് അവൻ. ഇവൻ നന്നായിട്ട് വരേണ്ടത് അവരുടെ കൂടി ഉത്തരവാദിത്വമാണെന്നും നടൻ പറഞ്ഞു. പിന്നീട് പിതാവിനൊപ്പമുള്ള ഓർമകളാണ് പങ്കുവെച്ചത്. അപ്പൻ പണ്ട് കട്ട ലുക്കായിരുന്നു. അതിന്റെ നാല് അയലത്ത് പോലും ഞങ്ങൾ ആരും വരില്ല. അപ്പനും വർഷങ്ങൾക്ക് മുമ്പ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എല്ലാ മക്കളേയും പോലെ അപ്പനായിരുന്നു എന്റെ ഹീറോ.

സിനിമയിലേക്ക് വരണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നില്ല. പക്ഷെ എന്നെ സിനിമയിൽ കാണാൻ അപ്പൻ ഒരുപാട് ആ​ഗ്രഹിച്ചിരുന്നു. അപ്പനെ കെട്ടിപിടിച്ച് കിടക്കുന്ന എന്റെ ഫോട്ടോ കണ്ട് ഞങ്ങൾ ഭയങ്കര സ്നേഹത്തിലാണെന്ന് തെറ്റിദ്ധരിക്കരുത്. ഞങ്ങൾ വഴക്ക് കൂടാറുണ്ടായിരുന്നു. അപ്പൻ ഒരു ചെയിൻ സ്മോക്കറായിരുന്നു. നൂറ് സി​ഗരറ്റെങ്കിലും ഒരു ദിവസം വലിക്കുമായിരുന്നു. ചില ദിവസങ്ങളിൽ നോക്കിയാൽ ആഷ്ട്രേയിൽ നാലെണ്ണം പുകഞ്ഞുകൊണ്ടിരിക്കുന്നതും കയ്യിൽ ഒരെണ്ണം എരി‍ഞ്ഞുകൊണ്ടിരിക്കുന്നതും കാണാം.

എന്റെ ഫ്രണ്ട്സ് എന്നെ കാണാൻ വീട്ടിൽ വരുമ്പോൾ പറയുന്ന ഒരു കാര്യമുണ്ട്. അപ്പൻ റൂമിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഒരു ദൈവീക പരിവേഷമാണെന്ന്. കാരണം ചുറ്റും പുക കാണും. അതിന്റെ പേരിൽ അപ്പന് ഒരുപാട് ​ഹെൽത്ത് ഇഷ്യൂസ് ഉണ്ടായി. ഇക്കാര്യത്തിനാണ് ഞങ്ങൾ വഴക്കിട്ടിട്ടുള്ളതും. ഇനിയൊരു റൊമാന്റിക്ക് സിനിമ പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... എന്റെ പ്രായത്തിന് അനുസരിച്ചുള്ള റൊമാന്റിക്ക് സിനിമ വന്നാൽ ചെയ്യും.

രാമന്റെ ഏദൻതോട്ടം എന്ന സിനിമ ചെയ്ത ശേഷമാണ് എനിക്ക് ഏറ്റവും കൂടുതൽ സ്ത്രീകളുടെ മെസേജുകൾ വന്നത്. ആ സമയത്ത് പ്രിയയോട് ഞാൻ പറയുമായിരുന്നു ഞാൻ വഴിതെറ്റാതെ എന്നെ നോക്കിക്കോണേയെന്നെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

More from Filmibeat

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X