തന്നെ കുറിച്ചുള്ള നായികമാരുടെ കമന്റ് ഏറെ വേദനിപ്പിച്ചിരുന്നു, വെളിപ്പെടുത്തി ചാക്കോച്ചൻ

പ്രായഭേദമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ഹേറ്റേഴ്സില്ലാത്ത മലയാളത്തിലെ ഒരു താരം കൂടിയാണ് ഇദ്ദേഹം. 1997ൽ ഫസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ നായകനായി അരങ്ങേറ്റം കുറിച്ച താരം ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിയത്തി പ്രാവ് പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചിത്രവും നടന്റെ കഥാപാത്രവും പ്രേക്ഷകരുടെ ഇയിൽ ചർച്ചാ വിഷയമാണ്.

താരപുത്രിയുടെ മേക്കോവരർ ചിത്രം വൈറലാകുന്നു

മലയാളത്തിലെ എവർഗ്രീൻ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ശക്തമായ കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടും ചാക്കോച്ചനെ ഇന്നും അറിയപ്പെടുന്നത് ചോക്ലേറ്റ് ഹീറോയായിട്ടാണ്. ഇപ്പോഴിതാ മലയളത്തിലെ നടിമാർ തന്നെ കുറിച്ച് പറയുന്നതിൽ ഏറെ വിഷമകരമായ കാര്യത്തെ കുറിച്ച് ചാക്കോച്ചൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.‌

നായികമാർ പറയുന്നത്

ചോക്ലേറ്റ് ഹീറോ എന്ന നിലയിൽ കൈയ്യടി നേടിയ കുഞ്ചാക്കോ ബോബൻ ഇപ്പോഴത്തെ നായികമാർക്കൊപ്പം അഭിനയിക്കുമ്പോൾ അവർ പറയുന്ന വിഷമകരമായ കാര്യം ഏറെ രസകരമായിട്ടാണ് അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ... ഇന്നത്തെ നായികമാർ എന്നെക്കുറിച്ച് പറയുന്ന കാര്യം കേട്ടാൽ ശരിക്കും ചങ്ക് തകർന്നു പോകും. പ്രത്യേകിച്ച് അപർണ ബാലമുരളിയുടെ ഒരു സ്ഥിരം വാചകമുണ്ട്. "ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചാക്കോച്ചൻറെ 'അനിയത്തി പ്രാവ്' കാണുന്നതെന്നൊക്കെ.

വിഷമകരമായ ഒരു രസകരമായ സംഗതി

ഇപ്പോൾ ഒപ്പം അഭിനയിക്കുന്ന പല നായിക നടിമാരും അങ്ങനെ പറയുമ്പോഴാണ് ഞാൻ എൻ്റെ പ്രായത്തെക്കുറിച്ച് പോലും ചിന്തിക്കുന്നത്". എന്തായാലും അങ്ങനെ പറയുന്നത് ഏറെ വിഷമകരമായ ഒരു രസകരമായ സംഗതിയാണെന്ന് ചാക്കോച്ചൻ പറയുന്നു.

ടൈപ്പ് കാസ്റ്റ്

വ്യത്യസ്തമായ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടും ഇന്നും ചാക്കോച്ചനെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മംനസ്സിൽ ഓടിയെത്തുന്നത് അനിയത്തി പ്രാവിലെ സുധിയെയാണ്. മലയാളത്തിലെ എവർഗ്രീൻ താരജോഡികളാണ് ശാലിനിയും കുഞ്ചാക്കോ ബോബനും. അധികം സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ വൻ വിജയമാണ്. ഇന്നും നിറവും നക്ഷത്രത്താരാട്ടുമൊക്കെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

Recommended Video

ഹംസമായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ | Filmibaet Malayalam
രണ്ടാം വരവ്

ടൈപ്പ് കാസ്റ്റിൽ ഒതുങ്ങിപ്പോയ നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് വൻ വിജയമായതിനെ തുടർന്ന് പ്രണയ ചത്രങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു,. ഒരുപോലെ ചിത്രങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. 'കസ്തൂരിമാനായിരുന്നു കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമാ ഘട്ടത്തിലെ അവസാന വിജയ ചിത്രം. പിന്നീട് മോശം തെരഞ്ഞെടുപ്പുകളിലൂടെ പ്രേക്ഷകരിൽ നിന്ന് അകന്നു പോയ കുഞ്ചാക്കോ ബോബനെ 'എൽസമ്മ എന്ന ആൺകുട്ടി' എന്ന സിനിമയിലൂടെയാണ് തിരിക വന്നത്. രണ്ടാം വരവിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങളായിരുന്നു നടൻ സൃഷ്ടിച്ചത്.2020 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്ന് കുഞ്ചാക്കോ ബോബന്റെ ത്രില്ലർ ചിത്രമായ അഞ്ചാം പതിരയായിരുന്നു. ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് താരങ്ങൾ

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X