114 കിലോയുള്ള കരടിയെ പൊക്കിയാല്‍ അവന്‍ നമ്മളെ പറപ്പിക്കും! ചാക്കോച്ചന്റെ ചിത്രം വൈറൽ
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് കുഞ്ചാക്കോ ബോബൻ. കുടുംബ വിശഷങ്ങളും സിനിമ-സെറ്റിലേയും വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇവയ്ക്കെല്ലം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുഹൃത്തിനോടൊപ്പമുള്ള താരത്തിന്റെ രസകരമായ ഒരു ചിത്രമാണ്. ചാക്കോച്ചൻ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നതും.

രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒന്നാമത്തേത് 114 കിലോ ഭാരമുള്ള സഹൃത്തിന എടുത്തു പൊക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ഇതേ സുഹൃത്ത് തന്നെ താരത്തെ കൂളാളി എടുത്ത് ഉയർത്തുന്നത്. രസകരമായ കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
114 കിലോ ഭാരമുള്ള കരടിയെ നിങ്ങൾ ഉയർത്തിയാൽ അടുത്ത നിമിഷം നിങ്ങൾ സൂപ്പർമാനാകും ചിത്രത്തിനോടൊപ്പം താരം കുറിച്ചു. സെലിബ്രിറ്റി ഫോട്ടോ ഗ്രാഫർ അജ്മലാണ് ചാക്കോച്ചനോടൊപ്പം ചിത്രത്തിലുള്ളത്. താരത്തിന്റെ പുതിയ ചിത്രമായ അഞ്ചാം പാതിരയുടെ പ്രമോഷനിടയിലായിരുന്നു രസകരമായ സംഭവം നടക്കുന്നത്. ചിത്രം പുറത്തു വന്നതിനു പിന്നാലെ താരത്തെ ട്രോളി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഏത് ആശുപത്രിയിലാണ് ചികിത്സ എന്ന് ആരാധികയും രസകരമായ ചോദ്യത്തിന് ഇപ്പോൾ ഉഴിച്ചിലിലാണ് മറുപടിയും താരം നൽകിയിട്ടുണ്ട്


Click it and Unblock the Notifications