കുഞ്ചാക്കോ ബോബനെ ജയസൂര്യ ലിപ് ലോക്ക് ചെയ്യുന്നോ? അയ്യേ.. എന്തായിത്, ചിത്രത്തിന്റെ സത്യാവസ്ഥ ഇങ്ങനെ!!
വീണ്ടുമൊരു താരമാമാങ്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളക്കര. മേയ് ആറിന് നടക്കുന്ന അമ്മ മഴവില്ല് പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം നൂറിലധികം താരങ്ങള്‍ ഡാന്‍സും പാട്ടും കോമഡിയുമായി തയ്യാറെടുപ്പകള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്.

പരിപാടിയുടെ പരിശീലനത്തിനെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. എന്നാല്‍ നടന്‍ ജയസൂര്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ചൂടേറിയിരിക്കുകയാണ്. ജയസൂര്യയും കുഞ്ചാക്കോ ബോബനും ലിപ് ലോക്ക് കിസ് ചെയ്യുന്ന തരത്തിലൊരു ചിത്രമായിരുന്നു അത്.
കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, പാര്‍വ്വതി എന്നിവര്‍ ചേര്‍ന്ന് അമ്മയുടെ പരിപാടി റീഹേഴ്‌സലിനിടെ നടനും സംവിധായകനുമായി സിദ്ധാര്‍ത്ഥ് ശിവയുടെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു. അതിനിടെ കേക്ക് വായില്‍ വെച്ച് കഴിക്കുന്ന ജയസൂര്യയുടെയും കുഞ്ചോക്കോ ബോബന്റെയും ചിത്രമായിരുന്നു അത്.

ഇരുവരുടെയും ഈ ചിത്രത്തിന് നിരവധി കമന്റുകളാണ് വരുന്നത്. മുംബൈ പോലീസിലെ രംഗമാണ് ഫോട്ടോയെ കുറിച്ചുള്ള കമന്റുകളില്‍ നിറഞ്ഞിരിക്കുകയാണ്. മുംബൈ പോലീസില്‍ സ്വവര്‍ഗരതിക്കാരനായ പൃഥ്വിരാജിന്റെ സുഹൃത്തായിയിരുന്നു ജയസൂര്യ. പൃഥ്വിയുടെ ഈ പ്രവര്‍ത്തി കണ്ടുപിടിച്ച ജയസൂര്യ അതിനെ എതിര്‍ത്തതോടെ സംഭവം പുറത്തറിയാതിരിക്കാനായി ജയസൂര്യയെ പൃഥ്വി കൊല്ലുകയാണ്.


Click it and Unblock the Notifications











