ചാക്കോച്ചനും അരവിന്ദ് സ്വാമിയ്ക്കുമൊപ്പം ജാക്കി ഷറോഫും, 'ഒറ്റ്' ലൊക്കേഷന്‍ വീഡിയോ

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാനകഥാപാത്രങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ പുതിയ ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചു. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ബോളിവുഡ് താരം ജാക്കി ഷറോഫും ചിത്രത്തിലെ മുംബൈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.

ottu

ഗോവയും മംഗലാപുരവുമാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. തീവണ്ടി സിനിമയുടെ സംവിധായകനായ ടി.പി ഫെല്ലിനിയാണ് ഒറ്റ് സംവിധാനം ചെയ്യുന്നത്. തമിഴില്‍ രണ്ടഗം എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സജീവാണ്.

മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍.സംഗീതം എ.എച്ച് കാശിഫ്. ഛായാഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. മെയ്ക്കപ്പ്- റോണക്‌സ് സേവ്യര്‍. സൗണ്ട് ഡിസൈണര്‍ രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രമാണിത്.

ഒറ്റിന്റെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അരവിന്ദ് സ്വാമിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടത്. തമിഴിലും മലയാളത്തിലുമായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻറെ തമിഴ് പേര് 'രണ്ടകം' എന്നാണ്. ' ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന വേളയിൽ തന്നെ 'ഒറ്റ്' വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തമിഴകത്തെയും മലയാളത്തിലെയും റൊമാൻ്റിക് ഹീറോകൾ ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജാക്കി ഷറോഫ് ആണ് മറ്റൊരു ആകർഷകമായ ഘടകം. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാവുണ്ട്. . ത്രില്ലർ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

Recommended Video

അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ

ലേക്ക് ഡൗണിന് ശേഷം കുഞ്ചാക്കോ ബോബൻ സിനിമയിൽ സജീവമായിട്ടുണ്ട്. 2020 ൽ പുറത്തിറങ്ങിയ ചാക്കോച്ചൻ ചിത്രം അഞ്ചാംപാതിര പ്രേക്ഷകരുടെ ഇടയിൽ ഇപ്പോഴും ചർച്ചാ വിഷയമാണ്. നായാട്ട്, നിഴൽ എന്നീ ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ. ഒടിടി റിലീസായിട്ടായിരുന്നു ഇവ രണ്ടും പുറത്ത വന്നത്. പട, ഭീമന്റെ വഴി, ഒറ്റ്., ആറാം പാതിര, നില വെളിച്ചം, മറിയം ടൈലേഴ്, തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന ചാക്കോച്ചൻ ചിത്രം.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X