സന്തോഷകരമായ മുഹൂർത്തം!! പ്രിയയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

കാലം മാറിയാലും കുഞ്ചാക്കോ ബോബൻ മലയാളി പ്രേക്ഷകരുടെ സ്വന്തം ചോക്ലേറ്റ് ബോയി ആണ്. ഫാസിൽ ചിത്രമായ അനിയത്തി പ്രാവിലൂടെ വെള്ളിത്തിരയിൽ എത്തി, വർഷങ്ങൾ കഴിഞ്ഞിട്ടും അന്നത്തെ അതേ സ്നേഹമാണ് ചാക്കോച്ചനോട് പ്രേക്ഷകർക്ക് ഇപ്പോഴുമുളളത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്തിയ ചാക്കോച്ചൻ ഇപ്പോൾ മലായള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. കഴിഞ്ഞ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ചാക്കോച്ചന് കഴിഞ്ഞിരുന്നു.

2019 ചാക്കോച്ചനെ സംബന്ധിച്ചടത്തോളം മികച്ച വർഷമാണ്. കരിയറിൽ മാത്രമാല്ല , ജീവിതത്തിലു സന്തോഷമായ ഒരുപാട് നിമിഷങ്ങൾ 2019 സമ്മാനിച്ചിട്ടുണ്ട്. 14 വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ കുഞ്ചാക്കോബോബൻ- പ്രിയ ദമ്പതികൾക്ക് ഒരു കുഞ്ഞു പിറന്നു. ചാക്കോച്ചനെ പോലെ പ്രേക്ഷകരും ഇവരുടെ സന്തോഷത്തിൽ പങ്കുചേർന്നിരുന്നു. സെലിബ്രിറ്റി അല്ലെങ്കിൽ പോലും ചാക്കോച്ചനെ പോലെ തന്നെ പ്രിയയ്ക്കും നിറയെ ആരാധകരാണുളളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട കപ്പിൾസാണ് ചാക്കോച്ചനും ഭാര്യയയും.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് കുഞ്ചാക്കോബോബൻ. തന്റെ ജീവിതത്തിലെ എല്ലാ സുഖ സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങളും മറ്റും ചാക്കോച്ചൻ പങ്കുവെച്ചിരുന്നു. ഇപ്പോഴിത ഭാര്യയ്ക്കൊപ്പമുള്ള അതി മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കുഞ്ഞിന്റെ പേരിടൽ ദിനത്തിലെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോക മാതൃദിനത്തിലായിരുന്നു കുഞ്ഞിന് പേര് ഇട്ടത്.

 ഭാര്യയ്ക്കൊപ്പമുള്ള  പുതിയ ചിത്രം

ഭാര്യയ്ക്കൊപ്പമുള്ള പുതിയ ചിത്രം

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് കുഞ്ചാക്കോബോബൻ. തന്റെ ജീവിതത്തിലെ എല്ലാ സുഖ സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങളും മറ്റും ചാക്കോച്ചൻ പങ്കുവെച്ചിരുന്നു. ഇപ്പോഴിത ഭാര്യയ്ക്കൊപ്പമുള്ള അതി മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കുഞ്ഞിന്റെ പേരിടൽ ദിനത്തിലെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോക മാതൃദിനത്തിലായിരുന്നു കുഞ്ഞിന് പേര് ഇട്ടത്. ഇസ എന്നാണ് കുഞ്ഞിന്റെ പേര്.

 പ്രണയ വിവാഹം

പ്രണയ വിവാഹം

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. ചാക്കോച്ചൻ പ്രിയ പ്രണയം കോളിവുഡിൽ പാട്ടാണ്. 2005 ഏപ്രിൽ 2 നായിരുന്നു ചാക്കോച്ചൻ-പ്രിയ ദമ്പതികളുടെ വിവാഹം. താരത്തിന്റെ ജീവിതത്തിലേയ്ക്ക് പ്രിയ എത്തിയ അതേ ഏപ്രിലിൽ തന്നെയാണ് കുഞ്ഞതിഥി ഇവരുടെ ജീവിതത്തിൽ എത്തുന്നത്. ചാക്കോച്ചനും കുടുംബത്തിനും ഏപ്രിൽ അൽപം സ്പെഷ്യലാണ്.

പതിനാല് വർഷത്തിനു ശേഷം

പതിനാല് വർഷത്തിനു ശേഷം

നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കഞ്ഞ് ജനിക്കുന്നത്. ഇതിന്റെ സന്തോഷം എത്ര ഏപ്രിൽ പതിനേഴിനായിരുന്നു താരത്തിന് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഈ വിവരം താരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരു ആൺകുട്ടി പിറന്നുവെന്നും നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ ബോബൻ നിങ്ങൾക്കെല്ലാവർക്കും അവന്റെ സ്നേഹം തരുമെന്നും താരം കുറിച്ചു.

 ബേബി ഷവർ

ബേബി ഷവർ

കുഞ്ഞ് ജനിച്ചതിനു ശേഷമാണ് താരം ബേബി ഷവറിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. പാരൻസ്ഹുഡിലേയ്ക്ക് കടക്കുന്നു എന്ന് കുറിച്ചു കൊണ്ടായിരുന്നു ചിത്രം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്. ആദ്യം കുഞ്ഞിന്റെ കാലുകൾ മാത്രമായിരുന്നു പ്രേക്ഷകർക്കായി പങ്കുവെച്ചത്. ഈസ്റ്റർ ദിനത്തിലായിരുന്നു അമ്മ മോളിയുടെ കൈകളിൽ ഉറങ്ങുന്ന കുഞ്ഞ് ഇസയുടെ ചിത്രം പങ്കുവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X