മിസ്റ്റര്‍ ബോബനൊപ്പം കൊച്ച് കുഞ്ചാക്കോ, അച്ഛന് ഹൃദയസ്പർശിയായ പിറന്നാള്‍ ആശംസ നേര്‍ന്ന് ചാക്കോച്ചൻ
പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. സിനിമ വിശേഷങ്ങളും കുടുംബത്തിലെ സന്തോഷകരമായ നിമിഷങ്ങളും ചാക്കോച്ചൻ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. . ഇപ്പോൾ കൂടുതലും മകൻ ഇസയുടെ വിശേഷങ്ങളുമായാണ് താരം എത്താറുള്ളത്.

അച്ഛന് ഹൃദയ സ്പർശിയായ പിറന്നാൾ ആശംസ നേർന്ന് ചാക്കോച്ചൻ. അച്ഛൻ ബോബൻ ചാക്കോയോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ഹൃദയ സ്പർശിയായ ആശംസ നേർന്നിരിക്കുന്നത് . അച്ഛനോടൊപ്പം പാൽ കുപ്പിയും പിടിച്ച് കിടക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ''മിസ്റ്റർ ബോബൻ അദ്ദേഹത്തിന്റെ കുഞ്ഞ് കുഞ്ചാക്കോയ്ക്കൊപ്പം.. ഹാപ്പി ബർത്ത് ഡേ അപ്പ.. എന്റെ ചലിക്കുന്ന സർവവിഞ്ജാനകോശം'' എന്ന് ചിത്രത്തിനോടൊപ്പം കുറിച്ചു കൊണ്ടാണ് താരം പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.
ചാക്കോച്ചന്റെ പിറന്നാൾ ആശംസ പ്രേക്ഷകർ നെഞ്ചിലേറ്റിയിട്ടുണ്ട്. അപ്പനും മകനും തമ്മിലുള്ള രൂപ സാദൃശ്യത്തെ കുറിച്ചാണ് പ്രേക്ഷകരിൽ അധികം പേരും പുറയുന്നത്. അതു പോലെ ഇസയെ പോലെ തന്നെയാണ് ചാക്കോച്ചനെന്നുമാണ് ചിലരുടെ കമന്റ്. സോഷ്യൽ മീഡിയയും ബോബൻ കുഞ്ചാക്കോയ്ക്ക് പിറന്നാൾ ആശസ നേർന്നിട്ടുണ്ട്.



Click it and Unblock the Notifications











