വീണ്ടും പ്രിയയെ കൊച്ച് പെണ്‍കുട്ടിയായി കാണാന്‍ കഴിഞ്ഞു! സന്തോഷം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍
മകന്‍ പിറന്നതിന്റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ഇസഹാക്കിന്റെ വരവോട് കൂടി ജീവിതത്തില്‍ വന്ന സന്തോഷകരമായ മാറ്റത്തെ കുറിച്ച് താരദമ്പതികള്‍ വാതോരാതെ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ രസകരമായൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. പ്രിയ പഠിച്ച സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന് എത്തിയതരായിരുന്നു ഇരുവരും.
ഇരുപത് വര്‍ഷത്തിന് ശേഷമാണ് പ്രിയ പഠിച്ച തിരുവന്തപുരത്തെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടക്കുന്നത്. പരിപാടിയ്ക്കിടെ വേദിയില്‍ നിന്നും സംസാരിക്കുന്ന് പ്രിയയുടെ അടുത്ത് മകനെ എടുത്ത് പിടിച്ച് നില്‍ക്കുന്ന ചാക്കോച്ചന്റെ ചിത്രമായിരുന്നു പുറത്ത് വന്നത്. ഇതോടൊപ്പം താരം കുറിച്ച വരികള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

'നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണുകളില്‍ തിളക്കം കാണുന്നതിനെക്കാള്‍ അമൂല്യമായി മറ്റൊന്നില്ല. 20 വര്‍ഷത്തിന് ശേഷം ആദ്യമായി പ്രിയ പഠിച്ച തിരുവനന്തപുരത്തെ സെന്റ് തോമസ് സ്‌കൂളില്‍ പ്രിയയുടെ ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനത്തിനൊപ്പം അവിടെ എത്താനും അവളെ വീണ്ടും ഒരു കൊച്ചു പെണ്‍കുട്ടിയായി തോന്നിക്കാന്‍ കഴിഞ്ഞതിലും സന്തോഷം' എന്നുമായിരുന്നു ചാക്കോച്ചന്‍ കുറിച്ചത്.


Click it and Unblock the Notifications











