സാധാരണ ദമ്പതിമാരെ പോലെ ഞങ്ങൾക്കിടയിലും വഴക്കുണ്ട്; 17 വർഷമായി പ്രിയയുടെ കൂടെയുള്ള ജീവിതത്തെ പറ്റി ചാക്കോച്ചൻ
മലയാളി പെണ്‍കുട്ടികള്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച അപൂര്‍വ്വം നായകന്മാരില്‍ ഒരാള്‍ കുഞ്ചാക്കോ ബോബനാണ്. തൊണ്ണൂറുകളില്‍ ചോക്ലേറ്റ് ഹീറോയായി നിറഞ്ഞ് നിന്ന കുഞ്ചാക്കോ ബോബന്‍ മറ്റൊരു പ്രണയത്തിലാണെന്ന് ആരാധികമാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ 2005 ഏപ്രില്‍ രണ്ടിന് എല്ലാ ആരാധികമാരെയും നിരാശരാക്കി കൊണ്ട് നടന്‍ വിവാഹിതനായി. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് ചാക്കോച്ചനും പ്രിയയും തമ്മില്‍ വിവാഹിതരാവുന്നത്.
വീണ്ടുമൊരു ഏപ്രില്‍ രണ്ട് വരുമ്പോള്‍ വിവാഹ ജീവിതത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് താരദമ്പതിമാര്‍. ഇത്തവണയും മകന്‍ ഇസഹാക്കിന്റെ സാന്നിധ്യത്തില്‍ ചെറിയൊരു വിവാഹ വാര്‍ഷികാഘോഷമാണ് ചാക്കോച്ചനും പ്രിയയും സംഘടിപ്പിച്ചത്. ഇതിനൊപ്പം പതിനേഴ് വര്‍ഷത്തോ ദാമ്പത്യ ജീവിതത്തില്‍ പ്രിയ തനിക്ക് എന്തായിരുന്നു എന്നതിനെ പറ്റി നടന്‍ എഴുതിയിരിക്കുകയാണ്.

'ഔദ്യോഗികമായി ഞങ്ങളൊരുമിച്ചതിന്റെ മധുരപതിനേഴ്. പ്രിയപ്പെട്ട ഭാര്യ, നിങ്ങളോടൊപ്പമുള്ള ജീവിതം മികച്ചതായി തന്നെ തുടരുകയാണ്. ഈ ഡിജിറ്റല്‍ ലോകത്ത് നിങ്ങളാണ് എന്റെ ഹൈ സ്പീഡ് വൈഫൈ. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ കുറിച്ചോര്‍ത്ത് എനിക്ക് അത്ഭുതപ്പെടാതെ ഇരിക്കാനാവില്ല. എന്നെ, എന്റെ കുടുംബത്തെ, എന്റെ പ്രൊഫഷനെ, എന്റെ സുഹൃത്തുക്കളെ... എന്റെ ജീവിതം മുഴുവന്‍ സന്തുലിതമായി നിലനിര്‍ത്തുന്നു.

മറ്റേതൊരു സാധാരണ ദമ്പതികളെയും പോലെ ചെറിയ വഴക്കുകളുടെ നിമിഷങ്ങള്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. പക്ഷേ രാത്രി അവസാനിക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ ഒത്തു ചേര്‍ന്ന് അടുത്ത ദിവസത്തെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റുന്നത് ഞങ്ങള്‍ ഒരു പോയിന്റാക്കി മാറ്റി. ഇന്ന് ഞാന്‍ സിനിമകളില്‍ നന്നായി അഭിനയിക്കുന്നു എങ്കില്‍, എന്നെ എന്നില്‍ തന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചതിന്റെയും, എല്ലാറ്റിനെയും വ്യത്യസ്തമായ വീക്ഷണകോണില്‍ കാണാനും മികച്ചതിന് വേണ്ടി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചതിന്റെ പ്രധാന ക്രെഡിറ്റ് നിനക്കാണ്'.

'ഓ പ്രിയേ ' എന്റെ ആദ്യ സിനിമയില്‍ തന്നെ പാടാന്‍ ആ പേര് തന്നതില്‍ ദൈവം ഒരു തെറ്റും ചെയ്തില്ല. കാരണം എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിങ്ങളാണ്. ഇത് വളരെ ലളിതവും എന്നാല്‍ മധുരതരവുമായ ഒരു ആഘോഷമായിരുന്നു.. അതിനിടയില്‍ ഞങ്ങളുടെ ലില്‍ ബോയിക്കൊപ്പം വളരെ മധുരമുള്ളതായി തോന്നി എന്നുമാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. മാത്രമല്ല സര്‍പ്രൈസ് ആയി ആനിവേഴ്‌സി ഡിന്നറും കേക്കും ഒരുക്കിയവര്‍ക്ക് ചാക്കോച്ചന്‍ നന്ദി പറയുകയും ചെയ്തിരിക്കുകയാണ്. ഒപ്പം ആശംസകള്‍ അറിയിച്ചവര്‍ക്കും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും തിരിച്ചും ഒത്തിരി സ്‌നേഹം നല്‍കുന്നു എന്നുമാണ് നടന്‍ പറഞ്ഞത്.
Recommended Video

ഒരു ഹോട്ടലില്‍ വെച്ചാണ് കുഞ്ചാക്കോ ബോബനും പ്രിയയും തമ്മില്‍ കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നിയതിനെ പറ്റി മുന്‍പൊരു അഭിമുഖത്തില്‍ ചാക്കോച്ചന്‍ പറഞ്ഞിരുന്നു. ആ സമയത്ത് പ്രീഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു പ്രിയ. അതുകൊണ്ട് വിവാഹം കഴിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നു. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2019 ലാണ് താരങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിക്കുന്നത്. ഇപ്പോള്‍ മകന്റെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതിമാര്‍


Click it and Unblock the Notifications











