»   » ഭാര്യയ്ക്ക് വേണ്ടി ചാക്കോച്ചനൊരു പാട്ട് പാടി! ഇങ്ങനെ ഒരു സര്‍പ്രൈസ് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല

ഭാര്യയ്ക്ക് വേണ്ടി ചാക്കോച്ചനൊരു പാട്ട് പാടി! ഇങ്ങനെ ഒരു സര്‍പ്രൈസ് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല

Posted By:
Subscribe to Filmibeat Malayalam
ചാക്കോച്ചന്‍റെ പാട്ടും ആരാധകര്‍ക്ക് കൊടുത്ത സര്‍പ്രൈസും പൊളിച്ചു | filmibeat Malayalam

ചാക്കോച്ചന് ഭാര്യ പ്രിയയോടുള്ള സ്‌നേഹം എത്രമാത്രമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. പല അഭിമുഖങ്ങളിലും ചാക്കോച്ചന്‍ ഭാര്യയോടുള്ള സ്‌നേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് വേണ്ടി മനോഹരമായി പാടി ഞെട്ടിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോ വൈറലായി മാറിയിരുന്നെങ്കിലും പാട്ടിന്റെ അവസാനം ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നു.

ആരാധകരെ ഞെട്ടിച്ച് സണ്ണി ലിയോണ്‍ പുരുഷനായി! പുരുഷനാവാന്‍ എളുപ്പമല്ലെന്നും ഞാനത് സാധിച്ചെന്നും സണ്ണി!

ആസിഫ് അലിയുടെ സിനിമയായ കോഹിനൂറില്‍ വിജയ് യേസുദാസ് പാടിയ പാട്ടായിരുന്നു ചാക്കോച്ചന്‍ വീണ്ടും പാടിയിരുന്നത്. ഒപ്പം ഭാര്യ പ്രിയയുമുണ്ടായിരുന്നെങ്കിലും ശരിക്കും പാട്ട് പാടിയത് ചാക്കോച്ചനായിരുന്നില്ല. വീഡിയോയുടെ അവസാനമാണ് കുഞ്ചോക്കോ ബോബന്‍ വെറുതേ ചുണ്ട് അനക്കിയതാണെന്നും ശരിക്കും പാടിയത് മറ്റൊരാളാണെന്നും കാണിക്കുന്നത്.

ചാക്കോച്ചന്റെ പാട്ട്

ഭാര്യക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു. ഒട്ടും അമാന്തിച്ചില്ല, ഒരെണ്ണം അങ്ങ് വെച്ച് കാച്ചി. പക്ഷെ അവസാനം വരെ കാണാണം എന്നും പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ പാട്ടു പാടുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

നല്ലപാട്ട്


അഭിനയിക്കാന്‍ മാത്രമല്ല ചാക്കോച്ചന് പാടാനും നല്ല കഴിവുണ്ടായിരുന്നെന്നാണ് ആരാധകര്‍ വിലയിരുത്തിയിരുന്നതെങ്കിലും പാട്ട് മുഴുവനും കേട്ട് കഴിഞ്ഞപ്പോഴായിരുന്നു അതിലൊരു സര്‍പ്രൈസ് ഉണ്ടായിരുന്നതായി എല്ലാവരും അറിഞ്ഞത്.

സര്‍പ്രൈസ് ഇതായിരുന്നു

ആസിഫ് അലിയുടെ സിനിമയായ കോഹിനൂറില്‍ വിജയ് യേസുദാസ് പാടിയ പാട്ടായിരുന്നു ചാക്കോച്ചന്‍ വീണ്ടും പാടിയിരുന്നത്. എന്നാല്‍ ചാക്കോച്ചന്‍ പാടിയ വീഡിയോയിലും വിജയ് യേശുദാസ് തന്നെയാണ് പാടിയിരുന്നത്. വീഡിയോയുടെ അവസാനമാണ്് അത് കാണിച്ചിരുന്നത്.

പുതിയ സിനിമകള്‍

സ്ഥിരമായി ഒരേ വേഷം ചെയ്തിരുന്ന ചാക്കോച്ചൻ ഇപ്പോള്‍ വ്യത്യസ്തത പരീക്ഷിക്കുകയാണ്. അവസാനം റിലീസ് ചെയ്ത വർണ്യത്തില്‍ ആശങ്ക എന്ന സിനിമയ്ക്ക് ശേഷം ശിക്കാരി ശംഭു, പൂമരം, ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിസ്, എന്നിവയാണ് ചാക്കോച്ചന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

തിരിച്ചുവരവ്

ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും തിരിച്ചുവരവ് കേമമാക്കി മാറ്റുകയായിരുന്നു. ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ചാക്കോച്ചന്‍ ക്യാരക്ടര്‍ വേഷങ്ങള്‍ക്കു പുറമെ വില്ലന്‍ വേഷങ്ങളിലും തിളങ്ങിയിരുന്നു.

English summary
Kunchacko Boban dedicated to a song for his wife Priya!
Please Wait while comments are loading...

Malayalam Photos

Go to : More Photos